മുംബൈ: സൽമാൻ ഖാൻ നായകനായി എത്തിയ ടൈഗർ സിന്ദാ ഹേ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ആദ്യ ദിനത്തിൽ 34.10 കോടി രൂപയാണ് തിയേറ്ററുകളിൽ നിന്നും സൽമാൻ ചിത്രം നേടിയത്. ബാഹുബലിയുടെ 41 കോടി രൂപ കളക്ഷനാണ് ടൈഗറിന്റെ മുന്നിലുള്ളത്. മാത്രമല്ല ആദ്യ മൂന്ന് ദിനത്തിൽ മാത്രം 100 കോടി രൂപ നേടാനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ 'റോ'ഏജന്റായി എത്തുന്ന ചിത്രം സൽമാന്റെ നേതൃത്വത്തിലുള്ള സംഘം വേഷം മാറി ഐ.എസ് നിയന്ത്രണത്തിലുള്ള ഇറാഖിലെ പെട്രോളിയം കമ്പനിയിൽ ജോലിക്ക് കയറുകയും തുടർന്ന് നാടകീയമായി ഐ.എസുമായി ഏറ്റുമുട്ടി ആശുപത്രിയിൽ ബന്ദികളായ നഴ്സുമാരെ മോചിപ്പിക്കാനുള്ള ശ്രമവുമാണ് ചിത്രം പറയുന്നത്. ആദ്യ ദിനത്തിൽ 34 കോടിയും രണ്ടാം ദിനം 35.1കോടിയും മൂന്നാം ദിനം 45.93കോടിയുമാണ് ചിത്രം സ്വന്തമാക്കിയത്.

സൽമാൻ ഖാന്റെ പന്ത്രണ്ടാമത്തെ ചിത്രമാണ് 100 കോടി കളക്ഷൻഡ സ്വന്തമാക്കുന്നത്. ഇതും ഇന്ത്യൻ സിനിമാ ലോകത്തെ റെക്കോർഡ് ആണ്. ഞായറാഴ്ച മാത്രമായി 45.93 കോടി രൂപയാണ് ചിത്രം നേടിയത്.

സൽമാൻ ഖാനും കത്രീന കൈഫും ആണ് ചിത്രത്തിലെ മുഖ്യ കഥാപത്രങ്ങൾ. അലി അബ്ബാസ് സഫറാണ് ചിത്രം സംവിധാനം ചെയ്തത്. ലോകത്താകെ 5700 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇതിൽ 4600 എണ്ണം ഇന്ത്യയിലാണ്. ട്യൂബ് ലൈറ്റിന് ശേഷമുള്ള സൽമാൻ ഖാൻ ചിത്രമാണിത്.