തൃശൂർ: തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 45 വയസ്സിന് മുകളിൽ പ്രായമുള്ളവർ വാക്‌സീൻ എടുത്തതിന്റെ സർട്ടിഫിക്കറ്റും 45 വയസ്സിൽ താഴെ പ്രായമുള്ളവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണം.

തൃശൂരിൽ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വിവിധ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തും.

സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ പൂരപ്പറമ്പിലേക്ക് പ്രവേശിപ്പിക്കൂ. കുട്ടികൾക്ക് പ്രവേശനമില്ല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.