- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇനി വീണ്ടും ഭായി ഭായി; വേങ്ങരയിൽ താമരക്ക് വോട്ട് പിടിക്കാൻ തുഷാർ എത്തും; അച്ഛന്റെ ഇടത് മോഹങ്ങളെ തള്ളി മകൻ എൻഡിഎ ക്യാമ്പിലേക്ക് തിരികെ എത്തുന്നത് അമിത് ഷാ നൽകിയ ഉറപ്പിനെ തുടർന്ന്
ന്യൂഡൽഹി: ഇനി ധൈര്യമായി വോട്ട് പിടിക്കാൻ ഇറങ്ങാം. ബിജെപി യിൽ നിന്ന് അവഗണന നേരിടുന്നെന്ന് പരാതിയുമായി നിന്ന ബിഡിജെഎഎസിനെ അമിത് ഷാ അനുനയിപ്പിച്ചു. പറഞ്ഞുറപ്പിച്ച സ്ഥാനങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് ഇടതേക്ക് നീങ്ങാൻ തുഷാറും കൂട്ടകരും ഒരുങ്ങിയിരുന്നു. ഇത് പലതവണ വെള്ളാപ്പള്ളി സൂചിപ്പിക്കുകയും ചെയ്തിരുന്നു. കേന്ദ്രമന്ത്രിയായി അൽഫോൻസ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തതോടെ തുഷാറിന്റെ കേന്ദ്രമന്ത്രി സ്ഥാനത്തിന് വിള്ളൽ വീണതോടെയാണ് ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന തോന്നൽ ബിഡിജെഎസിന് ഉണ്ടായത്. ഇതേ തുടർന്നാണ് ബിഡിജെഎസ് ബിജെപിയുമായി അകലം പാലിച്ചത്. എന്നാൽ വീണ്ടും മറ്റ് വാഗ്ദാനങ്ങൾ കൊടുത്ത് ബിഡിജെഎസിനെ എൻഡിഎ യുമായി അടുപ്പിച്ചു. അമിത് ഷായുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. വിലപേശൽ തന്ത്രത്തിന്റെ ഭാഗമായി വെള്ളാപ്പള്ളി എൻഡിഎ വിടുമെന്ന് പലകുറി പറയുകയും ചെയ്തിരുന്നു. എൻഡിഎ വിട്ടാൽ യുഡിഎഫിൽ പരിഗണിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസൻ പറഞ്ഞിരുന്നു. എന്നാൽ വെള്ളാപ്പള്ളി മുഖ്യമന്ത്രി വിജയനുമായി ചർ
ന്യൂഡൽഹി: ഇനി ധൈര്യമായി വോട്ട് പിടിക്കാൻ ഇറങ്ങാം. ബിജെപി യിൽ നിന്ന് അവഗണന നേരിടുന്നെന്ന് പരാതിയുമായി നിന്ന ബിഡിജെഎഎസിനെ അമിത് ഷാ അനുനയിപ്പിച്ചു. പറഞ്ഞുറപ്പിച്ച സ്ഥാനങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് ഇടതേക്ക് നീങ്ങാൻ തുഷാറും കൂട്ടകരും ഒരുങ്ങിയിരുന്നു. ഇത് പലതവണ വെള്ളാപ്പള്ളി സൂചിപ്പിക്കുകയും ചെയ്തിരുന്നു.
