- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരേ സമയം വില്ലനായും ഹീറോയായും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ടിക് ടോക്; തേച്ച കാമുകനെ പച്ചത്തെറി വിളിക്കുന്ന പെൺകുട്ടികളുടെ വീഡിയോ വൈറൽ; ഞാനാണ് സതീശന്റെ മോനെന്നും തേക്കാൻ കാരണം ഇതൊക്കെ തന്നെയെന്നും പറഞ്ഞ് എത്തുന്നത് നിരവധി പേർ; സിനിമയിൽ ചാൻസ് കിട്ടിയവരും നിശ്ചയിച്ച വിവാഹം ഉപേക്ഷിച്ച് ടിക് ടോക് ഫോളോവർക്ക് ഒപ്പം പോയവരും നിരവധി; യുവാക്കളിൽ ആളിപ്പടരുന്ന ടിക് ടോക് തരംഗം
തിരുവനന്തപുരം: ഇന്ത്യയിൽ സൈബർ ലോകത്ത് അഭിരമിക്കുന്നവരിൽ മുന്നിൽ നിൽക്കുന്നവരാണ് മലയാളികൾ. മാറിവരുന്ന സോഷ്യൽ മീഡിയാ സംവിധാനങ്ങളെ വാരിപ്പുണരുന്നതിൽ മുന്നിൽ മലയാളി യുവാക്കൾ തന്നെയാണ്. ഫേസ്‌ബുക്കും ട്വിറ്ററും വാരിപ്പുണർന്ന യുവത്വത്തിന്റെ പുതിയ താരം ടിക്ക് ടോക്ക് എന്ന വീഡിയോ ആപ്പാണ്. എങ്ങോട്ടു തിരിഞ്ഞാലും അവിടെയെല്ലാം ടിക്ക് ടോക്ക് വീഡിയോകളുടെ പെരുമഴയാണ്. എന്തിനും തേിനും ടിക് ടോക് വീഡിയോയും ചാലഞ്ചും ഒക്കെയാണ്. മറ്റേതൊരു സോഷ്യൽമീഡിയ പ്ലാറ്റ്ഫോം പോലെ തന്നെ ഗുണത്തോടൊപ്പം ദോഷവും ഉണ്ട് ടിക് ടോക്കിനും. ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ ടിക് ടോക് ഉപയോഗിക്കുന്നത് കേരളത്തിലാണ് എന്ന കണക്കുകൾ മാത്രം മതി ടിക് ടോക്കിന് കേരളത്തിൽ ലഭിച്ച സ്വീകാര്യത മനസ്സിലാക്കാൻ. പലരും അഭിനയ പ്രതിഭ പുറത്ത് കാണിക്കാൻ ഉപയോഗിക്കുമ്പോൾ സിനിമയിൽ ചാൻസ് കിട്ടിയ വിരുതന്മാർ വരെ ഉണ്ട് ഇക്കൂട്ടത്തിൽ. എന്നാൽ, ഇതോടൊപ്പം തന്നെ മറ്റേത് സംവിധാനങ്ങളെയും പോലെ ഈ ആപ്പിനെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരക്കാരുടെ ഇടപെടലുകളാണ് പലപ്പോഴു
തിരുവനന്തപുരം: ഇന്ത്യയിൽ സൈബർ ലോകത്ത് അഭിരമിക്കുന്നവരിൽ മുന്നിൽ നിൽക്കുന്നവരാണ് മലയാളികൾ. മാറിവരുന്ന സോഷ്യൽ മീഡിയാ സംവിധാനങ്ങളെ വാരിപ്പുണരുന്നതിൽ മുന്നിൽ മലയാളി യുവാക്കൾ തന്നെയാണ്. ഫേസ്‌ബുക്കും ട്വിറ്ററും വാരിപ്പുണർന്ന യുവത്വത്തിന്റെ പുതിയ താരം ടിക്ക് ടോക്ക് എന്ന വീഡിയോ ആപ്പാണ്. എങ്ങോട്ടു തിരിഞ്ഞാലും അവിടെയെല്ലാം ടിക്ക് ടോക്ക് വീഡിയോകളുടെ പെരുമഴയാണ്. എന്തിനും തേിനും ടിക് ടോക് വീഡിയോയും ചാലഞ്ചും ഒക്കെയാണ്. മറ്റേതൊരു സോഷ്യൽമീഡിയ പ്ലാറ്റ്ഫോം പോലെ തന്നെ ഗുണത്തോടൊപ്പം ദോഷവും ഉണ്ട് ടിക് ടോക്കിനും.
ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ ടിക് ടോക് ഉപയോഗിക്കുന്നത് കേരളത്തിലാണ് എന്ന കണക്കുകൾ മാത്രം മതി ടിക് ടോക്കിന് കേരളത്തിൽ ലഭിച്ച സ്വീകാര്യത മനസ്സിലാക്കാൻ. പലരും അഭിനയ പ്രതിഭ പുറത്ത് കാണിക്കാൻ ഉപയോഗിക്കുമ്പോൾ സിനിമയിൽ ചാൻസ് കിട്ടിയ വിരുതന്മാർ വരെ ഉണ്ട് ഇക്കൂട്ടത്തിൽ. എന്നാൽ, ഇതോടൊപ്പം തന്നെ മറ്റേത് സംവിധാനങ്ങളെയും പോലെ ഈ ആപ്പിനെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരക്കാരുടെ ഇടപെടലുകളാണ് പലപ്പോഴും ടിക്ക് ടോക്കിനെ വൈറലായിക്കിയത്.
കഴിഞ്ഞ ദിവസം ടിക് ടോക് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞത് കാമുകനെ തെറി വിളിച്ച കൊണ്ട് പെൺകുട്ടികൾ ഇട്ട വീഡിയോയാണ്. ഈ വീഡിയോക്ക് പിന്നാലെ തുടർച്ചയായി വീഡിയോകളും പുറത്തുവന്നു കൊണ്ടിരിക്കയാണ്. വാട്‌സ് ആപ്പ് ഗ്രൂപ്പകളിലും ഫേസ്‌ബുക്കിലൂടെയും മറ്റഉം അതിവേഗം പ്രചരിക്കുയാണ് ഈ വീഡിയോകൾ.
തേച്ച കാമുകനെ തെറിവിളിച്ചുകൊണ്ട് പെൺ കുട്ടികൾ ഇട്ട വീഡിയോ ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. ആ വീഡിയോയ്ക്കെതിരെ പ്രത്യക്ഷമായി തന്നെ പ്രതികരണവും ഉണ്ടായിരുന്നതാണ്. ചിലർ വിമർശിച്ചു കൊണ്ടും ചിലർ പിൻതാങ്ങി കൊണ്ടും കമന്റ് ഇട്ടിരുന്നു. പിന്നീട് വീഡിയോ ഇട്ട പെൺ കുട്ടിയടെ ഫെയ്സ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല ക്യാപഷനോടു കൂടി വീണ്ടും ആ വീഡിയോ ഷെയർ ചെയ്യുകയുമുണ്ടായി. ഇപ്പോളിതാ അതിനെ തുടർന്ന് മറ്റൊരു വീഡിയോ. അതിന്റെ മറുപടി എന്ന പോലെ ആ വീഡിയോയിൽ പറഞ്ഞ സതീഷിന്റെ മകൻ താനാണെന്നും പറഞ്ഞ് പെൺ കുട്ടിക്കെതിരെ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഈ യുവാവ്. ഇവളുമാർ പറഞ്ഞ സതീശേട്ടന്റെ മോൻ ഞാൻ ആണ്, ഞാൻ അവളെ തെക്കാൻ കാരണവും ഉണ്ട്.
സതീശന്റെ മകനാണ് എന്ന് പറഞ്ഞ് നിരവധിപേർ രംഗത്ത് വന്നതോടെയാണ് സംഭവം രസകരമായി മാറിയത്. എന്നാൽ തേക്കാനുള്ള കാരണം പറഞ്ഞ് രംഗത്ത് എത്തിയ യുവാവ് ശരിക്കും പെൺകുട്ടിയെ തേച്ചയാൾ തന്നെയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. തേക്കാനുള്ള കാണം എന്താണ് എന്ന് ഇപ്പോൾ മനസ്സിലായില്ലേ എന്നാണ് സതീശേട്ടന്റെ മോൻ ചോദിക്കുന്നത്. ടിക് ടോക്കിൽ വീഡിയോ ഷെയർ ചെയ്തതിനെ തുടർന്ന് എറണാകുളം പിറവം സ്വദേശി മജേഷിനെ സിനിമയിൽ വേഷം ലഭിക്കുകയും ചെയ്തു.എറണാകുളം പിറവം സ്വദേശിയായ മജേഷ് സംവിധായകൻ അനസ് കടലുണ്ടിയൊരുക്കുന്ന 1994 എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്.
