മുംബൈ: അമീർഖാൻ, അമിതാഭ് ബച്ചൻ, കത്രിന് കെയ്ഫ്, ഫാത്തിമ സന ഷെയ്ഖ് എന്നിവർ അഭിനയിച്ച തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ ബോളിവുഡിലെ റെക്കോർഡ് തകർത്തു. ആദ്യ ദിവസം 50.7 കോടി കലക്ട് ചെയ്താണ് അമീർ-അമിതാഭ് ചിത്രം റെക്കോർഡിട്ടിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ തന്റെ ഓരോ സിനിമയിലും റെക്കോർഡ് തകർക്കുന്ന രീതി അമീർ തുടരുകയാണ്. എല്ലാ ഭാഷകളിലമുള്ള കലക്ഷനായിട്ടാണ് ഇത്രയും സംഖ്യ ചിത്രം നേടിയിരിക്കുന്നത്. ഇതിന് മുമ്പ് സൽമാൻഖാന്റെ 2015ലെ ദീവാലി റിലീസായ ്രേപ രതൻ ധൻ പായോ ആദ്യ ദിവസം നേടിയ കലക്ഷനായ 40.73 കോടി രൂപയുടെ കലക്ഷൻ റെക്കോർഡാണ് തഗ് ഓഫ് ഹിന്ദോസ്ഥാൻ ആദ്യ ദിവസം മറി കടന്നിരിക്കുന്നത്.

എന്നാൽ തഗ് ഓഫ് ഹിന്ദോസ്ഥാന് വിമർശകരുടെ ഇടയിൽ നിന്നും മോശം പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഓർക്കാവുന്ന കാര്യങ്ങളൊന്നും ചിത്രത്തിലില്ലെന്നാണ് വിമർശകർ ആരോപിക്കുന്നത്. ബോളിവുഡ് ചിത്രത്തെ സംബന്ധിച്ചിടത്തോളം രണ്ടാം ദിവസത്തെ കലക്ഷൻ നിർണായകമാണ്. പ്രീസെയിൽസിന്റെ കാര്യത്തിലും മൂന്നാം സ്ഥാനവും ചിത്രം നേടിയിരിക്കുന്നു. ഇതനുസരിച്ച് 27.50 കോടിയാണ് ചിത്രം നെറ്റ് വരുമാനം നേടിയിരിക്കുന്നത്. ഇതിന് മുമ്പ് ടിക്കറ്റ് സെയിലിന്റെ കാര്യത്തിൽ ബാഹുബലിയും ദി കൺക്ലൂഷനും ഹോളിവുഡ് ചിത്ര അവെഞ്ചേര്സ് ഇൻഫിനിറ്റി വാറുമാണ് പ്രീ സെയിൽസിന്റെ കാര്യത്തിൽ തഗ് ഓഫ് ഹിന്തോസ്ഥാന്റെ മുന്നിലുള്ളത്.

യാഷ് രാജ് ഫിലിം പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ആദ്യ ദിവസം ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 50.75 കോടി രൂപയും തമിൾ , തെലുങ്ക് ഡബിങ് പതിപ്പ് 1.50 കോടി രൂപയുമാണ് നേടിയിരിക്കുന്നത്. ചിത്രം നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ചിരിക്കുന്നുവെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. എക്കാലത്തെയും ഏറ്റവും ഉയർന്ന ഓപ്പണിങ്, ആദ്യ ദിവസം ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന സിനിമ, ദിപാവലി കാലത്ത് ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ ഓപ്പണർ, അമിതാബിന്റെയും ആമിറിന്റെയും ഏറ്റവും വലിയ ഓപ്പണിങ് ഡേ, തുടങ്ങിയ റെക്കോർഡുകളും ചിത്രം നേടിയിരിക്കുന്നു.

ചിത്രത്തിന്റെ വിജയത്തിൽ സന്തോഷം രേഖപ്പെടുത്തി സംവിധായകൻ വിജയ് കൃഷ്ണ ആചാര്യ രംഗത്തെത്തിയിരിക്കുന്നു. ഇത് കണ്ട സുഹൃത്തുക്കൾക്കെല്ലാം അദ്ദേഹം നന്ദി രേഖപ്പെടുത്തുന്നു. ഈ തലമുറയിലെ എക്കാലത്തെയും രണ്ട് നായകന്മാരെ ഒരുമിച്ച് അണിനിരത്താൻ സാധിച്ചതിലും അദ്ദേഹം ചാരിതാർത്ഥ്യം പ്രകടിപ്പിക്കുന്നു.