എവിടെയെങ്കിലും പോകാൻ ഹൃദയം വെമ്പൽ കൊണ്ടപ്പോൾ പിന്നെ എങ്ങോട്ട് പോവും എന്നായി... ഒടുവിൽ കറങ്ങി തിരിഞ്ഞു രാത്രിയുടെ തുടക്കത്തിൽ സഞ്ചാരിയുടെ ട്രാവൽ ഫോറത്തിന്റെ വാതിൽ മുട്ടി നോക്കാൻ തീരുമാനിച്ചു. ഫോറത്തിൽ ചെറിയ ഒരു ശതമാനം ആളുകൾക്കും എന്നെ പരിചയമുള്ളതുകൊണ്ടാവാം ഒരു ഗംഭീര സ്വീകരണം തന്നെയാണ് എനിക്ക് കിട്ടിയത്..

ഒരേ ഒരു രാത്രികൊണ്ട് നൂറിൽ പരം പ്രതികരണങ്ങൾ, അഭിപ്രായങ്ങൾ ആരോഗ്യകരമായ ട്രോൾ കമെന്റുകൾ ഞാൻ അറിഞ്ഞതും അറിയാൻ കൊതിക്കുന്നതുമായ ഒരു പിടി പ്രകൃതി മനോഹര സ്ഥലങ്ങളുടെ വൻ ലിസ്റ്റ് തന്നെ എന്റെ മുന്നിലേക്ക് ഇട്ട് തന്നു ഞാൻ അറിയാത്ത എന്നെ അറിയാത്ത യാത്രയെ പ്രണയിക്കുന്ന മുഖപുസ്തക ചങ്ങാതിമാർ...

ഓരോ പ്രൊഫൈലിലും സഞ്ചാരമെന്ന വികാരത്തെ ഞാൻ കണ്ടു , ഒരു സഞ്ചാരിയുടെ വിശാലമായ നല്ല മനസ്സുകളെ കണ്ടു... വളരെ വിഷമത്തോടെയാണ് നവാസ് മുഹമ്മദ് കിളിയാന്നി തന്ന റൂട്ട് എടുക്കേണ്ടി വന്നത്. ഒരു ദിവസം മാത്രം കയ്യിലുള്ള എനിക്ക് ഒരിടമേ എടുക്കാൻ പറ്റിയുള്ളൂ... അത് കേരളത്തിന്റെ കലയുടെയും സാംസ്‌കാരിക നഗരമായ തൃശൂരിലേക്കാണ്.

ദൃശ്യഭംഗി ആസ്വദിക്കാൻ നമ്മൾ വിദേശത്തേക്കും മറ്റു സ്ഥലത്തേക്കും പോകുമ്പോൾ ഇത്തരം യാത്രാ അനുഭവങ്ങൾ പങ്കുവയ്്ക്കുന്നതിലൂടെ് നമ്മുടെ കേരളത്തിന്റെ ഭംഗിയെകൂടി ഓർമിപ്പിക്കുകയാണ്. പഴയ സിനിമകളിൽ കാണാറുള്ള കൂളവും അമ്പലവും ഉത്രാളിക്കാവും തൃശൂരിന്റെ മാത്രം ഭംഗിയാണ്