- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തെ പാക്കിസ്ഥാനുമായി ഉപമിച്ചതിന് പിന്നാലെ കാസർകോട് 'മതംമാറ്റൽ ഫാക്ടറി'യെന്ന് ടൈംസ് നൗ; സർക്കാർ ഗസ്സാ തെരുവിനായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 13 ലക്ഷം; മതംമാറുന്നവർക്ക് പണം നൽകുന്നു; ചാനൽ പുറത്തുവിട്ട റേറ്റ് കാർഡ് വർഷങ്ങൾക്ക് മുൻപ് വാട്ട്സ്ആപ്പിൽ പ്രചരിച്ചത്
കേരളത്തെ പാക്കിസ്ഥാനുമായി ഉപമിച്ചത് വിവാദമായതിനു പിന്നാലെ കാസർകോട് ജില്ലയെ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ റിക്രൂട്ടിങ് കേന്ദ്രമാക്കി ടൈംസ് നൗ ചാനലിന്റെ ന്യൂസ് അവർ. ഇതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ചാനൽ അവകാശപ്പെടുന്നുണ്ട്. കാസർകോട് തുരുത്തിയിലുള്ള ഗസ്സാ തെരുവ് തീവ്രവാദത്തിന്റെ കേന്ദ്രമാണെന്നും സർക്കാർ ഗസ്സാ തെരുവിന് ഫണ്ട് ചെയ്യുന്നുണ്ടെന്നും ടൈംസ് നൗ ആരോപിക്കുന്നു. ഗസ്സാ തെരുവ് ഉദ്ഘാടനം ചെയ്തത് പഞ്ചായത്ത് പ്രസിഡന്റാണ്. ജില്ലാ പഞ്ചായത്തും മുൻസിപ്പാലിറ്റിയും ഗസ്സാ തെരുവിന് ഗസ്സാ തെരുവിനായി എട്ടുലക്ഷം രൂപയും ഓടനിർമ്മാണത്തിന് അഞ്ചുലക്ഷം രൂപയും നൽകി. പതിമൂന്ന് ലക്ഷം രൂപ നൽകി സംസ്ഥാന- ജില്ലാ ഭരണകൂടങ്ങൾ ഗസ്സാ തെരുവിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ചാനൽ പറയുന്നു. മതം മാറ്റൽ ഫാക്ടറിയായി കാസർകോട് പ്രവർത്തിക്കുകയാണെന്നും ചാനൽ ആരോപിക്കുന്നുണ്ട്. ഓരോ വിഭാഗത്തിനെയും മതം മാറ്റാനായി റേറ്റ് കാർഡ് ഉണ്ടെന്നും ഈ കാർഡ് അവതാരക ഉയർത്തിക്കാട്ടുകയും ചെയ്യുന്നുണ്ട്. ഹിന്ദു ബ്രാഹ്മണ പെൺകുട്ടിക്ക് അഞ്ചു ലക്ഷം
കേരളത്തെ പാക്കിസ്ഥാനുമായി ഉപമിച്ചത് വിവാദമായതിനു പിന്നാലെ കാസർകോട് ജില്ലയെ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ റിക്രൂട്ടിങ് കേന്ദ്രമാക്കി ടൈംസ് നൗ ചാനലിന്റെ ന്യൂസ് അവർ. ഇതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ചാനൽ അവകാശപ്പെടുന്നുണ്ട്. കാസർകോട് തുരുത്തിയിലുള്ള ഗസ്സാ തെരുവ് തീവ്രവാദത്തിന്റെ കേന്ദ്രമാണെന്നും സർക്കാർ ഗസ്സാ തെരുവിന് ഫണ്ട് ചെയ്യുന്നുണ്ടെന്നും ടൈംസ് നൗ ആരോപിക്കുന്നു.
ഗസ്സാ തെരുവ് ഉദ്ഘാടനം ചെയ്തത് പഞ്ചായത്ത് പ്രസിഡന്റാണ്. ജില്ലാ പഞ്ചായത്തും മുൻസിപ്പാലിറ്റിയും ഗസ്സാ തെരുവിന് ഗസ്സാ തെരുവിനായി എട്ടുലക്ഷം രൂപയും ഓടനിർമ്മാണത്തിന് അഞ്ചുലക്ഷം രൂപയും നൽകി. പതിമൂന്ന് ലക്ഷം രൂപ നൽകി സംസ്ഥാന- ജില്ലാ ഭരണകൂടങ്ങൾ ഗസ്സാ തെരുവിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ചാനൽ പറയുന്നു.
