- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഡിഎ വിടണമെന്നത് വ്യക്തിതാൽപ്പര്യം; വെള്ളാപ്പള്ളിയുടെ ഭാവനയിൽ വിരിഞ്ഞതല്ല ഈ പാർട്ടി; കേരളത്തിലെ ബിജെപി നേതൃത്വത്തിന് അധികാരമില്ലാത്തതുകൊണ്ടാണ് പ്രശ്നങ്ങൾക്കു കാരണം; ആരെന്തു പറഞ്ഞാലും ബിജെഡിഎസ് എൻഡിഎയിൽ തുടരും; അച്ഛനെ തള്ളി തുഷാർ മറുനാടനോട് പറഞ്ഞത്
ആലപ്പുഴ : എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ബി ഡി ജെ എസ്, എൻ ഡി എയിൽ തുടരുമെന്ന് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മറുനാടനോട്. കേരളത്തിലെ ബിജെപി നേതൃത്വത്തിന് അധികാരമില്ലാത്തതു മൂലമാണ് ബി ഡി ജെ എസ്സിന്റെ പ്രശ്നങ്ങൾക്ക് പരിഹാരമാകാത്തത്. എനിക്ക് അവരെ കുറിച്ച് ഒന്നും പറയാനില്ല. പ്രശ്നങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞയുടൻ ബി ഡി ജെ എസ്സിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം ചെയ്യുമെന്ന് മോദിയും അമിത്ഷായും ഉറപ്പ് നൽകിയിട്ടുണ്ട്. ഡൽഹിയിൽ ചേർന്ന എൻ ഡി എ യോഗത്തിൽ പോകാതിരുന്നത് അത് അത്ര വലിയ കാര്യഗൗരവമുള്ള യോഗമല്ലായിരുന്നു എന്നതിനാലാണ്. എങ്കിലും പ്രതിനിധി പോയിരുന്നു. ബി ഡി ജെ എസ് , എൻ ഡി എ വിടണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ദേഹത്തിന്റെ വ്യക്തിപരമായ താല്പര്യം പറഞ്ഞതാണ്. അത് മുഖവിലയ്ക്കെടുക്കുന്നില്ല. ബി ഡി ജെ എസ് വെള്ളാപ്പള്ളിയുടെ ഭാവനയിൽ വിരിഞ്ഞതല്ല. മറിച്ച് കുറെയേറെ ആളുകളുടെ ശ്രമഫലമാണ്. അതുകൂടി മാനിച്ചുവേണം തീരുമാനം എടുക്കേണ്ടത്. യോഗം സെക്രട്ടറി
ആലപ്പുഴ : എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ബി ഡി ജെ എസ്, എൻ ഡി എയിൽ തുടരുമെന്ന് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മറുനാടനോട്. കേരളത്തിലെ ബിജെപി നേതൃത്വത്തിന് അധികാരമില്ലാത്തതു മൂലമാണ് ബി ഡി ജെ എസ്സിന്റെ പ്രശ്നങ്ങൾക്ക് പരിഹാരമാകാത്തത്. എനിക്ക് അവരെ കുറിച്ച് ഒന്നും പറയാനില്ല. പ്രശ്നങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ വിവിധ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞയുടൻ ബി ഡി ജെ എസ്സിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം ചെയ്യുമെന്ന് മോദിയും അമിത്ഷായും ഉറപ്പ് നൽകിയിട്ടുണ്ട്. ഡൽഹിയിൽ ചേർന്ന എൻ ഡി എ യോഗത്തിൽ പോകാതിരുന്നത് അത് അത്ര വലിയ കാര്യഗൗരവമുള്ള യോഗമല്ലായിരുന്നു എന്നതിനാലാണ്. എങ്കിലും പ്രതിനിധി പോയിരുന്നു.
ബി ഡി ജെ എസ് , എൻ ഡി എ വിടണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ദേഹത്തിന്റെ വ്യക്തിപരമായ താല്പര്യം പറഞ്ഞതാണ്. അത് മുഖവിലയ്ക്കെടുക്കുന്നില്ല. ബി ഡി ജെ എസ് വെള്ളാപ്പള്ളിയുടെ ഭാവനയിൽ വിരിഞ്ഞതല്ല. മറിച്ച് കുറെയേറെ ആളുകളുടെ ശ്രമഫലമാണ്. അതുകൂടി മാനിച്ചുവേണം തീരുമാനം എടുക്കേണ്ടത്.
