ഒമാൻ: യാത്ര ചെയ്യുമ്പോൾ വാഹനത്തിനുള്ളിൽ നിന്ന് മാലിന്യം വലിച്ചെറിയുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. വാഹനമോടിക്കുമ്പോഴും കാറിൽ യാത്ര ചെയ്യുമ്പോഴും മാലിന്യം വലിച്ചെറിഞ്ഞാൽ ജയിൽ ശിക്ഷ വരെ നൽകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നൽകുന്നു. ഇത്തരത്തിൽ സിഗരറ്റ് കുറ്റി പോലും വലിച്ചെറിഞ്ഞാൽ ജയിൽ ശിക്ഷ ലഭിച്ചേക്കും.

ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം പൊതുജനത്തെ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചിരിക്കുന്നത്. മാലിന്യം പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്നവർക്ക് പത്തു ദിവസം വരെ തടവു ശിക്ഷ നൽകും. അതുകൊണ്ടു തന്നെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ കൂടുതൽ കരുതലോടെ ഇരിക്കുക.