- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നോടാ കളി, എനിക്കെന്ത് എസ് യു വി എന്ന് കടുവ; ഞങ്ങളുടെ വാഹനം അത്രയേറെ രുചികരമെന്ന് മഹീന്ദ്ര ചെയർമാനും; കടുവയുടെ പേസ്റ്റ് ഏതെന്ന് പറയാമോ എന്ന് കാഴ്ച്ചക്കാരും; സൈലോ കടിച്ചുവലിക്കുന്ന കടുവയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ബെംഗളൂരു: യാത്രക്കാർ നിറഞ്ഞ എസ്‌യുവി കാർ പല്ലുകൊണ്ട് കടിച്ചുവലിച്ച് കടുവ. കർണാടകയിലെ ബാനെർഘട്ട ദേശീയ പാർക്കിലാണ് സംഭവം. വിനോദസഞ്ചാരികളുണ്ടായിരുന്ന കാറാണ് കടുവ പിന്നിലേക്കു കടിച്ച് വലിച്ചത്. കടിച്ച് വലിക്കുന്ന ശക്തിയിൽ കാർ പുറകിലേക്ക് നീങ്ങുന്നതും കാണാം. ഏകദേശം ഒന്നര മിനിട്ട് ദൈർഘ്യമുള്ളതാണ് വീഡിയോ.വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മറ്റൊരു വാഹനത്തിലുണ്ടായിരുന്ന സഞ്ചാരികളാണ് വിഡിയോ ചിത്രീകരിച്ചത്. നാലു ലക്ഷത്തോളം പേരാണ് ഇതിനകം വിഡിയോ കണ്ടത്. വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകാളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.കടുവയുടെ പല്ലിന്റെ ശക്തിയെ കുറിച്ചാണ് വിഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്. 'ഏത് പേസ്റ്റാണ് കടുവ ഉപയോഗിക്കുന്നത്' എന്നായിരുന്നു ഒരാളുടെ കമന്റ്.
Going around #Signal like wildfire. Apparently on the Ooty to Mysore Road near Theppakadu. Well, that car is a Xylo, so I guess I'm not surprised he's chewing on it. He probably shares my view that Mahindra cars are Deeeliciousss. ???? pic.twitter.com/A2w7162oVU
- anand mahindra (@anandmahindra) December 30, 2021
വ്യവസായി ആനന്ദ് മഹീന്ദ്രയും വിഡിയോ പങ്കുവച്ചിട്ടുണ്ട്. വീഡിയോയ്‌ക്കൊപ്പം രസകരമായ കമന്റും അദ്ദേഹം നൽകിയിട്ടുണ്ട്.കടുവ കടിച്ച് ചവയ്ക്കുന്ന ആ വാഹനം മഹീന്ദ്രയുടെ സൈലോ ആണെന്നാണ് മനസിലാക്കുന്നത്. അതിനാൽ തന്നെ അവൻ അത് ചവച്ചതിൽ എനിക്ക് അതിശയം തോന്നുന്നില്ല. മഹീന്ദ്രയുടെ വാഹനങ്ങൾ രുചികരമാണെന്ന് എന്നെ പോലെ അവനും അറിയാമെന്നാണ് ആനന്ദ് മഹീന്ദ്ര കുറിച്ചിരിക്കുന്നത്.
കടുവയെ കണ്ട് നിറുത്തിയിട്ടിരുന്ന വാഹനത്തിന് പുറകിലാണ് കക്ഷി വന്ന് നിന്നു കടിച്ചു വലിക്കുന്നത്. ആറ് യാത്രക്കാർ വാഹനത്തിനകത്തുണ്ടായിരുന്നു. ഏതാണ്ട് 1875 കിലോ ഭാരമാണ് വാഹനത്തിന് കണക്കാക്കിയിരിക്കുന്നത്.അതിനെയാണ് കടുവ കടിച്ച് വലിച്ച് പുറകിലേക്ക് നീക്കിയത്. ഊട്ടി-മൈസൂർ റോഡിൽ തെപ്പക്കാടിന് സമീപത്ത് നിന്നുള്ള ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ് കണ്ട് ഇതിലും നല്ലൊരു പരസ്യം വാഹനത്തിന് കിട്ടാനില്ലെന്ന് പറയുന്നവരുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