യോഗം സെക്രട്ടറിയുടെ അഭിപ്രായം മാത്രം മാനിച്ച് ബി ഡി ജെ എസ്സിന് എൻ ഡി എ സഖ്യം വിടാനാവില്ല. എല്ലാ മുന്നണികളിലും പ്രശ്നങ്ങൾ ഉണ്ട്. എല്ലാം അംഗീകരിച്ചു കിട്ടുമെന്നും പറയാൻ കഴിയില്ല. എത്ര വന്നാലും കിട്ടാൻ പോകുന്നത് ബോർഡ് മെമ്പർ സ്ഥാനവും കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും അല്ലേ. അത് ബി ഡി ജെ എസ്സിന് വേണ്ട. ഞങ്ങളുടെ ലക്ഷ്യം പാർട്ടിയെ വളർത്തുകയെന്നതാണ്.
ബിജെപിയുമായി അടുത്തതിൽ യാതൊരു ഖേദവും ഇല്ല. ബിജെപിക്ക് കേരളത്തിൽ ശക്തമായ വേരോട്ടം നടത്തിക്കൊടുത്തത് ബി ഡി ജെ എസ് ആണെന്നകാര്യം ആരും തള്ളിപ്പറയില്ല. മുൻകാല തെരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ അത് മനസിലാകും. അയ്യായിരത്തിനു താഴെ വോട്ടുകൾ മാത്രം പിടിച്ചുകൊണ്ടിരുന്ന പാർട്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാൽ ലക്ഷം വോട്ടുകൾ വീതം മൽസരിച്ച എല്ലാ മണ്ഡലങ്ങളിലും നേടി. അതിൽ യാതൊരു തർക്കവുമില്ല. ബിജെപിക്കും അത് സമ്മതിക്കേണ്ടി വരും. മറിച്ചുപറയുമെന്ന് വിശ്വസിക്കുന്നുമില്ല.
ഏതായാലും യോഗം സെക്രട്ടറിയുടെ വ്യക്തിപരമായ അഭിപ്രായം കേട്ട് ബി ഡി ജെ എസ് എൻ ഡി എ വിടാൻ പോകുന്നില്ല. മലപ്പുറത്തെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ റോളില്ല. ഭൂരിപക്ഷ മുസ്ലിം സമുദായം ഉള്ള മലപ്പുറത്ത് ജയിക്കാമെന്ന് നേക്കേണ്ട. അതുകൊണ്ടുതന്നെ പുതിയ തെരഞെടുപ്പ് യോഗങ്ങൾ വിളിക്കേണ്ടതില്ല. തേസമയം ബിജെപി സംസ്ഥാന നേതൃത്വത്തെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ലെന്ന വെള്ളാപ്പള്ളിയുടെ അഭിപ്രായ പ്രകടനത്തെ തുഷാർ ഇങ്ങനെ വ്യാഖ്യാനിച്ചു- കേരളത്തിലെ ബിജെപി നേതാക്കന്മാർക്ക് അധികാരമില്ല. അതുകൊണ്ടുതന്നെ അവർക്ക് യാതൊന്നും ചെയ്യാൻ കഴിയില്ല. അവർ പാവങ്ങൾ. അവർക്ക് പറയാൻ മാത്രമല്ലേ കഴിയു.
സുധീരൻ ഉണ്ടായതിനാലാണ് കോൺഗ്രസിലേക്ക് പോകാതിരുന്നതെന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തെ കുറിച്ച് തുഷാർ പറഞ്ഞത് ഇങ്ങനെ- സുധീരൻ ഉണ്ടായാലും ഇല്ലെങ്കിലും കോൺഗ്രസിലേക്കോ, സി പി എമ്മിലേക്കോ ബി ഡി ജെ എസ് പോകില്ല. മറിച്ച് എന്തെങ്കിലും തീരുമാനങ്ങൾ എടുക്കണമെങ്കിൽ അത് കൂടിയാലോചിക്കുമെന്നും തുഷാർ പറഞ്ഞു.