- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ തിരക്കേറിയ റോഡിലെ വാഹനങ്ങൾക്കിടയിലൂടെ കടുവയുടെ വിളയാട്ടം; സോഷ്യൽമീഡിയയിൽ വൈറലായി ചിത്രങ്ങൾ; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ
കനത്ത ഗതാഗത കുരുക്കിനിടയിൽപ്പെട്ട യാത്രക്കാരെ പരിഭ്രാന്തരാക്കി കടുവ നടുറോഡിൽ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി. ഇന്ന് രാവിലെയാണ് ഖത്തറിലെ ദോഹ എക്സ്‌പ്രസ് വേയിൽ കൂടി കടുവ നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഗതാഗതക്കുരുക്കിനെതുടർന്ന് നിരയായി നിർത്തിയിട്ട വാഹനങ്ങൾക്കിടയിലൂടെ കടുവ ഓടിവരുന്നതിന്റെ ദൃശ്യങ്ങൾ ആ ണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഫെബ്രുവരി 22 റോഡിൽ അൽ റയ്യാൻ ഭാഗത്താണ് കഴുത്തിൽ പൊട്ടിയ ചങ്ങലയുമായി കടുവ ഓടിയത്. വീട്ടിൽ വളർത്തുന്ന കടുവ കാവൽക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയതാ വുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, കടുവയെ കൊണ്ടുപോകുന്ന വാനിന്റെ വാതിൽ തുറന്ന് റോഡിലേക്ക് വീഴുന്ന ദൃശ്യം പിന്നീട് പുറത്തുവന്നു. ദൃശ്യങ്ങൾ അതിവേഗം പ്രചരിച്ചതോടെ ജനങ്ങൾ പരിഭ്രാന്തരാവേണ്ട തില്‌ളെന്നും കടുവയെ ഉടൻ പിടികൂടുമെന്നും ആഭ്യന്തര മന്ത്രാലയം അധികൃതർ ട്വിറ്റിൽ അറിയിച്ചു. കടുവയെ കണ്ടത്തെിയ സ്ഥലം നിർണയിച്ചതായും സുരക്ഷ ഉദ്യോസ്ഥർ ന
കനത്ത ഗതാഗത കുരുക്കിനിടയിൽപ്പെട്ട യാത്രക്കാരെ പരിഭ്രാന്തരാക്കി കടുവ നടുറോഡിൽ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി. ഇന്ന് രാവിലെയാണ് ഖത്തറിലെ ദോഹ എക്സ്‌പ്രസ് വേയിൽ കൂടി കടുവ നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
ഗതാഗതക്കുരുക്കിനെതുടർന്ന് നിരയായി നിർത്തിയിട്ട വാഹനങ്ങൾക്കിടയിലൂടെ കടുവ ഓടിവരുന്നതിന്റെ ദൃശ്യങ്ങൾ ആ ണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഫെബ്രുവരി 22 റോഡിൽ അൽ റയ്യാൻ ഭാഗത്താണ് കഴുത്തിൽ പൊട്ടിയ ചങ്ങലയുമായി കടുവ ഓടിയത്. വീട്ടിൽ വളർത്തുന്ന കടുവ കാവൽക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയതാ വുമെന്നാണ് ആദ്യം കരുതിയത്.
എന്നാൽ, കടുവയെ കൊണ്ടുപോകുന്ന വാനിന്റെ വാതിൽ തുറന്ന് റോഡിലേക്ക് വീഴുന്ന ദൃശ്യം പിന്നീട് പുറത്തുവന്നു. ദൃശ്യങ്ങൾ അതിവേഗം പ്രചരിച്ചതോടെ ജനങ്ങൾ പരിഭ്രാന്തരാവേണ്ട തില്‌ളെന്നും കടുവയെ ഉടൻ പിടികൂടുമെന്നും ആഭ്യന്തര മന്ത്രാലയം അധികൃതർ ട്വിറ്റിൽ അറിയിച്ചു. കടുവയെ കണ്ടത്തെിയ സ്ഥലം നിർണയിച്ചതായും സുരക്ഷ ഉദ്യോസ്ഥർ നടപടി സ്വീകരിക്കുമെന്നുമായിരുന്നു ട്വീറ്റ്. എന്നാൽ, തൊട്ടുപിന്നാലെ അറബ് പാരമ്പര്യ വസ്ത്രമായ തോബ് ധരിച്ച യുവാവ് കടുവയെ ചങ്ങലക്കിട്ടുപിടിച്ച ചിത്രങ്ങളും ഇതിനെ ട്രക്കിലേക്ക് കയറ്റുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
ഖത്തറിലെ നിയമമനുസരിച്ച് കടുവ, പുലി, സിംഹം തുടങ്ങിയ വന്യമൃഗങ്ങളെ വീടുകളിൽ വളർത്തുന്നത് ശിക്ഷാർഹമാണ്. നിയമലംഘകർക്ക് ആറുമാസം തടവും 1,000 മുതൽ 10,000 റിയാൽ വരെ പിഴയുമാണ് ശിക്ഷ. ഖത്തറിൽ ഇത്തരം സംഭവങ്ങൾ ആദ്യത്തേതല്ല. വീട്ടിൽ നിന്ന് രക്ഷപ്പെട്ട
സിംഹക്കുഞ്ഞിനെ മറ്റൊരു വീട്ടിലെ സോഫക്കടിയിൽ കണ്ടത്തെിയ സംഭവവും രണ്ട് വർഷം മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖത്തർ സ്വദേശികൾ വളർത്തുന്ന പുള്ളിപ്പുലിയുമായി വാഹനത്തിലും ബോട്ടിലും സഞ്ചിക്കുന്ന ദൃശ്യങ്ങൾ നേരത്തെ യൂ ട്യൂബിലും മറ്റും പ്രചരിച്ചിട്ടുമുണ്ട്.
സംഭവത്തിൽ ഖത്തർ ആഭ്യന്തരമന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.