- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
62 വയസു കഴിഞ്ഞാണ് ഗോകുലം എസ്എൻഡിപിയിൽ അംഗത്വം നേടിയത്; അവരെങ്ങനെ നേതൃത്വത്തിലെത്തും? യോഗം വിട്ടു ധർമവേദിയിലെത്തിയ അഞ്ചു പേരുടെ പേരു പറയട്ടെ...; തുഷാർ വെള്ളാപ്പള്ളി മറുനാടനോട്
ആലപ്പുഴ : ഗോകുലം ഗോപാലനും ബിജു രമേശും അടങ്ങുന്ന ഉപജാപക സംഘം എസ് എൻ ഡി പി നേതൃത്വത്തിനും ബി ഡി ജെ എസ്സിനും എതിരെ നടത്തുന്ന കുപ്രചരണങ്ങൾ നിർത്തണമെന്ന് ബി ഡി ജെ എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. 62 വയസിനുശേഷം എസ് എൻ ഡി പിയിൽ അംഗത്വം നേടിയ ഇയാൾക്ക് എസ് എൻ ഡി പിയെ കുറിച്ച് സംസാരിക്കാൻ എന്ത് അറിവാണുള്ളത്. യോഗത്തിന്റെ ദുർഘടസമയങ്ങളോ മറ്റ് പ്രതിസന്ധികളോ അറിയാത്ത ഇവർ പറയുന്നത് കേട്ട് ഈഴവ സമുദായം ഉപജാപക സംഘത്തോടൊപ്പം നിൽക്കുമെന്നു കരുതുന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയാണ്. ഇവരുടെ മക്കളുടെ വിവാഹത്തിന് അനുമതി പത്രം ഇതുവരെയും യോഗത്തിൽ നിന്നും വാങ്ങിയിട്ടില്ല. എസ് എൻ ഡി പി . ശാഖ അറിഞ്ഞ് മക്കളുടെ വിവാഹം നടത്താൻ കെല്പില്ലാത്തവരാണ് ഒരു വലിയ സമൂഹത്തെ നയിക്കാൻ ഒരുങ്ങുന്നത്. ഇതിൽനിന്നും ലക്ഷ്യം കച്ചവടം തന്നെയെന്ന് വ്യക്തമാണ്. ഇപ്പോൾ യോഗത്തിന്റെ തലപ്പത്തെത്തി ശാഖാതലത്തിൽ നടന്നുവരുന്ന മൈക്രോഫിനാൻസ് സംവിധാനം പൊളിക്കാന
ആലപ്പുഴ : ഗോകുലം ഗോപാലനും ബിജു രമേശും അടങ്ങുന്ന ഉപജാപക സംഘം എസ് എൻ ഡി പി നേതൃത്വത്തിനും ബി ഡി ജെ എസ്സിനും എതിരെ നടത്തുന്ന കുപ്രചരണങ്ങൾ നിർത്തണമെന്ന് ബി ഡി ജെ എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. 62 വയസിനുശേഷം എസ് എൻ ഡി പിയിൽ അംഗത്വം നേടിയ ഇയാൾക്ക് എസ് എൻ ഡി പിയെ കുറിച്ച് സംസാരിക്കാൻ എന്ത് അറിവാണുള്ളത്. യോഗത്തിന്റെ ദുർഘടസമയങ്ങളോ മറ്റ് പ്രതിസന്ധികളോ അറിയാത്ത ഇവർ പറയുന്നത് കേട്ട് ഈഴവ സമുദായം ഉപജാപക സംഘത്തോടൊപ്പം നിൽക്കുമെന്നു കരുതുന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയാണ്.
ഇവരുടെ മക്കളുടെ വിവാഹത്തിന് അനുമതി പത്രം ഇതുവരെയും യോഗത്തിൽ നിന്നും വാങ്ങിയിട്ടില്ല. എസ് എൻ ഡി പി . ശാഖ അറിഞ്ഞ് മക്കളുടെ വിവാഹം നടത്താൻ കെല്പില്ലാത്തവരാണ് ഒരു വലിയ സമൂഹത്തെ നയിക്കാൻ ഒരുങ്ങുന്നത്. ഇതിൽനിന്നും ലക്ഷ്യം കച്ചവടം തന്നെയെന്ന് വ്യക്തമാണ്. ഇപ്പോൾ യോഗത്തിന്റെ തലപ്പത്തെത്തി ശാഖാതലത്തിൽ നടന്നുവരുന്ന മൈക്രോഫിനാൻസ് സംവിധാനം പൊളിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ബാറുകൾ എല്ലാം പൂട്ടിയ സാഹചര്യത്തിൽ ഇനി പഴയ പലിശക്കച്ചവടം തുടങ്ങാനാണ് ഗോപാലന്റെ പദ്ധതി. ഇതിനായി യോഗം നടത്തിവരുന്ന മൈക്രോഫിനാൻസിൽ കൊള്ളപ്പലിശയ്ക്ക പണം ഇറക്കാനാണ് പരിപാടി. തമിഴ്‌നാട്ടിൽ ജനിക്കുകയും വളരുകയും ചെയ്ത ഗോകുലം എസ് എൻ ഡി പിയെ കൈപിടിയിലൊതുക്കാൻ ശ്രമിക്കുന്നത് ആന മണ്ടത്തരമാണ്.
