ബെൻഡിഗോ: സാമൂഹിക സാംസ്‌കാരിക പ്രവർത്തകനും ബെൻഡിഗോ മലയാളി അസോസിയേഷൻ പ്രസിഡന്റുമായ ടിനു മാത്യുവിന്റെ സഹോദരൻ ടിജു മാത്യു ( 30 ) വാഹനാപകടത്തിൽ നാട്ടിൽ മരിച്ചു. പിറവം കുഞ്ഞമ്മാട്ടിൽ മാത്യൂവിന്റെയും ജോസഫൈന്റെയും മകനാണ് ടിജു.

ചൊവ്വാഴ്ച രാത്രി സുഹൃത്തിനെ വീട്ടിലാക്കാൻ പിറവം- എറണാകുളം റൂട്ടിൽ കാറിൽ പോകുമ്പോൾ ഇവർ ഓടിച്ച വാഹനം ബസിൽ ഇടിച്ചാണ് മരണം സംഭവിച്ചത്. അവിവാഹിതനായ ടിജു ഡയാലിസ് സംബന്ധമായ കോഴ്‌സിന്റെ ഉപരിപഠനം നടത്തുകയായിരുന്നു. സംസ്‌കാരം പിന്നീട്.

ബെൻഡിഗോയിലുള്ള ടിനു നാട്ടിലേയ്ക്ക് നാളെ തിരിക്കും. ബെൻഡിഗോ മലയാളി അസോസിയേഷൻ ടിജുവിന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി