- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്തോഷ് ട്രോഫി സെമി ഫൈനലുകളുടെ സമയത്തിൽ മാറ്റം; മത്സരങ്ങൾ ആരംഭിക്കുക രാത്രി 8.30 മുതൽ; പുനർക്രമീകരണം നോമ്പുതുറയുമായി ബന്ധപ്പെട്ട്; ടിക്കറ്റിന്റെ വിലയിലും വർധന
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനൽ മത്സരങ്ങളുടെ സമയത്തിൽ മാറ്റം. 8.30-നാണ് സെമി ഫൈനൽ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങൾ രാത്രി എട്ടിനായിരുന്നു. നോമ്പുതുറന്ന ശേഷം ആരാധകർക്ക് സ്റ്റേഡിയത്തിൽ എത്താനാണ് സമയം മാറ്റിയത്. പെരുന്നാൾ പ്രമാണിച്ച് ഫൈനൽ മെയ് മൂന്നിലേക്ക് മാറ്റണമെന്ന ആവശ്യമുണ്ടായിരുന്നു. എന്നാൽ, രണ്ടിനുതന്നെ ഫൈനൽ നടത്താനാണ് തീരുമാനം.
ഏപ്രിൽ 28-ന് നടക്കുന്ന ആദ്യ സെമിയിൽ കേരളം കർണാടകയെ നേരിടും. ഏപ്രിൽ 29-ന് നടക്കുന്ന രണ്ടാം സെമിയിൽ മണിപ്പുർ പശ്ചിമ ബംഗാളിനെ നേരിടും. രണ്ട് സെമി ഫൈനലുകളും, ഫൈനലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വച്ചാണ് നടക്കുന്നത്.
സെമിക്കും ഫൈനലിനും ടിക്കറ്റുനിരക്ക് കൂടും. ഗാലറി ടിക്കറ്റിന് സെമിക്ക് 150 രൂപയും ഫൈനലിന് 200 രൂപയുമാക്കും. കസേര ടിക്കറ്റിന് സെമിക്ക് 300 രൂപയും ഫൈനലിന് 400 രൂപയുമാകും. വി.ഐ.പി. കസേര ടിക്കറ്റിന് നിലവിലുള്ള തുക തുടരും. കൗണ്ടർ ടിക്കറ്റുകളുടെ വിൽപ്പന മത്സരദിവസം 4.30-ന് തുടങ്ങും. തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് ടിക്കറ്റ് വിതരണം നേരത്തെ ആക്കുന്നത്.
ഓൺലൈൻ ടിക്കറ്റ് വിതരണം ബുധനാഴ്ച തുടങ്ങും. മത്സരദിവസം വൈകീട്ട് മൂന്ന് മണിയോടെ ഓൺലൈൻ ടിക്കറ്റ് വിതരണം അവസാനിപ്പിക്കും. വെബ്സൈറ്റ് - https://santoshtrophy.com മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ സീസൺ ടിക്കറ്റ് എടുത്തവർക്ക് അതുപയോഗിച്ച് സെമി, ഫൈനൽ മത്സരങ്ങൾ കാണാം. കാണികൾ 7.30-ന് മുമ്പ് സ്റ്റേഡിയത്തിൽ പ്രവേശിക്കണം.
സ്പോർട്സ് ഡെസ്ക്