- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ പൂരം: ജനങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ വിപത്തുണ്ടാകും; സർക്കാരിന് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്; പൂരം നടത്താനുള്ള തീരുമാനത്തിൽ പുനർവിചിന്തനം നടത്തണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ
തൃശൂർ: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് തൃശൂർ പൂരം നടത്തുന്നതിനെതിരെ ആരോഗ്യവകുപ്പ്. ജനങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ വിപത്തുണ്ടാകുമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ വിപത്താകും സംഭവിക്കുകയെന്ന് തൃശൂർ ഡിഎംഒ പ്രതികരിച്ചു. അപകടകരമായ അവസ്ഥയിലേക്ക് സ്ഥിതിയെത്തിയേക്കും. 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10% മരണം സംഭവിക്കാനിടയുണ്ട്. കഴിഞ്ഞ ഒന്നരവർഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളും പാഴായിപോകും. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് നൽകിയെന്ന് ഡിഎംഒ വ്യക്തമാക്കി.
ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് ഇതിനകം റിപ്പോർട്ട് നൽകിയതായും ഡിഎംഒ അറിയിച്ചു. ഇപ്പോൾ തൃശൂർ ജില്ലയിലെ കോവിഡ് പൊസിറ്റിവിറ്റി നിരക്ക് 7.2 ശതമനമാണ്ഈ രീതിയിലാണ് വ്യാപനമെങ്കിൽ പൂരം നടക്കുന്ന 23ലെത്തുമ്പോളേക്കും പൊസിറ്റിവിറ്റി നിരക്ക് 20 ശതമനത്തിലെത്തും.അങ്ങനെ വന്നാൽ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലെത്തും. ഇനി എന്തു സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്വമില്ലെന്നും ഡിഎംഒ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