മതം മാറ്റൽ ഫാക്ടറിയായി കാസർകോട് പ്രവർത്തിക്കുകയാണെന്നും ചാനൽ ആരോപിക്കുന്നുണ്ട്. ഓരോ വിഭാഗത്തിനെയും മതം മാറ്റാനായി റേറ്റ് കാർഡ് ഉണ്ടെന്നും ഈ കാർഡ് അവതാരക ഉയർത്തിക്കാട്ടുകയും ചെയ്യുന്നുണ്ട്. ഹിന്ദു ബ്രാഹ്മണ പെൺകുട്ടിക്ക് അഞ്ചു ലക്ഷം, ഹിന്ദു ക്ഷത്രിയ പെൺകുട്ടിക്ക് നാലര ലക്ഷം, ഹിന്ദു ഒബിസിക്ക് രണ്ടു ലക്ഷം, ജൈനപെൺകുട്ടിക്ക് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നവർക്കു ലഭിക്കുന്നത്. മതംമാറ്റം സംബന്ധിച്ച് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ അതിനെതിരെ നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നും ചാനൽ പറയുന്നു.
ഗസ്സാതെരുവുകൾ പോലുള്ള തീവ്രവാദ കേന്ദ്രങ്ങൾക്ക് ഫണ്ട് ചെയ്യുകയാണ് കേരളത്തിലെ പിണറായി വിജയൻ സർക്കാർ ചെയ്യുന്നത്. ഇതിനെതിരെ നടപടിയെടുന്നില്ലെന്നു മാത്രമല്ല രാജ്യവുമായി ഒളിച്ചുകളി നടത്തുകയാണ്. കേരളത്തിലെ അധികാരികൾ അന്ധരാണോയെന്നും ചോദിക്കുന്നു. ഹിന്ദുയുവാക്കളെ ട്യൂഷൻ ക്ലാസുകളിലും കോച്ചിങ് ക്ലാസുകളിലും വച്ച് മതപരിവർത്തനത്തിനു വിധേയമാക്കുന്നുണ്ടെന്നും മറ്റൊരു ചർച്ചയിൽ ചാനൽ ആരോപിക്കുന്നു. ചാനൽ എഡിറ്റർ ഇൻ ചീഫായ രാഹുൽ ശിവശങ്കർ നയിക്കുന്ന രണ്ടാമത്തെ ചർച്ചയിലും അതേ കാർഡ് തെളിവായി ഉപയോഗിച്ചുകൊണ്ടാണ് ചർച്ച. ഗസ്സ എന്നുപേരുള്ള റോഡിനും തെരുവിനും എങ്ങനെയാണ് ഭരണകൂടം ഫണ്ട് നൽകിയതെന്നാണ് അവതാരകൻ ചോദിക്കുന്നത്.
അതേസമയം ടൈംസ് നൗ പുറത്തുവിട്ട റേറ്റ് കാർഡ് വ്യാജമാണെന്ന് ആൾട്ട്‌ന്യൂസ് രംഗത്തുവന്നിട്ടുണ്ട്. ഏഴു വർഷം മുമ്പ് വാട്ട്‌സ് ആപ്പിൽ പ്രചരിച്ചതാണ് ഈ കാർഡ്. ഇത് വ്യാജമായി ഫോട്ടോഷോപ്പിൽ സൃഷ്ടിച്ചതാണെന്നും പറയുന്നു. 2010ൽ ശിവസേനയുടെ മുഖപത്രമായ സാമനയാണ് ഈ കാർഡ് വച്ചുള്ള വാർത്ത ആദ്യമായി കൊടുക്കുന്നത്. 2010 ഫെബ്രുവരി അഞ്ചിനു 'സിഖ് ആൻഡ് ഇസ്ലാം' എന്ന ബ്ലോഗിലാണ് ഈ കാർഡ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്.. 'in the name of allah..most merciful, most benificiary' എന്നാണു കാർഡിൽ എഴുതിയിരിക്കുന്നത്. എന്നാൽ ശരിക്കുള്ള വാചകം 'In the Name of Allah, the Most Beneficent, the Most Merciful' എന്നാണു. ഒരു ഇസ്ലാമിക സംഘടനയുടെ ലഘുരേഖയിൽ അത്തരത്തിൽ ഒരു തെറ്റ് ഒരിക്കലും സംഭവിക്കില്ല. മറ്റൊരു തെളിവ് ചിത്രത്തിലുള്ള ഹൃദയത്തിന്റെ ചിത്രമാണ്. ലെബനനിലെ പ്രമുഖ തീവ്രഷിയാ സംഘടനയുടെ കൊടിയാണ് ഇത്. സുന്നിപക്ഷക്കാരായ ഐസിസ് ഒരിക്കലും ആ കൊടി തങ്ങളുടെ പ്രചരണത്തിനുപയോഗിക്കാറില്ലെന്നും ആൾട്ട് ന്യൂസ് പറയുന്നു.