ലണ്ടൻ: ജാതി മത രാഷ്ട്രീയ വർഗ്ഗ വ്യത്യാസങ്ങൾക്കതീതമായി കഴിഞ്ഞ രണ്ടുവർഷമായി ബ്രിട്ടനിൽ പ്രവർത്തിച്ചുവരുന്ന, കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്ന ഖ്യാതിയുള്ളതും ലോകഭൂപടത്തിൽ കേരളത്തിന്റെ യശസ്സ് ഉയർത്തുന്ന പൂരത്തിന്റെ നാട്ടുകാരുടെ ബ്രിട്ടനിലെ മതേതരത്വ കൂട്ടായ്മ സംഘടന എന്ന നിലയിൽ നിലവിൽ വരുകയും കഴിഞ്ഞ മാസം ലണ്ടനിലെ ഈസ്റ്റ്ഹാമിൽ ഒത്തുകൂടിയ സംഘടനയുടെ പ്രഥമ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങൾ പുതിയ ഭാരവാഹികളെ ഐകകണ്‌ഠേന തെരഞ്ഞെടുക്കുകയും ചെയ്തു.  കഴിഞ്ഞ രണ്ടുവർഷമായി ഈ മതേതരത്വകൂട്ടായ്മയുടെ സംഘാടകസമിതി ചെയർമാനായി കൂട്ടായ്മയെ നയിച്ചിരുന്ന അഡ്വ. ജയ്‌സൺ ഇരിങ്ങാലക്കുടയെ പ്രസിഡന്റായും കഴിഞ്ഞ രണ്ടുവർഷമായി കൂട്ടായ്മയുടെ കോർഡിനേറ്ററായി പ്രവർത്തിച്ചിരുന്ന ജീസൺ പോൾ കടവിയെ ജനറൽ സെക്രട്ടറിയായും, മുരളി മുകുന്ദൻ, ലോറൻസ് പല്ലിശേരി, അഫ്‌സൽ പടിയത്ത് എന്നിവരെ വൈസ്പ്രസിഡന്റുമാരായും, ജി.കെ.മേനോൻ, വിൽസൺ കെ.ഔസേഫ്, രാധേഷ് നായർ എന്നിവരെ സെക്രട്ടറിമാരായും, സണ്ണി ജേക്കബിനെ ട്രഷറർ ആയും യോഗം തെരഞ്ഞെടുത്തു.  

സൗഹൃദവേദിയുടെ ഈ വർഷത്തെ കുടുംബസംഗമം മിഡ്‌ലാന്റ്‌സിനു സമീപമായി നടത്തുവാൻ ധാരണയായി.  യോഗത്തിൽ സംഘടനയുടെ പ്രസിഡന്റ് അഡ്വ.ജെയ്‌സൺ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി ജീസൺ പോൾ കടവി സ്വാഗതവും സെക്രട്ടറി ജി.കെ.മേനോൻ നന്ദിയും പറഞ്ഞു.