എസ് എൻ ഡി പിയുടെ ചരിത്രം പരിശോധിക്കുമ്പോൾ ഇയാളെ വെറും മാക്രിയെന്നുവേണം വിളിക്കാൻ. രണ്ടു വർഷത്തിനു മുമ്പ് ഇയാൾ ഇത്തരം ആരോപണങ്ങൾ നടത്തിയപ്പോൾ താൻ നേരിട്ട് വിളിച്ച് മുഖാമുഖം കണക്കുകൾ പറഞ്ഞതാണ്. അന്ന് എല്ലാം കേട്ട് പൊട്ടനെ പോലെ ഇരുന്ന ഇയാൾ ഒരക്ഷരം ഉരിയാടാതെ എന്റെ മുന്നിൽനിന്നും ഇറങ്ങിപ്പോയതാണ്. എന്നിട്ട് ഇപ്പോൾ ആരോപണവുമായി വന്നതിന്റെ പിന്നിൽ ദുഷ്ടലാക്കാണുള്ളത്. ഇയാളെ കേരളത്തിൽ ആരാണ് അറിയുന്നത്. ചില കുത്തക പണക്കാർ ഒഴിച്ചാൽ ഇയ്യാളെ അറിയുന്നവർ ചുരുക്കമാണ്. ഒരു പഞ്ചായത്തു തെരഞ്ഞെടുപ്പിൽ മൽസരിച്ചാൽ നൂറ് വോട്ടുകൾ ലഭിക്കുമോയെന്ന് കണ്ടറിയണം.
റിട്ടയർമെന്റ് കാലത്ത് കയറിയിരിക്കാൻ പറ്റിയ ഇടമല്ല എസ് എൻ ഡി പി യോഗം. പിന്നെ എസ് എൻ ഡി പി യോഗത്തെ അല്ലാതെ ഇയാളും കൂട്ടരും വേറെയൊന്നിനെയും എതിർക്കുന്നില്ലല്ലോ. ഈ സംസ്ഥാനത്ത് എന്തൊക്കെ പ്രശ്നങ്ങളാണുള്ളത് . ഇതിനെയൊന്നും ഗോകുലം ഗോപാലൻ കാണുന്നില്ലേ. ബി ഡിജെ എസ്സിൽനിന്നും ആളുകൾ കൊഴിഞ്ഞു പോകുന്നുവെന്ന് പറയുന്ന ഗോപാലൻ ആരുടെയെങ്കിലും അഞ്ചുപേരുടെ പേര് പറയാമോ? ധർമ്മവേദിയിലേക്ക് പോയ പലരും ഇപ്പോൾ തിരികെ വരികയാണ്. അന്തരിച്ച ഗോകുലം ജയകുമാർ അടക്കം അവസാന സമയത്ത് തെറ്റ് തിരുത്തി ഞങ്ങളോടൊപ്പം വന്നവരാണ്.
ബി ഡി ജെ എസ് സംസ്ഥാനത്തെ നാലാം കക്ഷിയാണ്. കാലങ്ങളായി ബിജെപി സംസ്ഥാനത്ത് മൽസരിക്കുന്നുണ്ട്. ഇവിടെയൊക്കെ രണ്ടായിരത്തിൽ താഴെയാണ് വോട്ടുകൾ നേടിയിരുന്നത്. എന്നാൽ ഇന്നത്തെ സ്ഥിതിയെന്താണ്. 27 മണ്ഡലങ്ങളിൽ പതിനായിരത്തിനു മുകളിൽ വോട്ടുപിടിക്കുന്ന സ്ഥിതിയാണുള്ളത്. ഇത് നിസാര കാര്യമല്ല. പിന്നെ ഗോകുലം ഗോപാലൻ പറയുന്നത് പോലെ അത്രമോശമല്ല ബിഡിജെഎസ്. ബോർഡ് - കോർപ്പറേഷൻ സ്ഥാനങ്ങളിലേക്ക് ആളുകളെ എടുക്കുന്നത് പഞ്ചായത്തിൽ വായ്പ അപേക്ഷിക്കുന്നതുപോലെയല്ല. മറിച്ച് കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതിയോടെ പ്രധാനമന്ത്രിയുടെ ഓഫീസാണ് അക്കാര്യങ്ങൾ ചെയ്യുന്നത്. അതിനു കുറച്ച സമയം എടുക്കും. യോഗം സെക്രട്ടറി അത്തരത്തിൽ പറഞ്ഞത്.
ഒഴിവു നികത്തലിൽ കാലതാമസം ഉണ്ടായാൽ സംസ്ഥാനത്തിന്റെ വികസനത്തെ അത് ബാധിക്കുന്നതുകൊണ്ടാണ്. ഇപ്പോൾ ഗോകുലം ഗോപാലൻ യോഗത്തിന്റെ ഏതെങ്കിലും ശാഖയിൽ പ്രശ്നങ്ങൾ ഉണ്ടോയെന്ന് തപ്പി നടക്കുന്ന ആളാണ്. അവിടെ സമ്മേളനങ്ങൾ നടത്തി വാർത്താസമ്മേളനവും നടത്തി പോകുന്ന പതിവ് പരിപാടിയാണ് അടുത്തദിവസങ്ങളിൽ കണ്ടത്. അത് കോട്ടയത്താണെങ്കിൽ കൂടെ കൊണ്ടുവരുന്നവർ കൃസ്ത്യാനികളും കോഴിക്കോടാണെങ്കിൽ മുസ്ലിങ്ങളുമാണ്. ഇത് നല്ലതുപോലെയറിയാവുന്നവരാണ് ബി ഡി ജെ എസ്സുകാർ. കുറെ കാലമായി ഇയാൾ ഒതുങ്ങിയിരിക്കുകയായിരുന്നു. ഇപ്പോൾ എന്തോ കുതന്ത്രങ്ങളുമായി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. യോഗത്തിനും ബി ഡി ജെ എസ്സിനും എതിരെ നടത്തുന്ന കുപ്രചരണങ്ങൾ ജനങ്ങൾ പുച്ഛിച്ചുതള്ളുമെന്നും തുഷാർ പറഞ്ഞു.