- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നും നാളെയും ദുബൈയിലെ പൊതുവാഹനങ്ങളുടെ സമയക്രമത്തിൽ മാറ്റം; യുഎഇ ദേശീയ ദിനാം പ്രമാണിച്ച് പാർക്കിങ് സൗജന്യം; ബസ്, മെട്രോ സർവ്വീസുകളുടെ പുതിയ സമയക്രമം അറിയാം
ദുബായ്: രക്തസാക്ഷിദിന, ദേശീയ ദിന അവധികൾ പ്രമാണിച്ച് ദുബായിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ പൊതു വാഹനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. ഈ ദിവസങ്ങളിൽ പാർക്കിങ് സൗജന്യമാണ്. എന്നാൽ, മത്സ്യമാർക്കറ്റുകൾ, ബഹുനില പാർക്കിങ്ങുകൾ എന്നിവിടങ്ങളിൽ ഫീസ് നൽകേണ്ടിവരും. ആർ.ടി.എ. ഓഫീസുകൾക്കും വാഹന പരിശോ ധന, രജിസ്ട്രേഷൻ കേന്ദ്രങ്ങൾക്കും ശനിയാഴ്ചവരെ അവധി നൽകിയതായും കോർപ്പറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടർ മോസ അൽ മർറി അറിയിച്ചു. റെഡ്, ഗ്രീൻ മെട്രോ ട്രെയിനുകൾ വ്യാഴാഴ്ച പുലർച്ചെ 5.30, 5.50 എന്നീ സമയങ്ങളിലും വെള്ളിയാഴ്ച രാവിലെ 10നും ഓട്ടം തുടങ്ങും. ട്രാം വ്യാഴാഴ്ച രാവിലെ ആറരയ്ക്കും വെള്ളിയാഴ്ച രാവിലെ ഒമ്പതിനും ഓട്ടം തുടങ്ങും. ട്രാമും ട്രെയിനും ഈ ദിവസങ്ങളിൽ പിറ്റേന്ന് വെളുപ്പിന് ഒന്ന് വരെ ഓട്ടംതുടരും. എമിറേറ്റിലെ പ്രധാന ബസ് സ്റ്റേഷനുകളിൽനിന്ന് പുലർച്ചെ അഞ്ചിന് മുമ്പായി ബസ്സുകൾ ഓടിത്തുടങ്ങും. അർധരാത്രിവരെ തുടരും. സി 1 റൂട്ടിൽ 24 മണിക്കൂറും ബസ്സുകൾ ഓടും. ഖിസൈസ്, അൽ ഖൂസ് വ്യവസായമേഖല എന്നിവിടങ്ങളിലെ ബസ്സുകൾ രാത്രി 11.30-ന് ഓ
ദുബായ്: രക്തസാക്ഷിദിന, ദേശീയ ദിന അവധികൾ പ്രമാണിച്ച് ദുബായിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ പൊതു വാഹനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. ഈ ദിവസങ്ങളിൽ പാർക്കിങ് സൗജന്യമാണ്. എന്നാൽ, മത്സ്യമാർക്കറ്റുകൾ, ബഹുനില പാർക്കിങ്ങുകൾ എന്നിവിടങ്ങളിൽ ഫീസ് നൽകേണ്ടിവരും. ആർ.ടി.എ. ഓഫീസുകൾക്കും വാഹന പരിശോ
ധന, രജിസ്ട്രേഷൻ കേന്ദ്രങ്ങൾക്കും ശനിയാഴ്ചവരെ അവധി നൽകിയതായും കോർപ്പറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടർ മോസ അൽ മർറി അറിയിച്ചു.
റെഡ്, ഗ്രീൻ മെട്രോ ട്രെയിനുകൾ വ്യാഴാഴ്ച പുലർച്ചെ 5.30, 5.50 എന്നീ സമയങ്ങളിലും വെള്ളിയാഴ്ച രാവിലെ 10നും ഓട്ടം തുടങ്ങും. ട്രാം വ്യാഴാഴ്ച രാവിലെ ആറരയ്ക്കും വെള്ളിയാഴ്ച രാവിലെ ഒമ്പതിനും ഓട്ടം തുടങ്ങും. ട്രാമും ട്രെയിനും ഈ ദിവസങ്ങളിൽ പിറ്റേന്ന് വെളുപ്പിന് ഒന്ന് വരെ ഓട്ടംതുടരും.
എമിറേറ്റിലെ പ്രധാന ബസ് സ്റ്റേഷനുകളിൽനിന്ന് പുലർച്ചെ അഞ്ചിന് മുമ്പായി ബസ്സുകൾ ഓടിത്തുടങ്ങും. അർധരാത്രിവരെ തുടരും. സി 1 റൂട്ടിൽ 24 മണിക്കൂറും ബസ്സുകൾ ഓടും. ഖിസൈസ്, അൽ ഖൂസ് വ്യവസായമേഖല എന്നിവിടങ്ങളിലെ ബസ്സുകൾ രാത്രി 11.30-ന് ഓട്ടം അവസാനിപ്പിക്കും. മെട്രോ സർവീസുകൾക്ക് അനുസരിച്ചാണ് ഫീഡർ ബസുകളുടെ സമയം
നിശ്ചയിച്ചിരിക്കുന്നത്.
ഗുബൈബ സ്റ്റേഷനിൽനിന്ന് ഷാർജ ജുബൈലിലേക്കുള്ള ഇന്റർ സിറ്റി ബസുകൾ 24 മണിക്കൂറും ഓടും. അബുദാബിയിലേക്ക് രാവിലെ അഞ്ച് മുതൽ രാത്രി 11.40 വരെ യാത്രക്കാരെ കയറ്റും. ഫുജൈറയിലേക്ക് രാവിരെ 5.50 മുതൽ രാത്രി ഒമ്പത് വരെയും ഹത്തയിലേക്ക് രാവിലെ 5.30 മുതൽ 9.30 വരെയും ബസുകൾ ഓടും. ദുബായ് മറീനയിൽ ഉച്ചയ്ക്ക് 12 മുതൽ അർധരാത്രിവരെ വാട്ടർ ബസുകൾ സർവീസ് നടത്തും.
വാട്ടർ ടാക്സിയുടെ സമയം രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയാണ് അൽ ഗുബൈബ സ്റ്റേഷനിൽനിന്ന് മറീനയിലേക്കും തിരിച്ചും ദിവസം അഞ്ച് വീതം ഫെറി സർവീസുകൾ നടത്തും. ദുബായ് വാട്ടർ കനാൽ സ്റ്റേഷനിൽ നിന്ന്, കനാലിൽ തന്നെയുള്ള ജദ്ദാഫ് സ്റ്റേഷനിലേക്ക് ഉച്ചയ്ക്ക് 12.05, 2.05, വൈകിട്ട് 7.35 എന്നീ സമയങ്ങളിൽ സർവീസ് നടത്തും.