- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്തെ തുറുവാണം ദ്വീപിൽ റേഞ്ചില്ല; ഓൺലൈൻ ക്ലാസിനായി പറമ്പിലും വീടിന് മുകളിലും പരതി നടന്ന് വിദ്യാർത്ഥികൾ; 190 കുടുംബങ്ങൾ കഴിയുന്ന ദീപീൽ 200 ലധികം വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസ് പ്രതിസന്ധിയിൽ; കോവിഡിൽ ദുരിതം ഇരട്ടിക്കുമ്പോൾ
മലപ്പുറം: മൊബൈൽ നെറ്റ് വർക്കുകളുടെ റേഞ്ച് കിട്ടാതായതോടെ ഓൺലൈൻ പഠനത്തിന് പ്രയാസം നേരിട്ടുകൊണ്ടിരിക്കുകയാണ് മലപ്പുറം മാറഞ്ചേരി തുറുവാണം ദീപിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും.
190 കുടുംബങ്ങൾ കഴിയുന്ന ദീപീൽ 200 ലധികം വിദ്യാർത്ഥികളാണ് ഓൺലൈൻ ക്ലാസ് അറ്റന്റ് ചെയ്യാനായി പ്രയാസപ്പെടുന്നത്. നേരാം വണ്ണം ക്ലാസുകൾ കേൾക്കാൻ പോലും കഴിയുന്നില്ലെന്നും കോവിഡ് പ്രതിസന്ധിയായതിനാൽ വീടിന് പുറത്ത് ഇറങ്ങി നെറ്റ് വർക്ക് കവറേജ് ഉള്ള പ്രദേശത്തേക്ക് പോകാനും കഴിയാത്ത സ്ഥിതിയാണ്. മാറഞ്ചേരി പഞ്ചായത്തിലെ എട്ടാം വാർഡ് ഉൾപ്പെട്ട പ്രദേശമാണ് തുറുവാണം ദ്വീപ്
വർഷക്കാലമായാൽ തോണി വേണം ഈ ദീപിലേക്കെത്തനെന്നും നല്ലാെരു പാത എന്നത് ഒരു സ്വപ്നമായി നിൽക്കുമ്പോഴാണ് കോവിഡ് പ്രതിസന്ധിയും കുട്ടികളുടെ പഠനത്തിനുള്ള അസൗകര്യവും തടസ്സമായത്. വീണ്ടും കോവിഡ്കാലത്ത് മറ്റൊരു അധ്യായന വർഷം ആരംഭിച്ചതോടെ ഒരു വിഭാഗം കുട്ടികൾ നെറ്റ്വർക്ക് പ്രശ്നം കാരണം പഠനം നടത്താതെ വിഷമിക്കുമ്പോൾ മറ്റൊരു വിഭാഗം നിർധന കുടുംബത്തിലെ കുട്ടികളുടെ പ്രശ്നം ക്ലാസുകൾ കാണാൻ മെബൈൽ ഫോണും മറ്റും ഇല്ലാത്തതാണ്.
മലപ്പുറം രാമപുരത്ത് വീട്ടിൽ സ്മാർട്ട്ഫോണില്ലാത്തതിനെ തുടർന്ന്ഒരു വർഷമായി പഠനം നിർത്തിയ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി നാട്ടു കൂട്ടായ്മ രംഗത്തിറങ്ങി, അഭിമാനം അലങ്കാരമാക്കി ജീവിതം തള്ളിനീക്കുന്ന നിരവധി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇന്നും ഓൺലൈൻ പഠനം സ്വപ്നമാണ്.
വടക്കാങ്ങര പിലാപറമ്പിലെ നിർധന കുടുംബത്തിലെ കുട്ടികൾക്ക് പഠനസൗകര്യമില്ലന്ന വിവരം രഹസ്യമായി അറിഞ്ഞതിനെ തുടർന്നാണ് ആർ.ആർ.ടി. വളണ്ടിയർ മുഖേന സ്മാർട്ട് ഫോൺ കൈമാറിയത്.വില കൂടിയ ഫോൺ വാങ്ങുവാൻ സാധിക്കാത്തതിനാൽ കഴിഞ്ഞ അധ്യായന വർഷം പഠനം പൂർത്തീകരിക്കാനായിട്ടില്ലന്ന് കുട്ടികൾ പറഞ്ഞു.
എട്ടാം വാർഡ് ജനകീയ കൂട്ടായ്മയുടെ ഭാരവാഹികളായ ബീരാൻ വടക്കാങ്ങര,സമദ് മച്ചിങ്ങൽ,രവിമുടക്കയിൽ അനിൽ കുമാർ ആശാരി തൊടി,എം വിമുനീർ ,പി .പി .അനസ്, കെ.പി.സിദ്ധീഖ് ,പി . പി.അബ്ദറഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്