സാൽമിയ: കുവൈറ്റിൽ ലിഫ്റ്റ് അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തിൽ മലയാളി എഞ്ചിനീയർ മരിച്ചു. അങ്കമാലി എലവൂർ കല്ലറയ്ക്കൽ വർഗീസിന്റെ മകൻ ടിബിൻ (27) ആണ് മരിച്ചത്. അൽ അഹ്മദിയ കമ്പനിയിലെ ജോലി സ്ഥലത്ത് ആണ് അപകടം എന്നാണ് നിഗമനം. ഇവിടെ ലിഫ്റ്റ് അറ്റകുറ്റപ്പണിക്കിടെ താഴെ വീഴുകയായിരുന്നു.

ഉച്ചയായിട്ടും കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകർ അേന്വഷിച്ചപ്പോഴാണ് അപകടവിവരം അറിയുന്നത്. അഹ്മദിയിലെ ഇന്റർനാഷനൽ ഇലവറ്റേഴ്‌സ് കമ്പനിയിൽ എൻജിനീയറായിരുന്നു. വൈകീട്ട് അഞ്ചോടെയാണ് മൃതദേഹം പുറത്തെടുക്കാനായത്. മാതാവ്: റോസ്ലി വർഗീസ്.
അവിവാഹിതനാണ്. സഹോദരി ടീനയും ഭർത്താവ് ബിജുവും കുവൈത്തിലുണ്ട്. മറ്റൊരു സഹോദരി കൂടിയുണ്ട്.

എട്ടുമാസം മുമ്പാണ് ജോലി തേടി കുവൈത്തിലത്തെിയത്. കുവൈത്ത് യൂത്ത് കോറസ് ഗായകസംഘാംഗമായിരുന്ന ടിബിൻ സംഘടന, സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ജലീബ് അൽ ശുയൂഖിലാണ് താമസിച്ചിരുന്നത്.