- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയൻതാരയുടെ നാട്ടുകാരിയായ ടിന ഫിലിപ്പ് സ്റ്റാർ പ്ളസിലൂടെ ഇന്ത്യൻ സ്വീകരണ മുറികളിലേക്ക്; ബോൾട്ടണിലെ മലയാളി സുന്ദരി ബോളിവുഡ് എൻട്രി തേടുമോ എന്ന ആകാംഷയോടെ മിനി സ്‌ക്രീൻ ആരാധകർ; ടിന നായികയായി എത്തുന്ന ഏക് ആസ്ത ഐസി ഭീ എന്ന പരമ്പര ഏപ്രിൽ മൂന്നിന്
ലണ്ടൻ: മമ്മൂട്ടിയും മോഹൻലാലും മലയാളിക്ക് വമ്പന്മാരാകാം. എന്നാൽ പാലക്കാടൻ ചുരം കടന്നാൽ ഈ സൂപ്പർ സ്റ്റാറുകളെ തിരിച്ചറിയുന്നവരുടെ എണ്ണം ചുരുങ്ങാൻ തുടങ്ങും. ചെന്നൈയും ഹൈദരാബാദും വിട്ടു മുംബൈ എത്തുമ്പോഴേക്കും ഇവരുടെ ആരാധകരുടെ എണ്ണവും നേർത്തുവരും. എന്നാൽ ഇവരേക്കാൾ ആരാധക ബാഹുല്യം നേടിയ മലയാളി താരങ്ങളാണ് നയൻതാരയും അസിൻ തോട്ടുങ്കലും. ഈ നിരയിലേക്ക് മറ്റൊരു മലയാളി നടി കൂടി എത്തിയാൽ അത് മിക്കവാറും ബോൾട്ടണിലെ മലയാളി സുന്ദരി ടിന ഫിലിപ്പ് ആയിരിക്കും. കാരണം, ലക്ഷക്കണക്കിന് പ്രേക്ഷകർ ദിവസവും എത്തുന്ന സ്റ്റാർ പ്ലസ് ചാനലിൽ സംപ്രേഷണം ആരംഭിക്കുന്ന ഏക് ആസ്ത ഐസി ഭീ എന്ന സീരിയൽ പരമ്പരയിലെ നായികയായി നിറയുന്നത് നയൻസിന്റെ നാട്ടുകാരി കൂടിയായ റ്റീനയാണ്. ഏപ്രിൽ മൂന്നിന് ഉച്ചക്ക് സംപ്രേഷണം ചെയ്യുന്ന സീരിയൽ ടീനയെന്ന യുകെ മലയാളി പെൺകുട്ടിയുടെ ജാതകം മാറ്റി മറിക്കുമോ എന്ന ചോദ്യത്തിന് കൂടി ഉത്തരം നൽകും. മാറുന്ന ഇന്ത്യയുടെ കൂടി പ്രതീകമാണ് ടീന അവതരിപ്പിക്കുന്ന ആസ്ത എന്ന പെൺകുട്ടി. ഒരു തരത്തിൽ യുകെയിൽ വളരുന്ന മലയാളി പെൺകുട്ടി
ലണ്ടൻ: മമ്മൂട്ടിയും മോഹൻലാലും മലയാളിക്ക് വമ്പന്മാരാകാം. എന്നാൽ പാലക്കാടൻ ചുരം കടന്നാൽ ഈ സൂപ്പർ സ്റ്റാറുകളെ തിരിച്ചറിയുന്നവരുടെ എണ്ണം ചുരുങ്ങാൻ തുടങ്ങും. ചെന്നൈയും ഹൈദരാബാദും വിട്ടു മുംബൈ എത്തുമ്പോഴേക്കും ഇവരുടെ ആരാധകരുടെ എണ്ണവും നേർത്തുവരും. എന്നാൽ ഇവരേക്കാൾ ആരാധക ബാഹുല്യം നേടിയ മലയാളി താരങ്ങളാണ് നയൻതാരയും അസിൻ തോട്ടുങ്കലും.
ഈ നിരയിലേക്ക് മറ്റൊരു മലയാളി നടി കൂടി എത്തിയാൽ അത് മിക്കവാറും ബോൾട്ടണിലെ മലയാളി സുന്ദരി ടിന ഫിലിപ്പ് ആയിരിക്കും. കാരണം, ലക്ഷക്കണക്കിന് പ്രേക്ഷകർ ദിവസവും എത്തുന്ന സ്റ്റാർ പ്ലസ് ചാനലിൽ സംപ്രേഷണം ആരംഭിക്കുന്ന ഏക് ആസ്ത ഐസി ഭീ എന്ന സീരിയൽ പരമ്പരയിലെ നായികയായി നിറയുന്നത് നയൻസിന്റെ നാട്ടുകാരി കൂടിയായ റ്റീനയാണ്. ഏപ്രിൽ മൂന്നിന് ഉച്ചക്ക് സംപ്രേഷണം ചെയ്യുന്ന സീരിയൽ ടീനയെന്ന യുകെ മലയാളി പെൺകുട്ടിയുടെ ജാതകം മാറ്റി മറിക്കുമോ എന്ന ചോദ്യത്തിന് കൂടി ഉത്തരം നൽകും.
