- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ന്യൂജേഴ്‌സിയിൽ തൈക്കൂടം ബ്രിഡ്ജ് ഷോ മെയ് 29ന്
ന്യൂജേഴ്‌സി: കേരളത്തിലെ പ്രമുഖ മലയാള സംഗീത ബാൻഡുകളിൽ ഒന്നായ തൈക്കൂടം ബ്രിഡ്ജ് ന്യൂജേഴ്‌സിയിൽ പ്രഥമ പരിപാടി അവതരിപ്പിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) യുടെയും ഇവന്റ്‌സ് ക്യാറ്റിന്റെയും ആഭിമുഖ്യത്തിൽ മെയ് 29നു (ഞായർ) വൈകുന്നേരം അഞ്ചിന് ന്യൂജേഴ്‌സി പാരമസിലുള്ള പാരാമസ് കാത്തലിക് ഹൈസ്‌കൂളിലാണ് ആദ്യ പരിപാടി.കേരളത്ത
ന്യൂജേഴ്‌സി: കേരളത്തിലെ പ്രമുഖ മലയാള സംഗീത ബാൻഡുകളിൽ ഒന്നായ തൈക്കൂടം ബ്രിഡ്ജ് ന്യൂജേഴ്‌സിയിൽ പ്രഥമ പരിപാടി അവതരിപ്പിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) യുടെയും ഇവന്റ്‌സ് ക്യാറ്റിന്റെയും ആഭിമുഖ്യത്തിൽ മെയ് 29നു (ഞായർ) വൈകുന്നേരം അഞ്ചിന് ന്യൂജേഴ്‌സി പാരമസിലുള്ള പാരാമസ് കാത്തലിക് ഹൈസ്‌കൂളിലാണ് ആദ്യ പരിപാടി.
കേരളത്തിലെ യുവജനങ്ങളെ സംഗീതശൃംഘത്തിന്റെ നെറുകയിലെത്തിച്ച തൈക്കൂടം ബ്രിഡ്ജ് മലയാളത്തിൽ അറിയപ്പെടുന്ന പോപ്പുലർ ഹിപ് ഹോപ് ബ്രാൻഡാണ്. ലോകമെമ്പാടും പരിപാടികൾ നടത്തിവരുന്ന തൈക്കൂടം ബ്രിഡ്ജ് കേരളത്തിൽ നിരവധി സ്റ്റേജുകളിൽ പരിപാടികൾ നടത്തിയശേഷമാണ് അമേരിക്കയിൽ എത്തുന്നത്.
മഴവിൽ മനോരമയിലൂടെയും കപ്പ ടിവിയിൽ മ്യൂസിക് മോജോയിലൂടെയും ഏറെ പ്രശസ്തി നേടിയ തൈക്കൂടം ബ്രിഡ്ജ് യുവജനങ്ങൾക്ക് ഒരു ഹരമായി മാറിയിരിക്കുകയാണ്. കേരളത്തിലെ എല്ലാ ഷോകളിലും നിറഞ്ഞ സദസുകളിൽ കൈയടി നേടിയ ഈ പ്രശസ്ത ബ്രാൻഡ് വിദേശ സദസുകളിലും ഏറെ പ്രശസ്തി നേടുന്നു.
കസിൻസായ ഗോവിന്ദ മേനോനും സിദ്ദാർഥ മേനോനും രൂപകല്പന ചെയ്ത ഈ ബാൻഡ് മെലഡി, റോക്ക് മ്യൂസിക്, റീമിക്‌സ് തുടങ്ങിയ ആധുനിക സംഗീത ലോകത്തെ പടവുകളിലേക്ക് ആസ്വാദകരെ ആനയിക്കുന്നു. പഴയകാല സിനിമാഗാനങ്ങളുടെ റീമിക്‌സ് അതിന്റെ പാരമ്പര്യമോ ലാളിത്യമോ ഒറിജിനാലിറ്റിയോ നഷ്ടപ്പെടാതെ കൂടുതൽ ഇമ്പമാർന്ന സംഗീതത്തോടെ വരികളെ മികവുറ്റതാക്കുന്നു. ബോളിവുഡ്, ഹോളിവുഡ്, വെസ്റ്റേൺ-ഈസ്റ്റേൺ സംഗീതങ്ങളുടെ സമന്വയമാണ് മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന സംഗീത നിശ.
കപ്പാ ടിവിയിലെ മ്യൂസിക്കൽ ഷോ ആയ മ്യൂസിക് മോജോ കോംപോസിഷൻ ആയ ഫിഷ് റോക്ക് പിന്നീട് യുട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ ഏറെ പ്രശസ്തി നേടിയിരുന്നു. ലക്ഷക്കണക്കിന് ആരാധകരാണ് മ്യൂസിക് മോജോയുടെ ഫിഷ് റോക്ക് കോംപോസിഷന് യുട്യൂബിൽ ഫോളോവേഴ്‌സ് ആയുള്ളത്. ഇതിലേറെയും അമേരിക്കൻ-യൂറോപ്യൻ പ്രവാസി മലയാളികളാണെന്നതും ശ്രദ്ധേയമാണ്.
ഏവരെയും വിസ്മയിപ്പിക്കുന്ന സംഗീതസന്ധ്യ ട്രൈസ്‌റ്റേറ്റിലെ എല്ലാ സംഗീത ആസ്വാദകർക്കും മറക്കാനാവാത്ത അനുഭവമായിരിക്കുമെന്ന് മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി അഭ്യർത്ഥിച്ചു.
ടിക്കറ്റ് നിരക്കുകൾ
സിംഗിൾ - 40 ഡോളർ, ഫാമിലി (4 പേർ) - 150 ഡോളർ, വിഐപി - 100 ഡോളർ, വിവിഐപി (2 പേർ) - 250 ഡോളർ
സ്‌പോൺസർഷിപ്പുകൾക്ക്: സജിമോൻ ആന്റണി (പ്രസിഡന്റ്, മഞ്ച്): 8624382361
ടിക്കറ്റുകൾക്ക്: 1. Sajimon Antony (President) Ph: 8624382361
2. Oommen Chacko (Vice President) Ph: 9737687997
3. Suja jose (Secretary) Ph: 9736321172
4. Pinto Chacko (Treasurer) Ph: 9733377238
5. Renjit Pillai (Joint Secretary) Ph: 2012946368
6. Manju J Pulickal (Joint Treasurer) Ph: 9739432353
7. Shaji Varghese (B.O.T) Ph: 8628124371
8. Shiny Raju (Cultural Coordinator) Ph: 9732439879
9. Maria Thottukadavil (Womens Forum Coordinator) Ph: 9736997825
10. Manoj Vattapillil (Chartiy Coordinator) Ph: 9736093504
11. Joseph Antony (Youth Coordinator) Ph: 9739329918



