ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയിലെ ആദ്യവെള്ളി ശുശ്രുഷകൾക്ക് ഓഗസ്റ്റ് ഏഴിന് വൈകുന്നേരം ആറിന് തക്കല (Syro-Malabar Catholic Eparchy of Thuckalay Kanyakumari District, Tamil Nadu, South India)  രൂപത അദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ മുഖ്യകാർമ്മികൻ ആയിരിക്കും.
 

താല സെന്റ് മാർട്ടിൻ ഡി പൊരെസ് ദേവാലയത്തിൽ വൈകുന്നേരം 6 മുതൽ 8:30 വരെ ആരാധനയും,മാർ ദിവ്യബലി അർപ്പണവും തുടർന്ന് നൊവേനയും ഉണ്ടായിരിക്കും. കുമ്പസാരത്തിന് സൗകര്യവും ഉണ്ടായിരിക്കും.  മാസാദ്യ വെള്ളി ശുശ്രുഷകളിൽ പങ്കുചേർന്ന് അനുഗ്രഹീതരാകുവാൻ എല്ലാ സഭാ വിശ്വാസികളെയും പ്രാർത്ഥനാപൂർവം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
 
ബിഷപ് മാർ ജോർജ് രാജേന്ദ്രനെ നേരിൽ കാണാനും തക്കല മിഷൻ രൂപതക്കുവേണ്ടി പ്രാർത്ഥിക്കാനും സഹായിക്കാനുമുള്ള അവസരം ഉണ്ടായിരിക്കുമെന്ന് ഡബ്ലിൻ സീറോ മലബാർ ചാപ്ലൈൻസായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.