- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ന്യൂസിലാന്റിൽ കുടുങ്ങി കിടക്കുന്നവർക്ക് തിരിച്ചു നാട്ടിലേക്ക് പോകാൻ സഹായം ഒരുങ്ങുന്നു; വിമാനക്കമ്പനികൾക്ക് ടിക്കറ്റ് പണം നേരിട്ടു നൽകി ആളുകളെ സ്വദേശങ്ങളിലേക്ക് അയക്കാൻ നീക്കം
സ്വന്തം രാജ്യങ്ങളിലേക്ക് ടിക്കറ്റ് എടുക്കാൻ കഴിയാതെ കുടുങ്ങിപ്പോയ കുടിയേറ്റക്കാരെ സ്വന്തം രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിനു സഹായവുമായി ന്യൂസിലാന്റ് സർക്കാർ. ഇത്തരം യാത്രക്കാരെ കൊണ്ടു പോകുന്നതിനുള്ള പണം വിമാനങ്ങൾക്ക് നൽകാമെന്ന് സർക്കാർ സമ്മതിച്ചിട്ടുണ്ട്.
താൽക്കാലിക വിസ കൈവശമുള്ളവർക്ക് അവരുടെ സ്വന്തം മടക്കയാത്രയ്ക്ക് പണം കണ്ടെത്താനാകുമോ, അല്ലെങ്കിൽ അവരുടെ എംബസി സഹായിക്കുമോ എന്ന് ആഭ്യന്തര വകുപ്പും റെഡ്ക്രോസും ആദ്യം വിലയിരുത്തും. 7000ത്തോളം പേരാണ് ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നതെന്ന് അസോസിയേഷൻ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് പറയുന്നു.
ഇവരിൽ ജോലി നഷ്ടപ്പെട്ട തൊഴിലാളികളും പണം തീർന്നു പോയ സന്ദർശകരും ഉൾപ്പെടുന്നു. ഇമിഗ്രേഷൻ ന്യൂസിലാന്റ് ഇതിന് എത്രമാത്രം ചെലവാകുമെന്ന് പറയുന്നില്ല. എന്നാൽ ഭാവിയിൽ ന്യൂസിലാന്റിലേക്ക് മടങ്ങാൻ ഇവർ ആഗ്രഹിക്കുന്നുവെങ്കിൽ പണം തിരിച്ചടയ്ക്കേണ്ടിവരുമെന്ന് ഊന്നിപ്പറയുന്നു.