- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സ്മാർട്ട്ഫോണിന് വെറും 2990 രൂപ..!! 5000 രൂപയിൽ താഴെയുള്ള ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാർട്ട്ഫോണുകളുമായി കമ്പനികൾ ഇന്ത്യൻ വിപണിയിൽ തുറന്ന യുദ്ധത്തിന്
അസൂസും മൊട്ടൊറോളയും ഇന്ത്യയിലെ താഴെക്കിടയിലുള്ള ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ വിപണിയിലേക്കെത്തിയതോടെ ഈ ഗണത്തിലുളള സ്മാർട്ട്ഫോണുകളുടെ വില മുമ്പില്ലാത്ത വിധം താഴുകയാണ്. വിപണിയിലെ മത്സരം മുറുകിയയോതോടെ ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളും മറ്റുള്ളവരും ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകൾ ചുരുങ്ങിയ ചെലവിൽ നിർമ്മിച്ച് കുറഞ്ഞ വിലയ്ക്
അസൂസും മൊട്ടൊറോളയും ഇന്ത്യയിലെ താഴെക്കിടയിലുള്ള ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ വിപണിയിലേക്കെത്തിയതോടെ ഈ ഗണത്തിലുളള സ്മാർട്ട്ഫോണുകളുടെ വില മുമ്പില്ലാത്ത വിധം താഴുകയാണ്. വിപണിയിലെ മത്സരം മുറുകിയയോതോടെ ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളും മറ്റുള്ളവരും ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകൾ ചുരുങ്ങിയ ചെലവിൽ നിർമ്മിച്ച് കുറഞ്ഞ വിലയ്ക്ക് രാജ്യത്ത് വിതരണം ചെയ്യാൻ മത്സരിക്കുകയാണ്. ഇപ്പോൾ 2990 രൂപ അഥവാ 50 യുഎസ് ഡോളറിൽ താഴെക്കൊടുത്താൽ ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. 5000 രൂപയിൽ താഴെക്കൊടുത്താൽ ലഭിക്കുന്ന സ്മാർട്ട്ഫോണുകളെക്കുറിച്ചാണ് ഇനി പ്രതിപാദിക്കുന്നത്.
സെൽക്കോൺ കാമ്പസ് എ35കെ
2999 രൂപ മാത്രം വിലയുള്ള സ്മാർട്ട്ഫോണാണിത്. 3.5 ഇഞ്ച് എച്ച്വിജിഎ ഡിസ്പ്ലേയുള്ള ഫോണാണിത്. 1 ജിഎച്ച്ഇസഡ് പ്രൊസസ്സർ, 256 എംബി റാം, 512 എംബി ഇന്റേണൽ മെമ്മറി എന്നിവ ഇതിനുണ്ട്. ഈ മെമ്മറി 32 ജിബി വരെ വികസിപ്പിക്കാനുമാവും. രണ്ട് സ്വിമ്മിടാവുന്ന ഈ ഫോണിന് 3.2 മെഗാപിക്സലുള്ള റീയർ ആൻഡ് വി.ജി.എ ഫ്രണ്ട് ഫേസിങ് ക്യാമറയുണ്ട്. 1,400 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുള്ളത്.
സൺസ്ട്രൈക്ക് റേജ് സ്വിഫ്റ്റ്
3ജി സപ്പോർട്ട് ചെയ്യുന്ന സൺസ്ട്രൈക്ക് റേജ് സ്വിഫ്റ്റിന് 3.5 ഇഞ്ച് ടച്ച്സ്ക്രീനുണ്ട്. ഇതിന് ക്യൂഎച്ച്ഡി റസല്യൂഷനും 315 പിപിഐ പിക്സൽ ഡെൻസിറ്റിയുമുണ്ട്. 1600 എംഎഎച്ച് ബാറ്ററി, ഡ്യൂവൽ സിം,1.3 എംപി സ്നാപ്പർ, ഫ്രണ്ട് വിജിഎ ക്യാമറ, വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയവ ഇതിനുണ്ട്. ഇതിന് പുറമെ ഫോണിനായി ഒരു ക്രിസ്റ്റൽ കവറും കമ്പനി നൽകുന്നുണ്ട്. കറുത്തനിറത്തിൽ മാത്രമെ ഈ ഫോൺ ലഭ്യമാകുകയുള്ളൂ. ഈ ഫോണിന്റെ വില 2999 രൂപയാണ്.
