- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
തൃശൂർ സർഗധാരയുടെ മുഖാമുഖം പരിപാടിയിൽ സി.പി. ജോൺ സംവദിച്ചു
ദുബായ്: വാർഡുകളിലെ ഗ്രാമസഭകളെ പോലെ വിദേശ മലയാളികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും, പരിഹരിക്കുന്നതിനും രൂപീകരിച്ച എൻ.ആർ.ഐ ഗ്രാമ സഭകൾ സർക്കാരിന്റെ വലിയ നേട്ടമാണെന്നും പ്രവാസികൾ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിനു പഞ്ചായത്ത് തലത്തിൽ രജിസ്റ്റർ ചെയ്യണമെന്നും പ്ലാനിങ് ബോർഡ് അംഗവും സി.എംപി സംസ്ഥാന സെക്രട്ടറിയുമായ സി.പി.ജോൺ പറഞ്ഞു. തൃശൂർ സർഗധാര സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സദസ്സുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സേവനങ്ങൾക്ക് റേഷൻ കാർഡ് ഹാജരാക്കുന്നതിന് പകരം പ്രവാസികൾക്ക് വിസയുള്ള പാസ്‌പോർട്ട് ഹജരാക്കുന്നതിനും, ഇവിടെ മരണപ്പെടുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനും, പ്രവാസികളെ ചൂഷണം ചെയ്യുന്ന സ്വകാര്യ ബാങ്കുകളെ നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യു.ഡി.എഫ്. സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും, ഐക്യ ജനാധിപത്യ മുന്നണി പ്രകടന പത്രിക കമ്മിറ്റി മെമ്പർ കൂടിയായ അദ്ദേഹം പറഞ്ഞു.ടൂറിസത്തിലും, ഇൻഫർമേഷൻ ടെക്‌നോളജിയിലും നിലവിലുള്ള സർക്കാർ വലിയ വിപ്ലവമാണ് ഈ അഞ്ചു വർ
ദുബായ്: വാർഡുകളിലെ ഗ്രാമസഭകളെ പോലെ വിദേശ മലയാളികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും, പരിഹരിക്കുന്നതിനും രൂപീകരിച്ച എൻ.ആർ.ഐ ഗ്രാമ സഭകൾ സർക്കാരിന്റെ വലിയ നേട്ടമാണെന്നും പ്രവാസികൾ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിനു പഞ്ചായത്ത് തലത്തിൽ രജിസ്റ്റർ ചെയ്യണമെന്നും പ്ലാനിങ് ബോർഡ് അംഗവും സി.എംപി സംസ്ഥാന സെക്രട്ടറിയുമായ സി.പി.ജോൺ പറഞ്ഞു. തൃശൂർ സർഗധാര സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സദസ്സുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ സേവനങ്ങൾക്ക് റേഷൻ കാർഡ് ഹാജരാക്കുന്നതിന് പകരം പ്രവാസികൾക്ക് വിസയുള്ള പാസ്‌പോർട്ട് ഹജരാക്കുന്നതിനും, ഇവിടെ മരണപ്പെടുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനും, പ്രവാസികളെ ചൂഷണം ചെയ്യുന്ന സ്വകാര്യ ബാങ്കുകളെ നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യു.ഡി.എഫ്. സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും, ഐക്യ ജനാധിപത്യ മുന്നണി പ്രകടന പത്രിക കമ്മിറ്റി മെമ്പർ കൂടിയായ അദ്ദേഹം പറഞ്ഞു.
ടൂറിസത്തിലും, ഇൻഫർമേഷൻ ടെക്‌നോളജിയിലും നിലവിലുള്ള സർക്കാർ വലിയ വിപ്ലവമാണ് ഈ അഞ്ചു വർഷം നടത്തിയത്. വിദ്യാഭ്യാസത്തെയും, ആരോഗ്യ പരിരക്ഷയേയും ലോകനിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതികളാണ് ഇപ്പോൾ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. അതിനു ഭരണ തുടർച്ച ഉണ്ടാവണമെന്നും പ്രവാസികളോടൊപ്പം കേരളത്തിലെ ജനങ്ങളും അതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ജനാധിപത്യ വാദികളും നിൽക്കേണ്ടത് ന്യൂനപക്ഷത്തിന്റെ കൂടെയാണ്. ന്യൂനപക്ഷ അഭിവയോധികിയാണ് നല്ല രാജ്യത്തിന്റെ ലക്ഷണം. എന്നാൽ രാജ്യത്ത് അസഹിഷ്ണുത വളർന്നുവരികയും അതിനു ഭരണകൂടം തന്നെ പ്രോത്സാഹനം നൽകുകയും ചെയ്യുന്ന അവസ്ഥയാണ്. കേരളം ഇതിൽ നിന്ന് വ്യത്യസ്തമായി വികസന അജണ്ടയുമായി മുന്നോട്ടു പോകുന്നു. ദാരിദ്ര്യം അനുഭവിക്കുന്നവരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം ഇടതുപക്ഷം ഉപേക്ഷിച്ചെന്നു ഉദാഹരണ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ദാരിദ്ര്യം കൊണ്ട് പ്രയാസമനുഭവിക്കുന്ന വിധവകൾക്കു പെൻഷൻ തുക വർദ്ധിപ്പിക്കുകയും, ഭർത്താവിനാൽ ഉപേഷിക്കപ്പെട്ടവർക്ക് മക്കളുണ്ടെങ്കിലും പെൻഷൻ നൽകാൻ കോടിക്കണക്കിനു രൂപ ചെലവാക്കി സ്ത്രീകളെ ശാക്തീകരിക്കാൻ മുന്നോട്ടുവന്ന സർക്കാരാകുന്നു ഉമ്മൻ ചാണ്ടി നേതൃത്വം നൽകുന്നതെന്നും സി.പി.പറഞ്ഞു.
മുഹമ്മദ് വെട്ടുകാടിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഇബ്രാഹിം മുറിചാണ്ടി ഉദ്ഘാടനം ചെയ്തു. അഷ്റഫ് കൊടുങ്ങല്ലൂർ സി.പി.ജോണിനെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. ഉസ്മാൻ പി തലശ്ശേരി, ഉബൈദ് ചേറ്റുവ, ജമാൽ മനയത്ത്, പി.എ. ഫാറൂക്ക്, എന്നിവർ പ്രസംഗിച്ചു. അഷ്റഫ് പിള്ളക്കാട്, ആർ.വി.മുസ്തഫ, വി.കെ അലവി ഹാജി, കെ.എസ് നഹാസ്, ഉമ്മർ മണലാടി, ഗഫൂർ പട്ടിക്കര, പി.എ.നൗഫൽ, സമദ് ചാമക്കാല എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ.എസ് ഷാനവാസ് സ്വാഗതവും, അലി അകലാട് നന്ദിയും പറഞ്ഞു.