- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ് സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചനും അമീർ ഖാനും ഒന്നിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ നവംബർ 8 ന് തിയേറ്ററുകളിൽ; ചിത്രത്തിന്റെ റീലിസ് തീയതി പ്രഖ്യാപിച്ച് പുതിയ വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ
ഇന്ത്യൻ സിനിമയിലെ തന്നെ നടന വൈഭവങ്ങളായ അമിതാഭ് ബച്ചൻ, ആമിർ ഖാനും ഒന്നിച്ചെത്തുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകവും ആരാധകരും. സൂപ്പർ ഹിറ്റ് നടന്മാർ യാഷ് രാജ് ഫിലിംസിനു വേണ്ടി ഒന്നിക്കുമ്പോൾ എക്കാലത്തെയും ഹിറ്റ് എന്ന നിലയിൽ കുറഞ്ഞ് ഒന്നും സിനിമ ലോകം പ്രതീക്ഷിക്കുന്നില്ല. ഇപ്പോഴിതാ തഗ്‌സ് ഒഫ് ഹിന്ദോസ്ഥാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ റീലിസ് തീയതി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. ഈ വർഷം റിലീസിനൊരുങ്ങുന്ന ഏറ്റവും വലിയ ബോളിവുഡ് ചിത്രം എന്ന ഖ്യാതിയോടെ പുറത്തിറക്കിയ വീഡിയോയിൽ ഒപ്പം ഒരു തകർപ്പൻ ലോഗോയും ഉണ്ട്.നവംബർ എട്ടിനാണ് ചിത്രം തിയേറ്റിലെത്തുക. 76 സെക്കന്റ് ദൈർഘ്യമുള്ള ലോഗോയാണ് പുറത്തുവിട്ടിരിക്കുന്നത്. അമിതാഭ് ബച്ചൻ, ആമിർ ഖാൻ, കത്രീന കൈഫ്, ഫാത്തിമ സനാ ഷേയ്ഖ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 210 കോടി ബഡ്ജറ്റിൽ ആമ് ചിത്രം ഒരുങ്ങുന്നത്.ഫിലിപ്പ് മെഡോസ് ടെയിലറുടെ കൺഫേഷൻസ് ഒഫ് എ തഗ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വിജയ്കൃഷ്ണ ആചാര്യയാണ് സംവി
ഇന്ത്യൻ സിനിമയിലെ തന്നെ നടന വൈഭവങ്ങളായ അമിതാഭ് ബച്ചൻ, ആമിർ ഖാനും ഒന്നിച്ചെത്തുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകവും ആരാധകരും. സൂപ്പർ ഹിറ്റ് നടന്മാർ യാഷ് രാജ് ഫിലിംസിനു വേണ്ടി ഒന്നിക്കുമ്പോൾ എക്കാലത്തെയും ഹിറ്റ് എന്ന നിലയിൽ കുറഞ്ഞ് ഒന്നും സിനിമ ലോകം പ്രതീക്ഷിക്കുന്നില്ല. ഇപ്പോഴിതാ തഗ്‌സ് ഒഫ് ഹിന്ദോസ്ഥാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ റീലിസ് തീയതി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്.
ഈ വർഷം റിലീസിനൊരുങ്ങുന്ന ഏറ്റവും വലിയ ബോളിവുഡ് ചിത്രം എന്ന ഖ്യാതിയോടെ പുറത്തിറക്കിയ വീഡിയോയിൽ ഒപ്പം ഒരു തകർപ്പൻ ലോഗോയും ഉണ്ട്.നവംബർ എട്ടിനാണ് ചിത്രം തിയേറ്റിലെത്തുക. 76 സെക്കന്റ് ദൈർഘ്യമുള്ള ലോഗോയാണ് പുറത്തുവിട്ടിരിക്കുന്നത്.
അമിതാഭ് ബച്ചൻ, ആമിർ ഖാൻ, കത്രീന കൈഫ്, ഫാത്തിമ സനാ ഷേയ്ഖ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 210 കോടി ബഡ്ജറ്റിൽ ആമ് ചിത്രം ഒരുങ്ങുന്നത്.ഫിലിപ്പ് മെഡോസ് ടെയിലറുടെ കൺഫേഷൻസ് ഒഫ് എ തഗ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വിജയ്കൃഷ്ണ ആചാര്യയാണ് സംവിധാനം. സെപ്റ്റംബർ 28ന് സിനിമയുടെ
ട്രെയിലറെത്തും.