- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യത്യസ്ത തീർത്ത് തൃശീവപേരൂർ ക്ലിപ്തം ട്രെയിലർ ശ്രദ്ധ നേടുന്നു; അനൗൺസ്മെന്റ് രീതിയിൽ ഒരുക്കിയ ആസിഫ് അലി ചിത്രത്തിന്റെ ട്രെയിലർ കാണാം
ആമേൻ എന്ന ചിത്രത്തിൽ ലിജോ ജോസ് പെല്ലിശേരിയുടെ സഹ സംവിധായകനായിരുന്ന രതീഷ് കുമാർ സംവിധായകനാകുന്ന ചിത്രം തൃശിവപേരൂർ ക്ലിപ്തത്തിന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു. ആമേൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും നിർമ്മാതാവും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന്റെ ട്രെയിലറും വ്യത്യസതതയോടെയാണ് ഒരുക്കിയിരിക്കുന്നത്. ചുരുക്കം സമയത്തിനുള്ളിൽ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഒരു അനൗൺസ്‌മെന്റിന്റെ രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. തൃശൂരിന്റെ ഭാഷ, സംസ്‌കാരം, ആചാരാനുഷ്ഠാനങ്ങൾ എന്നിവയ്‌ക്കെല്ലാം ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. പൂർണമായും നർമ മുഹൂർത്തങ്ങളിലൂടെ ഈ ചിത്രം അവതരിപ്പിക്കുന്നു. തൃശൂർ നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തന്റേടിയായ ഒരു പെൺകുട്ടിയെ വ്യത്യസ്ത സ്വഭാവക്കാരായ നാലുപേർ പ്രണയിക്കുന്നതോടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. തൃശൂർ നഗരത്തിലെ രണ്ടു വ്യത്യസ്ത ഗ്രൂപ്പുകൾ തമ്മിലുള്ള കിടമത്സരവും ഈ ചിത്രത്തിന്റെ മറ്റൊരു ഭാഗമാണ്. വൈറ്റ് ബാൻഡ്‌സ് മീഡിയാ ഹൗസിന്റെ ബാനറിൽ ഫരീദ്
ആമേൻ എന്ന ചിത്രത്തിൽ ലിജോ ജോസ് പെല്ലിശേരിയുടെ സഹ സംവിധായകനായിരുന്ന രതീഷ് കുമാർ സംവിധായകനാകുന്ന ചിത്രം തൃശിവപേരൂർ ക്ലിപ്തത്തിന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു. ആമേൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും നിർമ്മാതാവും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന്റെ ട്രെയിലറും വ്യത്യസതതയോടെയാണ് ഒരുക്കിയിരിക്കുന്നത്.
ചുരുക്കം സമയത്തിനുള്ളിൽ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഒരു അനൗൺസ്‌മെന്റിന്റെ രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. തൃശൂരിന്റെ ഭാഷ, സംസ്‌കാരം, ആചാരാനുഷ്ഠാനങ്ങൾ എന്നിവയ്‌ക്കെല്ലാം ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. പൂർണമായും നർമ മുഹൂർത്തങ്ങളിലൂടെ ഈ ചിത്രം അവതരിപ്പിക്കുന്നു.
തൃശൂർ നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തന്റേടിയായ ഒരു പെൺകുട്ടിയെ വ്യത്യസ്ത സ്വഭാവക്കാരായ നാലുപേർ പ്രണയിക്കുന്നതോടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. തൃശൂർ നഗരത്തിലെ രണ്ടു വ്യത്യസ്ത ഗ്രൂപ്പുകൾ തമ്മിലുള്ള കിടമത്സരവും ഈ ചിത്രത്തിന്റെ മറ്റൊരു ഭാഗമാണ്.
വൈറ്റ് ബാൻഡ്‌സ് മീഡിയാ ഹൗസിന്റെ ബാനറിൽ ഫരീദ് ഖാനും ഷലീൽ അസീസും ചേർന്ന് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആസിഫ് അലി നായകനായി എത്തുന്ന ചിത്രത്തിൽ മഹേഷിന്റെ പ്രതികാരത്തിലൂടെ അരങ്ങേറ്റം നടത്തിയ അപർണ ബാലമുരളിയാണ് നായിക. ചെമ്പൻ വിനോദ് , ഇർഷാദ്, ബാബുരരാജ്, വിജയകുമാർ, സജിതാ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ.