- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൽമാൻ ഖാന്റെ പടയോട്ടം തുടരുന്നു; ടൈഗർ സിന്ദാ ഹേ 300 കോടി ക്ലബിൽ; ബോക്സ് ഓഫീസിൽ മൂന്ന് 300 കോടി ചിത്രമുള്ള ആദ്യ താരമായി സൽമാൻ; ചിത്രം റെക്കോർഡ് സൃഷ്ടിച്ചത് 16 ദിവസം കൊണ്ട്
മുംബൈ:2017ലെ തന്റെ വൻ പ്രതീക്ഷയോടെ വന്ന ട്യൂബ് ലൈറ്റ് തകർന്നടിഞ്ഞപ്പോൾ അടുത്ത ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയമാക്കി മാറ്റിയിരിക്കുകയാണ് ബോളിവുഡിന്റെ ടൈഗർ സൽമാൻ ഖാൻ. സുൽത്താൻ എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കിയ അലി അബ്ബാസ് സഫർ ഒരുക്കിയ ടൈഗർ സിന്ദാ ഹൈ 16 ദിവസം കൊണ്ട് 300 കോടി നേടി ചരിത്രം സൃഷ്ടിച്ചുയ മുമ്ബ് സൽമാൻ ഖാന്റെ തന്നെ രണ്ടു സിനിമകളായ ബജ്രംഗി ബൈജാനും സുൽത്താനും 300 കോടി ക്ലബിൽ കടന്നിരുന്നു. സുൽത്താൻ 301 കൊടിയും ബജ്രംഗി ബായിജാൻ 316 കൊടിയും നേടിയ സിനിമകളാണ്. കബീർ ഖാൻ സംവിധാനം ചെയ്ത ഏക് ഥാ ടൈഗർ എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് ടൈഗർ സിന്ദാ ഹേ ഒരുക്കിയിട്ടുള്ളത്. മലയാള സിനിമ ടേക് ഓഫിന് ആസ്പദമായ യഥാർത്ഥ സംഭവ വികാസങ്ങൾ തന്നെയാണ് ടൈഗർ സിന്ദാ ഹേ യിലും പറയുന്നത്. ടൈഗർ എന്ന റോ ഏജന്റ് ആയി സിനിമയിൽ എത്തുന്നു. പരേഷ് റാവൽ, സുദീപ്, അൻഗദ് ബേദി എന്നിവരാണ് പ്രധാനതാരങ്ങൾ. ഐഎസ് ത്രീവവാദികൾ തടവിലാക്കുന്ന 25 നഴ്‌സുമാരെ ഇറാഖിൽ നിന്നും രക്ഷപ്പെടുത്തുകയാണ് ടൈഗറിന്റെ പുതിയ ദൗത്യം. യാഷ് രാജ് ഫിലിംസ് നിർമ്മിക്
മുംബൈ:2017ലെ തന്റെ വൻ പ്രതീക്ഷയോടെ വന്ന ട്യൂബ് ലൈറ്റ് തകർന്നടിഞ്ഞപ്പോൾ അടുത്ത ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയമാക്കി മാറ്റിയിരിക്കുകയാണ് ബോളിവുഡിന്റെ ടൈഗർ സൽമാൻ ഖാൻ. സുൽത്താൻ എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കിയ അലി അബ്ബാസ് സഫർ ഒരുക്കിയ ടൈഗർ സിന്ദാ ഹൈ 16 ദിവസം കൊണ്ട് 300 കോടി നേടി ചരിത്രം സൃഷ്ടിച്ചുയ
മുമ്ബ് സൽമാൻ ഖാന്റെ തന്നെ രണ്ടു സിനിമകളായ ബജ്രംഗി ബൈജാനും സുൽത്താനും 300 കോടി ക്ലബിൽ കടന്നിരുന്നു. സുൽത്താൻ 301 കൊടിയും ബജ്രംഗി ബായിജാൻ 316 കൊടിയും നേടിയ സിനിമകളാണ്.
കബീർ ഖാൻ സംവിധാനം ചെയ്ത ഏക് ഥാ ടൈഗർ എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് ടൈഗർ സിന്ദാ ഹേ ഒരുക്കിയിട്ടുള്ളത്. മലയാള സിനിമ ടേക് ഓഫിന് ആസ്പദമായ യഥാർത്ഥ സംഭവ വികാസങ്ങൾ തന്നെയാണ് ടൈഗർ സിന്ദാ ഹേ യിലും പറയുന്നത്. ടൈഗർ എന്ന റോ ഏജന്റ് ആയി സിനിമയിൽ എത്തുന്നു.
പരേഷ് റാവൽ, സുദീപ്, അൻഗദ് ബേദി എന്നിവരാണ് പ്രധാനതാരങ്ങൾ. ഐഎസ് ത്രീവവാദികൾ തടവിലാക്കുന്ന 25 നഴ്‌സുമാരെ ഇറാഖിൽ നിന്നും രക്ഷപ്പെടുത്തുകയാണ് ടൈഗറിന്റെ പുതിയ ദൗത്യം. യാഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയാണ് തീയറ്ററിലെത്തിയത്.