ലാവ ഐറിസ് 310 സ്റ്റൈൽ
3249 രൂപ വിലയുള്ള ഫോണാണിത്. 3.5 ഇഞ്ച് എച്ച് വിജിഎ ഡിസ്പ്ലേ, 1.3ജിഎച്ച്ഇസഡ് ഡ്യൂവൽ കോർ പ്രൊസസ്സർ, 256 എംബി റാം, 2ജിബി ഇന്റേണൽ സ്റ്റോറേജ്( ഇത് മൈക്രോ എസ്ഡി കാർഡിലൂടെ എക്സ്പാൻഡ് ചെയ്യാം) 2 എംപി റിയർ ക്യാമറ, വിജിഎ ഫ്രണ്ട് ക്യാമറ, 1400 എംഎഎച്ച് ബാറ്ററി എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.
കാർബൺ എ5 ടർബോ
3290 രൂപ വിലയുള്ള ഫോണാണിത്. 1 ജിഎച്ച് ഇസഡ് പ്രൊസസ്സറുള്ള ഈ ഫോൺ 3ജി യെ സപ്പോർട്ട് ചെയ്യുന്നുണ്ട്. 3 എംപി റിയർ ക്യാമറ, ഡ്യൂവൽ സിം സ്പ്പോർട്ട്, 3.5 ഇഞ്ച് എച്ച് വിജിഎ കപ്പാസിറ്റീവ് ഡിസ്പ്ലോ, 32 ജിബി എക്സ്പാൻഡബിൾ മെമ്മറി തുടങ്ങിയവ ഈ ഫോണിന്റെ പ്രത്യേകതകളാണ്.
കാർബൺ എ1 പ്ലസ് സൂപ്പർ
കാർബൺ എ1 പ്ലസ് സൂപ്പറിന്റെ വില 3490 രൂപയാണ്. ഇതിന് 3.5 ഇഞ്ച് എച്ച് വിജിഎ കപ്പാസിറ്റീവ് ഡിസ്പ്ലേയുണ്ട്. 1.3 ജിഎച്ച്ഇസഡ് ഡ്യൂവർ കോർ പ്രൊസസ്സർ, 3 എംപി റിയർ ക്യാമറ വിത്ത് ഫ്ലാഷ്, ഫ്രണ്ട് വിജിഎ ക്യാമറ, ഡ്യൂവൽ സിം, 32 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി തുടങ്ങിയവ ഇതിനുണ്ട്.
സ്പൈസ് സ്മാർട്ട് ഫ്ളോ എംഐ 359
3599 രൂപയാണ് ഇതിന്റെ വില. 3.5 എച്ച് വിജിഎ ഡിസ്പ്ലേ, 1.3 ജിഎച്ച്ഇസഡ് ഡ്യൂവൽ കോർ പ്രൊസസ്സർ, 256 എംബി റാം, 512 എംബി ഇന്റേണൽ മെമ്മറി, 2എംപി റിയർ ക്യാമറ, 1.3 എംപി ഫ്രണ്ട് ക്യാമറ, 1400 എംഎഎച്ച് ബാറ്ററി തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളാണ്.
കാർബൺ സ്മാർട്ട് എ11 സ്റ്റാർ, കാർബൺ സ്മാർട്ട് എ 12 സ്റ്റാർ
5000 രൂപയിൽ താഴെ വില വരുന്ന കാർബണിന്റെ രണ്ട് സ്മാർട്ട്ഫോണുകളാണിവ. ഇതിൽ എ11 സ്റ്റാറിന് 4,449 രൂപയാണ് നൽകേണ്ടത്. 4.3 ഇഞ്ച് ഡിസ്പ്ലേ, 1.2 ജിഎച്ച്ഇസഡ് ഡ്യൂവൽ കോർ പ്രൊസസ്സർ, 512 എംബി റാം, 4ജിബി ഇന്റേണൽ സ്റ്റോറേജ്( ഇത് മൈക്രോ എസ്ഡി കാർഡിലൂടെ 32 ജിബി വരെ എക്സ്പാൻഡ് ചെയ്യാം). 5 മെഗാപിക്സൽ റിയർ ക്യാമറ, വിജിഎ ഫ്രണ്ട് ക്യാമറ, ഡ്യൂവൽ സിം, 1400 എംഎച്ച് ബാറ്ററി തുടങ്ങിയവ ഇതിനുണ്ട്. കാർബൺ സ്മാർട്ട് എ 12ന് 4,099 രൂപയാണ് വില. ഇതിന് 4ഇഞ്ച് ഡിസ്പ്ലേയുണ്ട്. ബാക്കിയെല്ലാം കാർബൺ സ്മാർട്ട് എ11ന് തുല്യമാണ്.