- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
അവധിക്കാലം ആഘോഷിച്ച് തിരിച്ചെത്തുന്ന പ്രവാസികൾക്ക് തിരിച്ചടിയാകും; വിമാന യാത്രാക്കൂലിയിൽ അടുത്തമാസം മൂന്നിരട്ടി വർധനവ്
അവധിക്കാലം ആഘോഷിച്ച് ദോഹയിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന യാത്രാക്കൂലിയിൽ വർധനവ്. അടുത്തമാസത്തോടെ ശരാശരി നിരക്കിനേക്കാൾ രണ്ടിരട്ടി വർധനവാണ് യാത്രാ നിരക്കിലുണ്ടാവുക. വേനലവധിക്കാലം അവസാനിക്കുന്നതുകൂടാതെ, ബലി പെരുന്നാളും കണക്കിലെടുത്താണ് നിരക്കിൽ വർധനവുണ്ടായത്. യാത്രാക്കൂലിയിലുണ്ടായ വർധനവ് മലയാളികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മുംബൈ, ചെന്നൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ നിന്നും 75 മുതൽ 100 ശതമാനം വരെ വർധനവാണ് ടിക്കറ്റ് നിരക്കിൽ ഉണ്ടായത്. മറ്റിടങ്ങളിലേക്കുള്ളതിനേക്കാൾ കൂടുതലാണ് ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്ക്. അതായത് ലണ്ടനിലേക്ക് 800 ഖത്വർ റിയാൽ നൽകുമ്പോൾ ദോഹയിലേക്ക് 2900- 3300 ഖത്വർ റിയാലാണ് നൽകേണ്ടത്. ടിക്കറ്റുകൾ ഭൂരിഭാഗവും ഇതനോടകം തന്നെ ബുക്ക് ചെയ്തു കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. വിമാനയാത്രക്കാരുടെ തിരക്കേറിയ സമയമായതിനാലാണ് ടിക്കറ്റുകൾ നേരത്തെ ബുക്കായത്. ഇത്തവണ സ്‌കൂൾ അവധിയിൽ ബലി പെരുന്നാളിന്റെ അവധി കൂടി ചേർത്തു നൽകിയതിനാൽ സെപ്റ്റംബർ 1
അവധിക്കാലം ആഘോഷിച്ച് ദോഹയിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന യാത്രാക്കൂലിയിൽ വർധനവ്. അടുത്തമാസത്തോടെ ശരാശരി നിരക്കിനേക്കാൾ രണ്ടിരട്ടി വർധനവാണ് യാത്രാ നിരക്കിലുണ്ടാവുക. വേനലവധിക്കാലം അവസാനിക്കുന്നതുകൂടാതെ, ബലി പെരുന്നാളും കണക്കിലെടുത്താണ് നിരക്കിൽ വർധനവുണ്ടായത്.
യാത്രാക്കൂലിയിലുണ്ടായ വർധനവ് മലയാളികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മുംബൈ, ചെന്നൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ നിന്നും 75 മുതൽ 100 ശതമാനം വരെ വർധനവാണ് ടിക്കറ്റ് നിരക്കിൽ ഉണ്ടായത്. മറ്റിടങ്ങളിലേക്കുള്ളതിനേക്കാൾ കൂടുതലാണ് ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്ക്. അതായത് ലണ്ടനിലേക്ക് 800 ഖത്വർ റിയാൽ നൽകുമ്പോൾ ദോഹയിലേക്ക് 2900- 3300 ഖത്വർ റിയാലാണ് നൽകേണ്ടത്.
ടിക്കറ്റുകൾ ഭൂരിഭാഗവും ഇതനോടകം തന്നെ ബുക്ക് ചെയ്തു കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. വിമാനയാത്രക്കാരുടെ തിരക്കേറിയ സമയമായതിനാലാണ് ടിക്കറ്റുകൾ നേരത്തെ ബുക്കായത്. ഇത്തവണ സ്‌കൂൾ അവധിയിൽ ബലി പെരുന്നാളിന്റെ അവധി കൂടി ചേർത്തു നൽകിയതിനാൽ സെപ്റ്റംബർ 18നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക.