- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ വിജിലൻസ് ജഡ്ജി എസ് എസ് വാസന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം; മാറ്റുന്നത് സോളർ വിവാദത്തിൽ ഉമ്മൻ ചാണ്ടിക്കും ആര്യാടനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട ജഡ്ജിയെ
തൃശൂർ: സോളർ കേസിൽ വിവാദ ഉത്തരവ് പുറപ്പെടുവിച്ച തൃശൂർ വിജിലൻസ് ജഡ്ജി എസ് എസ് വാസന് സ്ഥലം മാറ്റം. തിരുവനന്തപുരം വിജിലൻസ് കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. സോളർ വിവാദത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രി ആര്യാടൻ മുഹമ്മദിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട ജഡ്ജിയാണ് അദ്ദേഹം. ഉപ്പു തിന്നവൻ വെള്ളം കുടിക്കണം. സാധാരണ പൗരനും വില്ലേജ് ഓഫിസർക്കും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഒരേ നീതിയാണു വേണ്ടത്. ഭരണഘടനയുടെ 14ാം വകുപ്പിൽ ഇതു പറയുന്നുണ്ട്. അന്വേഷണം നടത്തേണ്ടതു വിജിലൻസിന്റെ പണിയാണ്. അത് ഏൽപ്പിക്കുന്ന പോസ്റ്റ്മാന്റെ കർത്തവ്യമാണു കോടതിയുടേത്. ആ ഉത്തരവാദിത്തമാണ് നിർവഹിക്കുന്നതെന്നും ജഡ്ജി എസ്.എസ്. വാസൻ ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, വിജിലൻസ് കോടതി ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിജിലൻസ് ജഡ്ജിക്കെതിരെ രൂക്ഷവിമർശനം നടത്തുകയായിരുന്നു. കൂടാതെ, ജ!ഡ്ജിക്കെതിരെ ശവപ്പെട്ടിയുമായി യൂത്ത് കോൺഗ്രസുകാർ പ്രകടനം നടത്തുകയും ചെയ്തു. ഇതിനു പിന്നാലെ വാസവൻ സ്വയം വിരമിക്കാൻ തീരുമാനിച്

തൃശൂർ: സോളർ കേസിൽ വിവാദ ഉത്തരവ് പുറപ്പെടുവിച്ച തൃശൂർ വിജിലൻസ് ജഡ്ജി എസ് എസ് വാസന് സ്ഥലം മാറ്റം. തിരുവനന്തപുരം വിജിലൻസ് കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. സോളർ വിവാദത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രി ആര്യാടൻ മുഹമ്മദിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട ജഡ്ജിയാണ് അദ്ദേഹം.
ഉപ്പു തിന്നവൻ വെള്ളം കുടിക്കണം. സാധാരണ പൗരനും വില്ലേജ് ഓഫിസർക്കും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഒരേ നീതിയാണു വേണ്ടത്. ഭരണഘടനയുടെ 14ാം വകുപ്പിൽ ഇതു പറയുന്നുണ്ട്. അന്വേഷണം നടത്തേണ്ടതു വിജിലൻസിന്റെ പണിയാണ്. അത് ഏൽപ്പിക്കുന്ന പോസ്റ്റ്മാന്റെ കർത്തവ്യമാണു കോടതിയുടേത്. ആ ഉത്തരവാദിത്തമാണ് നിർവഹിക്കുന്നതെന്നും ജഡ്ജി എസ്.എസ്. വാസൻ ഉത്തരവിൽ പറഞ്ഞിരുന്നു.
എന്നാൽ, വിജിലൻസ് കോടതി ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിജിലൻസ് ജഡ്ജിക്കെതിരെ രൂക്ഷവിമർശനം നടത്തുകയായിരുന്നു. കൂടാതെ, ജ!ഡ്ജിക്കെതിരെ ശവപ്പെട്ടിയുമായി യൂത്ത് കോൺഗ്രസുകാർ പ്രകടനം നടത്തുകയും ചെയ്തു. ഇതിനു പിന്നാലെ വാസവൻ സ്വയം വിരമിക്കാൻ തീരുമാനിച്ചു. എന്നാൽ ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിമാർ ഇടപെട്ടതിനെ തുടർന്നു തീരുമാനം മാറ്റുകയായിരുന്നു. ഇത്തരം വിവാദങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വാസനെ സ്ഥലമാറ്റിയതായുള്ള വാർത്ത പുറത്തു വരുന്നത്.