മാറുന്ന ഇന്ത്യയുടെ കൂടി പ്രതീകമാണ് ടീന അവതരിപ്പിക്കുന്ന ആസ്ത എന്ന പെൺകുട്ടി. ഒരു തരത്തിൽ യുകെയിൽ വളരുന്ന മലയാളി പെൺകുട്ടികളിലും ആസ്തയുടെ സ്വഭാവത്തിൽ പലരെയും കണ്ടെത്താം. ബാല്യവും കൗമാരവും മാതാപിതാക്കളുടെ ചിറകിനടിയിൽ വളർന്ന ശേഷം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന നവയൗവനം ആസ്വദിക്കുന്ന പുതുതലമുറയുടെ പ്രതീകമാണ് ആസ്ത. ഇവർക്ക് മുന്നിൽ പ്രത്യേക വേഷവിതാനത്തോടെ എത്തുന്ന ദൈവങ്ങളില്ല. അമ്പലവും പള്ളിയും മോസ്‌കും എല്ലാം ഒരു പോലെയാണ് ഇവർക്ക്. മനുഷ്യ സ്‌നേഹമാണ് ഇവരുടെ മതം. ജീവകാരുണ്യമാണ് ഇവരുടെ പ്രാർത്ഥന.
ഇവർക്ക് മുന്നിൽ ലോകത്തിലെ സകല യാഥാസ്ഥിതിക ചിന്തകളും തോറ്റുതുന്നം പാടും. സകല പ്രാർത്ഥനകളും വെറും വായ്ത്താരികൾ ആയി മാറും. നല്ല ചിന്തയും പ്രവൃത്തിയുമാണ് മാറ്റത്തെ അതിജീവിച്ചു നിലനിൽക്കുക എന്ന് പഠിപ്പിക്കുകയാണ് ടീനയുടെ കഥാപാത്രം. പ്രമേയത്തിന്റെ കരുത്തിലും ടീനയുടെ സൗന്ദര്യത്തിലും ബ്രിട്ടനിലെ ജീവിതം വഴി സ്വായത്തമാക്കിക്കിയ ജീവിതമൂല്യങ്ങളും ഒക്കെ ചേർന്ന് ഈ കഥാപാത്രം പ്രേക്ഷക മനസുകളിൽ സ്ഥാനം പിടിക്കും എന്ന പ്രതീക്ഷയാണ് അണിയറ പ്രവർത്തകർക്ക്.
ഏക് ആസ്ത ഐസി ഭീ ശ്രദ്ധിക്കപ്പെട്ടാൽ ടീനയുടെ ജീവിതവും മാറി മാറിയും എന്നുറപ്പാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മോഡലിങ്, ഫാഷൻ രംഗങ്ങളിൽ സജീവ സാന്നിധ്യമാണ് ടീന. മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ നിന്നും കണക്കിൽ ബിരുദം എടുത്തെങ്കിലും അഭിനയ ലോകത്താണ് ടീനയുടെ കണക്കു കൂട്ടലുകൾ ഏറെയും. അക്കൗണ്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴും വെള്ളിത്തിരയുടെ സാമീപ്യം കൊതിക്കുകയാണ് ഈ അഭിനേത്രി.
തിരുവല്ല സ്വദേശികളായ അദ്ധ്യാപക ദമ്പതികളുടെ മകളാണ് ടീന ഫിലിപ്പ്. കൊച്ചിട്ടിയുടെയും അനില കൊച്ചിട്ടിയുടെയും മകൾ ഇപ്പോൾ ബോൾട്ടണും യുകെയും പിന്നിട്ടു മുംബൈ താരലോകത്തെ സംസാരമായി മാറിയിരിക്കുന്നു. കൊമേഡിയും ഗൗരവവും ഒരുപോലെ ഇടകലർന്ന ഏക് ആസ്ത ഐസി ഭീ മാധ്യമ ലോകത്തിന്റെയും ശ്രദ്ധ നേടിക്കഴിഞ്ഞു.
കണക്കുകളുടെയും കമ്പനി കാര്യങ്ങളുടെയും ബോറടിയിൽ തന്നിലെ അഭിനേത്രിയെ ഒരിക്കലും കൈവിടാൻ ടിന തയ്യാറല്ലായിരുന്നു എന്നതാണ് ഇപ്പോൾ വ്യക്തമാകുന്നത്. ജോലിത്തിരക്കിനിടയിലും മാഞ്ചസ്റ്ററിലെ കോൺടാക്ട് തിയറ്റർ വഴി അഭിനയ രംഗത്ത് ചുവടുറപ്പിക്കാൻ ടിന ശ്രമിച്ചിരുന്നു. വിജയ വഴികൾ സ്ഥിരോൽഹികൾക്കു മാത്രമാണെന്ന് കൂടിയാണ് ഇപ്പോൾ ടിന തെളിയിക്കുന്നത്.
