- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം അനുകൂല ജീവനക്കാർ തന്നെ ധർമ്മടത്ത് പത്രിക നൽകാൻ അനുവദിച്ചില്ലെന്ന് തൃശൂർ നസീർ; കൃത്യസമയത്ത് പത്രിക സമർപിക്കാൻ എത്തിയിട്ടും ടോക്കൺ നൽകിയില്ലെന്ന് ആക്ഷേപം
കണ്ണൂർ: സിപിഎം അനുകൂല ജീവനക്കാർ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പത്രിക നൽകാൻ അനുവദിച്ചില്ലെന്ന് ഗായകനും മിമിക്രി കലാകാരനുമായ തൃശൂർ നസീർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. താൻ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ചില വിമർശനം ഉന്നയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് ചിലർ തനിക്ക് പത്രിക സമർപിക്കാൻ അനുമതി നൽകാത്തത്. കണ്ണൂർ കലക്ടറേറ്റിൽ ഭൂരിഭാഗവും സിപിഎം ജീവനക്കാരാണ് പ്രവർത്തിക്കുന്നത്. താൻ കൃത്യസമയത്ത് പത്രിക സമർപിക്കാൻ എത്തിയിട്ടും ഇവർ ടോക്കൺ നൽകാൻ തയ്യാറായില്ല.
പരാതി പറയാൻ കലക്ടറെ കാണാൻ ശ്രമിച്ചുവെങ്കിലും അനുമതി നൽകിയില്ലെന്നും നസീർ പറഞ്ഞു. മുഖ്യമന്ത്രിയെ പോലെ കടക്കു പുറത്ത് എന്ന സമീപനമാണ് കലക്ടറും സ്വീകരിച്ചത്. ജില്ലയിലെ തെരഞ്ഞെടുപ്പ് മുഖ്യ വരണാധികാരിയായ കലക്ടറെ പൊതുജനങ്ങൾ കാണാൻ നിയമപ്രകാരം അനുവാദമുണ്ട്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ ചുണ്ടികാട്ടിയാണ് കലക്ടർ തനിക്ക് അനുമതി നിഷേധിച്ചത്. രോഗിയായ തനിക്ക് നാമനിർദ്ദേശപത്രിക നൽകുന്നതിന്റെ കാര്യങ്ങൾ പറഞ്ഞു തരാതെ ഉദ്യോഗസ്ഥർ നെട്ടോട്ടമോടിക്കുകയായിരുന്നു.
റോട്ടറി പദവിയുടെ അഭിഭാഷകനെ സമീപിച്ചപ്പോൾ അദ്ദേഹവും സിപിഎം അനുകൂലിയായതിനാൽ കാര്യങ്ങൾ ചെയ്തു തരാമെന്ന് പറഞ്ഞ് വൈകി പിച്ചു. ഒടുവിൽ നാമനിർദ്ദേശപത്രിക നൽകുന്നതിന്റെ സമയം കഴിഞ്ഞപ്പോഴാണ് തന്റെ പേപ്പറുകൾ ശരിയായത്. ഇതുകാരണം ജനങ്ങളുടെ പ്രശ്നങ്ങൾ ഭരണാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള അവസരങ്ങൾ തനിക്ക് നഷ്ടപ്പെട്ടുവെന്നും ഒരു കലാകാരൻ എന്ന നിലയിൽ സാമുഹിക പ്രതിബദ്ധത മുള്ള തുകൊണ്ടാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതെന്നും തൃശൂർ നസീർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