മുംബൈ: സൽമാൻ-കത്രീന ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിനു വിരാമമിട്ടു പുറത്തിറങ്ങിയ ചിത്രമാണ് ടൈഗർ സിന്ദാഹേ. സല്ലുവിറങ്ങിയാൽ പിന്നെ ബോക്‌സോഫീസിൽ പ്രകമ്പനം ഉണ്ടാകുമെന്നത് പതിവു പല്ലവിയാണ്. ടൈഗർ സിന്ദാ ഹേയും ബോക്സോഫീസ് വിജയം ആവർത്തിക്കുകയാണ്.

സൽമാൻ കത്രീന ജോടികളെ വീണ്ടും സക്രീനിൽ ഒന്നിച്ചു കാണാൻ കാത്തിരുന്ന ആരാധകർക്ക് ഏറെ സന്തോഷമാണ് ചിത്രം സമ്മാനിച്ചത്. ആരാധകർക്ക് ന്യൂഇയർ വിരുന്നയാ ചിത്രം 206.04 കോടി രൂപയാണ് ഇതുവരെ നേടിയത്. 2012-ൽ ഇറങ്ങിയ ഏക് ദ ടൈഗർന്റെ രണ്ടാം ഭാഗമായ ടൈഗർ സിന്ദാ ഹേ സംവിധാനം ചെയ്തിരിക്കുന്നത് അലി അബ്ബാസ് സഫർ ആണ്.

സൽമാൻ ഖാന്റെ ടൈഗർ സിന്ദ ഹേ ആദ്യ ദിവസത്തെ കളക്ഷൻ 33.75 കോടി രൂപയായിരുന്നു. ലോകത്താകെ 5700 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇതിൽ 4600 എണ്ണം ഇന്ത്യയിലാണ്. ട്യൂബ് ലൈറ്റിന് ശേഷമുള്ള സൽമാൻ ഖാൻ ചിത്രമാണിത്.

2012-ലെ ബ്ലോക്ക്‌ബസ്റ്ററിന്റെ തുടർച്ചയായ സ്പൈ ത്രില്ലർ ചിത്രത്തിൽ സൽമാൻ ഖാൻ ഒരു റോ ഏജന്റിന്റെ വേഷത്തിലാണ് എത്തുന്നത്. കത്രീന ഐഎസ്ഐ ഏജന്റ് ആയും സ്‌ക്രീനിൽ എത്തും. ഭീകര സംഘടനയായ ഐഎസ് ബന്ദികളാക്കിയ 25 നഴ്സ്മാരെ രക്ഷിക്കുക എന്ന ഇവരുടെ ദൗത്യവുമാണ്് ചിത്രത്തിന്റെ പ്രമേയം.