സാൻഫ്രാൻസിസ്‌കോ: ആഗോളതലത്തിൽ ഏറെ ജനശ്രദ്ധയാകർഷിച്ച അമേരിക്കൻ വാർത്താ മാസികയായ ടൈം 190 ദശലക്ഷം ഡോളറിന് വിറ്റു. ഇത് ഏകദേശം 1300 കോടി രൂപയോളം വരും. പ്രമുഖ ക്ലൗഡ് കമ്പ്യൂട്ടിങ് വെബ്‌സൈറ്റ് കമ്പനിയായ സെയിൽഫോഴ്‌സ് ഡോട് കോം മേധാവിയും സഹ സ്ഥാപകനുമായ മാർക്ക് ബെനിയോഫും ഭാര്യ ലിന്നുമാണ് ടൈം മാസിക വാങ്ങിയത്.

ബെനിയോഫ് ടൈം മാസിക വാങ്ങുന്നതായും ഇടപാട് സെയിൽസ്‌ഫോഴ്‌സ് ഡോട് കോമുമായി ബന്ധമില്ലാത്തതാണെന്നും ഞായറാഴ്ച കമ്പനി പ്രസ്താവനയിൽ വ്യക്തമായിരുന്നു. അതേ സമയം, മാസികയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള ആളുകൾ തന്നെ തീരുമാനങ്ങളെടുക്കുമെന്നും കമ്പനി വ്യക്തമാക്കി.

ടൈം, ഫോർച്യൂൺ, സ്‌പോട്‌സ് ഇല്ലസ്‌ട്രേറ്റഡ് എന്നീ മാസികകൾ വിൽക്കാൻ പോകുന്നതായി മുൻ ഉടമകളായ മെർഡിത് കോർപ്പറേഷൻ മാർച്ചിൽ പ്രഖ്യാപനം നടത്തിയിരുന്നു.