കേന്ദ്രമന്ത്രിയായി അൽഫോൻസ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തതോടെ തുഷാറിന്റെ കേന്ദ്രമന്ത്രി സ്ഥാനത്തിന് വിള്ളൽ വീണതോടെയാണ് ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന തോന്നൽ ബിഡിജെഎസിന് ഉണ്ടായത്. ഇതേ തുടർന്നാണ് ബിഡിജെഎസ് ബിജെപിയുമായി അകലം പാലിച്ചത്. എന്നാൽ വീണ്ടും മറ്റ് വാഗ്ദാനങ്ങൾ കൊടുത്ത് ബിഡിജെഎസിനെ എൻഡിഎ യുമായി അടുപ്പിച്ചു. അമിത് ഷായുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
വിലപേശൽ തന്ത്രത്തിന്റെ ഭാഗമായി വെള്ളാപ്പള്ളി എൻഡിഎ വിടുമെന്ന് പലകുറി പറയുകയും ചെയ്തിരുന്നു. എൻഡിഎ വിട്ടാൽ യുഡിഎഫിൽ പരിഗണിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസൻ പറഞ്ഞിരുന്നു. എന്നാൽ വെള്ളാപ്പള്ളി മുഖ്യമന്ത്രി വിജയനുമായി ചർച്ച നടത്തുകയും തന്റെ ഇടത് മോഹം തുറന്ന് പറയുകയും ചെയ്തതോടെ എൻഡിഎ വിട്ടാൽ ഇടതേക്ക് എന്ന് സൂചന കിട്ടിയിരുന്നു. എന്നാൽ വേങ്ങര ഉപതെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചർച്ചകൾ ആരംഭിക്കേണ്ട സമയം അടുത്തിരിക്കുന്നതിനാൽ ബിഡിജെഎസ് എൻഡിഎ വിടുന്നത് തെരഞ്ഞെടുപ്പുകളിൽ ക്ഷീണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെയാണ് ബിഡിജെഎസിന്റെ സമ്മർദ്ദ തന്ത്രങ്ങളിൽ എൻഡിഎ വീഴാനും കാരണം.
നാളികേര വികസന ബോർഡ് അദ്ധ്യക്ഷന്റെയും മറ്റ് നാല് ബോർഡുകളിൽ അംഗങ്ങളുടെയും നിയമനം രണ്ടാഴ്ചക്കുള്ളിൽ നടത്തുമെന്ന് ബി.ഡി.ജെ.എസിന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഉറപ്പുനൽകി. ഒക്‌ടോബർ മൂന്നിന് കേരളത്തിൽ വരുമ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം അടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യാനും ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായി.
എന്നാൽ ഇതൊരു വിലപേശൽ തന്ത്രമാണെന്നും ഇതിൽ വീഴരുതെന്നും ബിജെപിക്കുള്ളിൽ നിന്ന് തന്നെ ഒറു വിഭാഗം വിമർശനം ഉന്നയിച്ചിരുന്നു. ബിജെപിയുമായി നേരത്തേയുണ്ടാക്കിയ ധാരണപ്രകാരം ബി.ഡി.ജെ.എസിന് നാളികേര ബോർഡ് അദ്ധ്യക്ഷ സ്ഥാനവും സ്‌പൈസസ് ബോർഡ്, ഐ.ടി.ഡി.സി, എഫ്‌സിഐ, ദേശീയ ബാങ്ക് ബോർഡ് എന്നിവയിൽ അംഗങ്ങളെയും ലഭിക്കും. ഇതുകൂടാതെ ഏഴ് സർക്കാർ പ്‌ളീഡർമാരെയും ബി.ഡി.ജെ.എസിന് നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഈ സ്ഥാനങ്ങളിൽ പരിഗണിക്കപ്പെടേണ്ടവരുടെ പേരുകൾ തുഷാർ വെള്ളാപ്പള്ളി ബിജെപി നേതൃത്വത്തിന് നൽകിയിട്ടുണ്ട്.
വാഗ്ദാനങ്ങളിൽനിന്ന് പിന്നാക്കം പോയിട്ടില്ലെന്നും ചില സാങ്കേതിക കാരണങ്ങളാൽ താമസമുണ്ടായതാണെന്നും അമിത് ഷാ പറഞ്ഞു. നിയമനം നീണ്ടത് കേരള എൻ.ഡി.എയിൽ സൗന്ദര്യപ്പിണക്കത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന കൂടിക്കാഴ്ചയിലാണ് പ്രശ്‌നങ്ങൾ പരിഹരിച്ചത്.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിനിർണയം അടക്കമുള്ള കാര്യങ്ങളിലും ഉടൻ ധാരണയുണ്ടാക്കാനും തീരുമാനിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തുന്ന ജനരക്ഷാ യാത്രയിൽ പങ്കെടുക്കാൻ ഒക്‌ടോബർ മൂന്നിന് അമിത് ഷാ കേരളത്തിലെത്തുമ്പോൾ ഇരുവരും വീണ്ടും കാണും. വേങ്ങര തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കുന്ന കാര്യത്തിൽ സംശയങ്ങളൊന്നുമില്ലെന്ന് തുഷാർ പറഞ്ഞു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ബി.ഡി.ജെ.എസ് യൂത്ത് വിഭാഗം നേതാവ് അനിരുദ്ധ് കാർത്തികേയനും പങ്കെടുത്തു.