- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയറിൽ തൂങ്ങി കിടക്കുന്ന ബഹിരാകാശ യാത്രികന്റെ വേഷത്തിൽ ജയം രവി; ഇന്ത്യയിലെ ആദ്യ ബഹിരാകാശ ചിത്രമായ ടിക് ടിക് ടിക്കിന്റെ പോസ്റ്ററിന് വമ്പൻ വരവേല്പ്
വ്യത്യസ്ഥ പ്രമേയങ്ങളുമായി തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ വേറിട്ടു നിൽക്കുന്ന താരം ജയം രവിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പോസ്റ്ററും ശ്രദ്ധ നേടുന്നു. ഇന്ത്യയിലെ ആദ്യ ബഹിരാകാശ ചിത്രമെന്ന ബഹുമതിയോടെ എത്തുന്ന ടിക് ടിക് ടിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നു. ബഹിരാകാശത്ത് വച്ചുണ്ടായ അപകടത്തിൽ കയറിൽ തൂങ്ങി നിൽക്കുന്ന ജയം രവിയെയാണ് പോസ്റ്ററിൽ കാണാനാകുക. ഒരു സയൻസ് ഫിക്ഷൻ ചിത്രമാണിത്. ബഹിരാകാശ പര്യവേക്ഷണം പ്രമേയമാക്കിയുള്ള ഇന്ത്യയിലെ ആദ്യ ചിത്രമെന്നാണ് അണിയറ പ്രവർത്തകർ ചിത്രത്തെകുറിച്ച് പറയുന്നത്. തമിഴിലെ ആദ്യ സോംബി ചിത്രമായ മിരുതന് ശേഷം ജയം രവിയും സംവിധായകൻ ശക്തി സുന്ദർ രാജനും ഒന്നിക്കുന്ന ചിത്രമാണിത്. നിവേദ പെതുരാജ്, സിംഗപ്പൂർ നടൻ അസിസ് ആരൻ, രമേഷ് തിലക് എന്നിവർക്കൊപ്പം ജയംരവിയുടെ മകൻ ആരവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കമൽഹാസൻ നായകനായി ഇതേ പേരിൽ ഒരു സസ്‌പെൻഡ് ക്രൈം ത്രില്ലർ 1981ൽ പുറത്തിറങ്ങിയിരുന്നു. ഭാരതി രാജ സംവിധാനം ചെയ്ത ചിത്രത്തിൽ മാധവി, രാധ, സ്വപ്ന തുടങ്ങിയവരാ
വ്യത്യസ്ഥ പ്രമേയങ്ങളുമായി തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ വേറിട്ടു നിൽക്കുന്ന താരം ജയം രവിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പോസ്റ്ററും ശ്രദ്ധ നേടുന്നു. ഇന്ത്യയിലെ ആദ്യ ബഹിരാകാശ ചിത്രമെന്ന ബഹുമതിയോടെ എത്തുന്ന ടിക് ടിക് ടിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നു. ബഹിരാകാശത്ത് വച്ചുണ്ടായ അപകടത്തിൽ കയറിൽ തൂങ്ങി നിൽക്കുന്ന ജയം രവിയെയാണ് പോസ്റ്ററിൽ കാണാനാകുക.
ഒരു സയൻസ് ഫിക്ഷൻ ചിത്രമാണിത്. ബഹിരാകാശ പര്യവേക്ഷണം പ്രമേയമാക്കിയുള്ള ഇന്ത്യയിലെ ആദ്യ ചിത്രമെന്നാണ് അണിയറ പ്രവർത്തകർ ചിത്രത്തെകുറിച്ച് പറയുന്നത്. തമിഴിലെ ആദ്യ സോംബി ചിത്രമായ മിരുതന് ശേഷം ജയം രവിയും സംവിധായകൻ ശക്തി സുന്ദർ രാജനും ഒന്നിക്കുന്ന ചിത്രമാണിത്.
നിവേദ പെതുരാജ്, സിംഗപ്പൂർ നടൻ അസിസ് ആരൻ, രമേഷ് തിലക് എന്നിവർക്കൊപ്പം ജയംരവിയുടെ മകൻ ആരവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കമൽഹാസൻ നായകനായി ഇതേ പേരിൽ ഒരു സസ്‌പെൻഡ് ക്രൈം ത്രില്ലർ 1981ൽ പുറത്തിറങ്ങിയിരുന്നു. ഭാരതി രാജ സംവിധാനം ചെയ്ത ചിത്രത്തിൽ മാധവി, രാധ, സ്വപ്ന തുടങ്ങിയവരായിരുന്നു നായികമാർ.