- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് തടിക്കഷ്ണം പോലെ മരവിച്ച അവസ്ഥയിൽ; ഗുണ്ടകളെ കയറൂരി വിട്ടിരിക്കുന്നെന്ന് തിരുവഞ്ചൂർ; ജാതി കലർന്ന കൊലപാതകങ്ങളാണ് ഇപ്പോൾ നടക്കുന്നത്; ഇത് അവസാനിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും മുൻ ആഭ്യന്തര മന്ത്രി
കോട്ടയം: പാലക്കാട് സുബൈർ, ശ്രീനിവാസൻ എന്നിവരുടെ കൊലപാതകങ്ങളിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പൊലീസ് ഫോഴ്സ് തടിക്കഷ്ണം പോലെ മരവിച്ച അവസ്ഥയിലാണ്. സംസ്ഥാനത്ത് ഗുണ്ടകളെ കയറൂരി വിട്ടിരിക്കുകയാണ്. കൊലപാതകങ്ങളിൽ പൊലീസ് കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പല വിഷയങ്ങളിലും സർക്കാർ പ്രതിപക്ഷത്തെ കുറ്റം പറഞ്ഞ് തടി തപ്പുന്നു. ജാതി കലർന്ന കൊലപാതകങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇത് അവസാനിക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഗുണ്ടകൾക്കെതിരെ കാപ്പാ നിയമം പ്രയോഗിക്കുന്നതിൽ സംസ്ഥാനത്ത് വീഴ്ച സംഭവിക്കുന്നുണ്ട്. സർക്കാരിന്റെ വീഴ്ചകൾ ജില്ലാ കളക്ടർമാരുടെ തലയിൽ വെക്കുകയാണെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ
Next Story