- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജോസ് കെ മാണി കേന്ദ്രമന്ത്രിയാകാൻ തയ്യാറെങ്കിൽ മോദിയോടു സംസാരിക്കാം': കേരള കോൺഗ്രസിനെ എൻഡിഎയിലേക്കു ക്ഷണിച്ചു തുഷാറിന്റെ വാഗ്ദാനം
ആലപ്പുഴ: കേരള കോൺഗ്രസിനു കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. ജോസ് കെ മാണി മന്ത്രിയാകാൻ തയ്യാറെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇക്കാര്യം സംസാരിക്കാമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മുന്നണി ബന്ധം ഉപേക്ഷിച്ച കേരള കോൺഗ്രസിനെ വീണ്ടും എൻഡിഎയിലേക്ക് ക്ഷണിച്ചാണു ബിഡിജെഎസ് നേതാവ് രംഗത്തെത്തിയത്. കേരള കോൺഗ്രസിന്റെ എംപി ജോസ് കെ മാണി കേന്ദ്രമന്ത്രിയാകാൻ യോഗ്യനാണെന്നും തുഷാർ പറഞ്ഞു. ജോസ് കെ മാണി മന്ത്രിയാകാൻ തയ്യാറാണെങ്കിൽ ബിജെപി നേതൃത്വത്തോട് ഇക്കാര്യം ചർച്ച ചെയ്യാം. മാണിയെ ബിഡിജെഎസ് മുന്നണിയുടെ ഭാഗമാകാൻ ക്ഷണിക്കുന്നു. ജോസ് കെ മാണിക്ക് മന്ത്രിയാകാൻ താത്പര്യം ഉണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇക്കാര്യം ചർച്ച ചെയ്യുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കെ.എം മാണിക്കെതിരെ തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നും മാണിക്ക് താത്പര്യം ഉണ്ടെങ്കിൽ എൻഡിഎയിലേക്ക് വരാമെന്നും തുഷാർ വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നു.
ആലപ്പുഴ: കേരള കോൺഗ്രസിനു കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. ജോസ് കെ മാണി മന്ത്രിയാകാൻ തയ്യാറെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇക്കാര്യം സംസാരിക്കാമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
മുന്നണി ബന്ധം ഉപേക്ഷിച്ച കേരള കോൺഗ്രസിനെ വീണ്ടും എൻഡിഎയിലേക്ക് ക്ഷണിച്ചാണു ബിഡിജെഎസ് നേതാവ് രംഗത്തെത്തിയത്. കേരള കോൺഗ്രസിന്റെ എംപി ജോസ് കെ മാണി കേന്ദ്രമന്ത്രിയാകാൻ യോഗ്യനാണെന്നും തുഷാർ പറഞ്ഞു.
ജോസ് കെ മാണി മന്ത്രിയാകാൻ തയ്യാറാണെങ്കിൽ ബിജെപി നേതൃത്വത്തോട് ഇക്കാര്യം ചർച്ച ചെയ്യാം. മാണിയെ ബിഡിജെഎസ് മുന്നണിയുടെ ഭാഗമാകാൻ ക്ഷണിക്കുന്നു. ജോസ് കെ മാണിക്ക് മന്ത്രിയാകാൻ താത്പര്യം ഉണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇക്കാര്യം ചർച്ച ചെയ്യുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
കെ.എം മാണിക്കെതിരെ തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നും മാണിക്ക് താത്പര്യം ഉണ്ടെങ്കിൽ എൻഡിഎയിലേക്ക് വരാമെന്നും തുഷാർ വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നു.



