- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ഫാൽക്കൺ ഹെവി നിർമ്മിച്ച സംഘത്തിൽ ഹൂസ്റ്റൺ മലയാളിയും; മലയാളികളുടെ അഭിമാനം ഉയർത്തിയത് മുപ്പതുകാരനായ റ്റിജു എബ്രഹാം
ഹൂസ്റ്റൺ: കാലിഫോർണിയ ആസ്ഥാനമായ സ്‌പേസ് എക്‌സ് (സ്‌പേസ് X ) എന്ന സ്വകാര്യകമ്പനി വിജയകരമായി വിക്ഷേപിച്ച ചൊവ്വ, ചാന്ദ്രയാത്രകൾക്കു ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് 'ഫാൽക്കൺ ഹെവി'' യുടെ നിർമ്മാണത്തിൽഒരു ഹൂസ്റ്റൺ മലയാളിയുടെ കരസ്പർശം. അമേരിക്കയിലെ ടെക്‌സാസ് ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയ എബ്രഹാംപുഞ്ചത്തല ക്കലിന്റെയും കുട്ടിയമ്മയുടെയും മകൻ റ്റിജു എബ്രഹാം (30 )ആണ്അഭിമാനാർഹമായ ഈ നേട്ടത്തിൽ പങ്കാളിയായത്.ഏവിയേഷൻ ടെക്‌നോളജി യിൽ ഡിപ്ലോമയും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിൽ നിന്നുംമെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദവും നേടിയിട്ടുണ്ടു ഇദ്ദേഹം.അമേരിക്കൻഎയർലൈൻസ് മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്ത മുൻപരിചയം സ്‌പേസ് X ലേക്കുള്ളഅദ്ദേഹത്തിന്റെ പ്രവേശനം എളുപ്പമാക്കി. വളരെ ചെറുപ്പത്തിൽ തന്നെ മെക്കാനിക്കൽകാര്യങ്ങളിൽ അദ്ദേഹത്തിനുള്ള അഭിരുചിയും, കഠിനപ്രയത്‌നവും ആണ് റ്റിജുവിനുസ്‌പേസ് X ൽ എത്താൻ സഹായിച്ചത് എന്ന് അദ്ദേത്തിഹന്റെ പിതാവ് എബ്രഹാംപുഞ്ചത്തലക്കൽ പറഞ്ഞു . ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള മനുഷ്യ
ഹൂസ്റ്റൺ: കാലിഫോർണിയ ആസ്ഥാനമായ സ്‌പേസ് എക്‌സ് (സ്‌പേസ് X ) എന്ന സ്വകാര്യകമ്പനി വിജയകരമായി വിക്ഷേപിച്ച ചൊവ്വ, ചാന്ദ്രയാത്രകൾക്കു ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് 'ഫാൽക്കൺ ഹെവി'' യുടെ നിർമ്മാണത്തിൽഒരു ഹൂസ്റ്റൺ മലയാളിയുടെ കരസ്പർശം.
അമേരിക്കയിലെ ടെക്‌സാസ് ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയ എബ്രഹാംപുഞ്ചത്തല ക്കലിന്റെയും കുട്ടിയമ്മയുടെയും മകൻ റ്റിജു എബ്രഹാം (30 )ആണ്അഭിമാനാർഹമായ ഈ നേട്ടത്തിൽ പങ്കാളിയായത്.ഏവിയേഷൻ ടെക്‌നോളജി യിൽ ഡിപ്ലോമയും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിൽ നിന്നുംമെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദവും നേടിയിട്ടുണ്ടു ഇദ്ദേഹം.അമേരിക്കൻഎയർലൈൻസ് മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്ത മുൻപരിചയം സ്‌പേസ് X ലേക്കുള്ളഅദ്ദേഹത്തിന്റെ പ്രവേശനം എളുപ്പമാക്കി. വളരെ ചെറുപ്പത്തിൽ തന്നെ മെക്കാനിക്കൽകാര്യങ്ങളിൽ അദ്ദേഹത്തിനുള്ള അഭിരുചിയും, കഠിനപ്രയത്‌നവും ആണ് റ്റിജുവിനുസ്‌പേസ് X ൽ എത്താൻ സഹായിച്ചത് എന്ന് അദ്ദേത്തിഹന്റെ പിതാവ് എബ്രഹാംപുഞ്ചത്തലക്കൽ പറഞ്ഞു .
ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള മനുഷ്യന്റെ കുതിപ്പിന് വളരെനിര്ണായകമാകുന്ന ഒരു കാൽവെയ്‌പ്പാണ് ഫാൽക്കൺ ഹെവി പരീക്ഷണത്തോടെ സ്‌പേസ് Xപൂർത്തിയാക്കിയത്. ഫെബ്രുവരി 6 നു ഫ്‌ളോറിഡയിലുള്ള കെന്നഡി സ്‌പേസ്‌സെന്ററിൽനിന്നും ആയിരുന്നു ആദ്യത്തെ പരീക്ഷണ വിക്ഷേപണം നടത്തിയത്. ഈപരീക്ഷണത്തിനു ഉപയോഗിച്ച രണ്ടു സൈഡ് ബൂസ്റ്റെർസ് തിരിച്ചിറക്കി ഈ പരീക്ഷണംലാഭകരവുമാക്കി സ്‌പേസ് X . ഇനി രണ്ടു പരീക്ഷണങ്ങൾക്കു കൂടി അവഉപയോഗിക്കാം. സർക്കാർസഹായമില്ലാതെ ഒരു സ്വകാര്യ വ്യവസായ കമ്പനി ആദ്യമായാണ് ഇത്തരമൊരു കൂറ്റന്റോക്കറ്റ് നിർമ്മിച്ചു പരീക്ഷിക്കുന്നത്.
ഫാൽക്കൺ ഹെവി റോക്കറ്റ് നിർമ്മാണത്തിൽ പങ്കാളികളായ 6000 പേരുടെ പേരുകളടങ്ങിയ ഒരുഫലകം റോക്കറ്റിൽ സ്ഥാപിച്ചിരുന്നു, അതിൽ ഒരു പേര് ഈ അമേരിക്കൻ മലയാളിയുടേത്ആയതിൽ നമുക്ക് അഭിമാനിക്കാം. അമേരിക്കൻ മലയാളികളുടെ വരും തലമുറകൾക്കു അതിർവരമ്പുകളില്ലാതെ സ്വപ്നം കാണാൻ ഈ നേട്ടം ഒരു പ്രചോദനമാവട്ടെ.