- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാഴാഴ്ച ഉണ്ടായത് 25 വർഷത്തിനു ശേഷം മക്ക കണ്ട ഏറ്റവും വലിയ രണ്ടാമത്തെ ദുരന്തം
മക്ക: 25 വർഷങ്ങൾക്ക് ശേഷം മക്ക കണ്ട ഏറ്റവും വലിയ രണ്ടാമത്തെ ദുരന്തമായി മാറുകയാണ് 717 തീർത്ഥാടകർ മരിക്കുകയും 800 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം. തീർത്ഥാടനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമുണ്ടായത് 1990 ജൂലൈയിലാണ്. മക്കാ നഗരത്തിലേക്കു കടക്കാനുള്ള തുരങ്കത്തിൽ തിക്കിലും തിരക്കിലുംപെട്ട് ആയിരത്തഞ്ഞൂറോളം പേരാണ് അന്നു മര
മക്ക: 25 വർഷങ്ങൾക്ക് ശേഷം മക്ക കണ്ട ഏറ്റവും വലിയ രണ്ടാമത്തെ ദുരന്തമായി മാറുകയാണ് 717 തീർത്ഥാടകർ മരിക്കുകയും 800 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം.
തീർത്ഥാടനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമുണ്ടായത് 1990 ജൂലൈയിലാണ്. മക്കാ നഗരത്തിലേക്കു കടക്കാനുള്ള തുരങ്കത്തിൽ തിക്കിലും തിരക്കിലുംപെട്ട് ആയിരത്തഞ്ഞൂറോളം പേരാണ് അന്നു മരിച്ചത്. ഇതിൽ അഞ്ചു മലയാളികളും ഉൾപ്പെടും.
1987 ജൂലൈ 31ന് 400 പേരുടെ ജീവനെടുത്ത ദുരന്തമാണ് ഏറ്റവും വലിയ മൂന്നാമത്തെ ദുരന്തമായി കണക്കാക്കപ്പെടുന്നത്. ഇതിൽ മരിച്ചവരിലേറെയും ഇറാനിൽ നിന്നുള്ള തീർത്ഥാടകരാണ്. മക്ക കണ്ട നാലാമത്തെ ദുരന്തം ഉണ്ടായത് 2006 ജനുവരിയിലാണ്. മിനായിലെ കല്ലേറു കർമത്തിനിടെ തന്നെയാണ് അന്നും അപകടമുണ്ടായത്. 364 തീർത്ഥാടകരാണ് അന്നു മരിച്ചത്. അതു കൂടാതെ 2006 ജുവരിയിൽ തന്നെ സിറ്റി സെന്ററിൽ ഹോട്ടൽ തകർന്ന വീണ് 76 പേർ മരിച്ചിരുന്നു.
ഈ വർഷം തന്നെ ക്രെയിൻ തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചത് 111 പേരാണ് മരിച്ചത്. മിനായിലെ ക്യാമ്പ് ഹൗസിൽ തീപടർന്ന് 343 പേർ മരിക്കുകയും 1500 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടമാണ് ഏറ്റവും വലിയ അഞ്ചാമത്തെ അപകടം. 2005ൽ 3 പേരുടെ മരണത്തിനിടയാക്കിയ അപകടവും ഉണ്ടായി.
2004ൽ മിനയിൽ കല്ലേറു കർമത്തിനിടെ തന്നെ സംഭവിച്ച അപകടത്തിൽ 251 പേർ മരിച്ചിരുന്നു. 2003ൽ 6 സ്ത്രീകളടക്കം 14 പേർക്കാണ് മക്കയിൽ വച്ച് അപകടത്തിൽ ജീവൻ നഷ്ടമായത്. 1998ൽ 108 പേരുടെ മരണത്തിനിടയാക്കിയ അപകടവും ഞെട്ടിച്ചിരുന്നു.
കല്ലേറു കർമ്മം കഴിഞ്ഞ് തീർത്ഥാടകർ ടെന്റുകളിലേക്ക് മടങ്ങുന്നതിനിടെയാണ് വ്യാഴാഴ്ച അപകടമുണ്ടായത്. സൗദി സമയം രാവിലെ 11ന് ആണ് അപകടം. ജംറയിൽ എത്തുന്നതിന് മുമ്പ് ഇന്ത്യക്കാരുടെ ടെന്റിന് സമീപത്തായാണ് ദുരന്തം നടന്നത്.