പ്രണയത്തിന് ഇടയിൽ വില്ലനായിട്ടും ഇതിനോടകം ടിക് ടോക് മാറി കഴിഞ്ഞു. ഒൻപത് വർഷം നീണ്ട് പ്രണയത്തിന് ഒടുവിൽ വിവാഹനിശ്ചയം കഴിയുകയും ചെയ്തു. എന്നാൽ പിന്നീട് പെൺകുട്ടി വിവാഹം ചെയ്തത് ടിക് ടോക് വഴി പരിചയപ്പെട്ട ഒരാളുമായിട്ടായിരുന്നു. ഇതിന്റെ പ്രതികാരം യുവാവ് തീർത്തത്. കേക്ക് കട്ട് ചെയ്ത് സുഹൃത്തുക്കളുമൊത്ത് ആഘോഷിക്കുന്ന വീഡിയോ ടിക്ടോക് വഴി ഷെയർ ചെയ്താണ്. ഇതിനോടകം വലിയ സ്വീകാര്യതയും ടിക് ടോക്കിന് ലഭിച്ച് കഴിഞ്ഞു
ഫേസ്‌ബുക്കും വാട്സാപ്പും പോലെ തന്നെ അതിവേഗം കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ പ്രചാരം നേടുകയാണ് മ്യൂസിക്കലി, ടിക് ടോക്ക് വിഡിയോ ബ്രോഡ്കാസ്റ്റിങ് ആപ്പുകൾ. വിഡിയോ പോസ്റ്റുകൾ അതിവേഗം വൈറൽ ആകുന്നതുകൊണ്ടു തന്നെ കൂടുതൽ ആകർഷണവും വ്യത്യസ്തയും സൃഷ്ടിക്കുവാനുള്ള പരീക്ഷണങ്ങൾക്കും ശ്രമങ്ങൾ നടത്തുന്നു. ഓടി വരുന്ന വാഹനത്തിന് മുന്നിലേക്ക് നില്ല് നില്ല് എന്റെ നീല കുയിലെ എന്ന ഗാനം ടിക്ടോകിൽ ബാക്ഗ്രൗണ്ടാക്കി കൈയിൽ ചെടിയോ തലയിൽ ഹെൽമെറ്റോ വെച്ച് എടുത്തു ചാടി നൃത്തം ചെയ്യുകയെന്നത് ട്രെൻഡാക്കി ധാരാളം അനുകരണങ്ങൾ നടന്നു വന്നിരുന്നു.
ഫേസ്‌ബുക്കും വാട്സാപ്പും വിട്ട് യുവതി യുവാക്കൾ ഇപ്പോൾ ചൈനീസ് ടിക് ടോക്കിന്റെ പിന്നാലെയാണ്. ടിക് ലോക്കിൽ ഫോളവേഴ്സിനെ കിട്ടാൻ ലക്ഷ്യമിട്ട് കൗമാര പ്രായക്കാർ ചെയ്തു കൂട്ടുന്ന കോപ്രായങ്ങൾ പലപ്പോഴും നാടിനു തന്നെ തലവേദനയായിരിക്കുന്നു. വീടിനകത്തും പുറത്തും ടിക് ടോക് വിഡിയോ ഷൂട്ട് നടക്കുകയാണ്. ടിക് ടോക് ഡാൻസിനെതിരെ മുന്നറിയിപ്പുമായി പൊലീസും രംഗത്തെത്തിയിരുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക് പേജിൽ ടിക് ടോക് ഡാൻസുകൾക്കെതിരെ പോസ്റ്റ് ചെയ്യുന്ന സാഹചര്യവും ഉണ്ടായിരുന്നു.
നാട്ടുകാരെ കളിയാക്കിയും വഞ്ചിച്ചും ബുദ്ധിമുട്ടിച്ചും വിഡിയോ പകർത്തുന്നവരുടെ ലക്ഷ്യം ടിക് ടോക്കിലെ ആരാധകരെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ടിക് ടോക്കിൽ ഹിറ്റായ ഒന്നാണ് 'നില്ല്..നില്ല് എന്റെ നീലക്കുയിലേ..' ജാസി ഗിഫ്റ്റിന്റെ ഈ പാട്ട് പുനരാവിഷ്‌കരിക്കുന്നത് അൽപം കടന്ന മാർഗത്തിലാണെന്ന് മാത്രം. വാഹനങ്ങൾ തടഞ്ഞുനിർത്തിയാണ് യുവാക്കളും യുവതികളും ടിക് ടോക്ക് വിഡിയോ പകർത്തുന്നത്.
സൈബർ ലോകത്ത് വൈറലായ ചില ടിക് ടോക്ക് വീഡിയോകൾ