- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് കടുവയുടെ ആക്രമണം; യുവാവിന് പരിക്കേറ്റു; പുലി ഭീതി വനംവകുപ്പിനെ അറിയിച്ചിട്ടും നടപടിയില്ലെന്ന് ആക്ഷേപം
പാലക്കാട്: പാലക്കാട് എടത്തനാട്ടുകര ഉപ്പുകുളത്ത് കടുവ അക്രമണത്തിൽ യുവാവിന് പരിക്ക്. ഇന്ന് പുലർച്ചെ ടാപ്പിങ് തൊഴിലാളിയായ ഉപ്പുകുളം വെള്ളേങ്ങര ഹുസൈനെയാണ് കടുവ ആക്രമിച്ചത്. ബഹളം വെച്ചതിനെ തുടർന്ന് തൊട്ടടുത്തുള്ളവരെല്ലാം ഓടിയെത്തിയതോടെ കടുവ തന്നെ വിട്ട് പോവുകയായിരുന്നെന്ന് ഹുസൈൻ പറഞ്ഞു.
ശരീരത്തിലാകമാനം കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ ഹുസൈനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പുകുളം മേഖലയിൽ പലയിടത്തായി കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നു. നിരവധി പേരുടെ വളർത്തുനായ്ക്കളെയും പശുക്കളെയും ആടുകളെയുമെല്ലാം കടുവ പിടിച്ചിട്ടുണ്ട്. ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
Next Story