മനാമ :ഇന്ത്യൻ സമൂഹത്തിന് ബഹ്‌റൈൻ ദേശീയ ദിനത്തിൽ വിരുന്നോരുക്കുവാൻ അവസരം ലഭിച്ചത് തൈക്കുടം ബ്രിഡ്ജിന്. പ്രവാസികൾ ക്കിടയിലൂടെ സംഗീതത്തിന്റെ പാലം തീർത്ത് പ്രവാസി സമൂഹത്തെ സംഗീത്തെ  ഒരു മാസ്മരിക ലോകത്തെതിച്ചു.

തിങ്ങി നിറഞ്ഞ സദസ്സിനു മുന്നിൽ പതിവ് രീതികളും ,വ്യത്യസ്തങ്ങളായ ചില പരീക്ഷണങ്ങളുമായി അവർ അരങ്ങ് വാണു.യു ടുബിലൂടെ മാത്രം ശ്രവിച്ചിട്ടുള്ള സംഗീതം ആസ്വദിക്കുവാൻ ആയിരങ്ങളാണ് ഇന്ത്യൻ സ്‌കൂൾ മൈതാനത്തേക്ക് ഒഴുകിയെത്തിയത്. ഏഴുമണിയോടെ ആരംഭിച്ച പരിപാടികൾ അവസാനിച്ചത് 12 മണിയോടടുത്തപ്പോഴാണ്.

ബഹ്‌റിനിലെ കലാകാരന്മാർ അണിയിച്ചൊരുക്കിയ നൃത്ത  നൃത്തനൃത്യങ്ങളും പരിപാടിക്ക് കൊഴുപ്പേകി. മറ്റ് സ്റ്റെജ് ഷോകളെ അപേക്ഷിച്ച് ശ്രോ്ദ്ധാക്കളുടെ സഹകരണവും പ്രോത്സാഹനവും പരിപാടി ശ്രദ്ധേയമാക്കി.അസ്വാദകർ സെലക്റ്റീവായി എത്തിയതാണ് പരിപാടിയുടെ വിജയവും. യൂത്തിനെ ആകർഷിക്കുന്ന തൈക്കുടം ഷോ യൂത്തിന്റെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

തുള്ളലും കൂക്കി വിളിയും മാത്രമല്ല യൂത്ത് എന്ന് തൈക്കുടം ഷോ യോടെ അവർ തെളിയിച്ചു.തൈക്കുടത്തിനോപ്പം ആടുകയും പാടുകയും കൂവുകയും ചെയ്യുന്ന യുവതീ യുവാക്കളെ കാണുവാൻ സാധിച്ചു എന്നത് വലിയ പ്രത്യേകതയാണ് .ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് ചോയിസ് അഡ്വവർടിസിങ്ങിന്റെ ബാനറിൽ ടാഗ് മീഡിയയാണ് പ്രോഗ്രാം  അണിയിച്ചൊരുക്കിയത്.