എന്നാൽ ബോളിവുഡ് ആണ് അവസരങ്ങളുടെ ലോകം എന്ന് കണ്ടെത്തിയിടത്താണ് ടിന എന്ന അഭിനേത്രി വിജയിക്കുന്നത്. മാഞ്ചസ്റ്ററിലെ സ്വകാര്യതയിൽ നിന്നും മുംബൈയുടെ തിരക്കിലേക്ക് സ്വയം നടന്നിറങ്ങുക ആയിരുന്നു ടിന. ഒരർത്ഥത്തിൽ, ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള വിദേശ താരങ്ങളിൽ ഒരാളായ ലിവർപൂളിലെ ആമി ജാക്‌സണെ പോലെ അറിയാത്ത ഭാഷയും ദേശവും തേടി എത്തിയ റ്റീനയ്ക്കും ഇനി പിന്തിരിഞ്ഞു നോക്കേണ്ടി വരില്ല എന്ന് തന്നെയാണ് മിനി സ്‌ക്രീൻ ലോകം നൽകുന്ന സൂചനകൾ.
മുംബൈ ചാനൽ ലോകത്തു ഏറെ ശ്രദ്ധിക്കപ്പെടുന്ന മുഖമായ അഭിനവ് കപൂറാണ് റ്റീനക്ക് ഏക് ആസ്ത ഐസി ഭീയിൽ പങ്കാളി ആയി എത്തുന്നത്. ഷൂട്ടിങ് ലൊക്കേഷൻ വിട്ടാലും റ്റീനയ്ക്കു താൻ ഒരു സഹോദരനെ പോലെ ആയിരിക്കും എന്നാണ് അഭിനവ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. ഇരുവരും ഒന്നിച്ചു രാവിലെ നടത്തുന്ന പ്രഭാത സവാരികൾ പോലും മാധ്യമങ്ങൾക്കു വാർത്തയായി മാറുന്നു.
ബ്രിട്ടനിൽ നിന്നും മുംബൈയിൽ എത്തിയ തനിക്കു അപരിചിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ അഭിനവിന്റെ സൗഹൃദം ഏറെ തുണയായിട്ടുണ്ട് എന്ന് റ്റീനയും സമ്മതിക്കുന്നു. ലൊക്കേഷനിലേക്ക് അഭിനവിനൊപ്പം റ്റീനയ്ക്കുള്ള ഉച്ചഭക്ഷണം എത്തിക്കുന്നതും അഭിനവിന്റെ അമ്മയുടെ ജോലിയാണ്. ഏക് ആസ്ത ഐസി ഭീ യിലും ഇരുവരും സഹോദരങ്ങളുടെ വേഷമാണ് അണിയുന്നത്. നിരീശ്വര വാദിയായ ടീനയുടെ റോളിനെ ഏറെ ആകർഷകമാക്കാൻ അഭിനവ് കപൂറിന്റെ രംഗ പ്രവേശം തുണയായി മാറുന്നുണ്ട്.
അഞ്ചു വർഷം മുൻപ് മിസ് ഇന്ത്യ ബോൾട്ടൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് മുതൽ ടിന തന്റെ അഭിനയ ലോകം തേടിയുള്ള യാത്രയിൽ ആയിരുന്നു. ഒടുവിൽ ഏറെക്കുറെ സുരക്ഷിതമായ ഇടം കണ്ടെത്താൻ ഈ യുവതാരത്തിനു കഴിഞ്ഞിരിക്കുകയാണ്. തുടക്കത്തിലേ ഏതെങ്കിലും സിനിമയിൽ മുഖം കാണിച്ച ശേഷം നീണ്ട കാത്തിരിപ്പ് എന്ന അവസരമില്ലായ്മ റ്റീനയുടെ കാര്യത്തിൽ സംഭവിച്ചേക്കില്ല. കാരണം സ്റ്റാർ പ്ലസ് സീരിയൽ ശ്രദ്ധിക്കപ്പെട്ടാൽ മിനി സ്‌ക്രീനും ബിഗ് സ്‌ക്രീനും ഒന്നു പോലെ ഈ യുവ താരത്തെ തേടി എത്തിയേക്കും. ഒരു പക്ഷെ യുകെ മലയാളികൾക്കിടയിൽ നിന്നും സൃഷ്ടിക്കപ്പെടുന്ന ആദ്യ വിലയേറിയ താരവും ടിന ആയേക്കാം.