കാഞ്ഞങ്ങാട്: ഒന്നും സംസാരിക്കാൻ പോലും ആകാതെ ഭയന്നുവിറച്ച് ശ്യാമളയമ്മ കാഞ്ഞങ്ങാട് നഗരസഭയിലെ ഒമ്പതാം വാർഡിലെ കല്യാൺ മുത്തപ്പൻ തറയ്ക്കു വടക്കുഭാഗത്തെ വിട്ടമ്മയായ കെ.വി ശ്യാമള (63) പുറത്ത് തുണി ഉണങ്ങാനിടവെ തിങ്കളാഴ്ച പകൽ പതിനൊന്നരയോടെ ചെങ്കുത്തായയുള്ള വീടിനു മുകളിലെ കുന്നിൻ ചെരുവിൽ പുലിയെ കണ്ട് ഭയന്നുവിറച്ചു ഉടൻ ഇവർ വിട്ടുകാരെയും സമീപ വാസികളെയും വിവരം അറിയിച്ചു.

പിന്നിട് പൊലീസ്യംവനം വകുപ്പ് ജീവനക്കാരും എത്തി വിട്ടമ്മയോട് കാര്യങ്ങൾ ചോദിച്ചു മുകളിലത്തെ ചെമ്പരത്തി ചെടിയുടെ അരികിലാണ് കണ്ടതൊന്നു അതു വഴി വന്ന ഓട്ടോ റിക്ഷയുടെ ശബ്ദം കേട്ട ഉടൻ തൊട്ടടുത്ത മഞ്ഞംപൊതികുന്നിൻ മുകളിലേക്കു കയറി പോയതായി ഇവർ പറഞ്ഞു.

ഇതിനിടെ അടുത്ത വീട്ടിലെ നാരായണിയുടെ കറവ പശു പുലർച്ചെ മുതൽ എന്തോ കണ്ടു പേടിച്ച പോലെ അസ്വസ്ത പ്രകടിപ്പിച്ചതിതായും സമീപ വാസികൾ ഹോസ്ദുർഗ് എസ് ഐ വിജേഷിനോട് വെളിപ്പെടുത്തി എന്നാൽ വിട്ടമ്മ കണ്ടത് കാട്ടു പൂച്ചയാകാം എന്ന് വനം വകുപ്പ് ജീവനക്കാർ പറഞ്ഞു. എങ്കിലും പുലി പേടി മാറാതെ നിൽക്കുകയാണ് ഇവിടത്തെ നാട്ടുകാർ.