- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേഷ്യം വന്നാൽ കണ്ണടച്ചു നിൽക്കും; പ്രകോപനം ഉണ്ടായാൽ വായിൽ വെള്ളം നിറയ്ക്കും; പാരക്കാരുടെ സിനിമാലോകത്ത് പിടിച്ചു നിൽക്കാൻ ടിനു ടോമിന്റെ കുറുക്കു വഴികൾ ഇങ്ങനെ
കൊച്ചി: എറണാകുളം സെന്റ് ആൽബർട്‌സ് കോളേജിൽ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം മഹാരാജാസ് കോളേജിൽ നിന്നും ഡിഗ്രി വിദ്യാഭ്യാസം എന്നിവ പൂർത്തിയാക്കി കലാരംഗത്ത് സജീവമായ വ്യക്തിയാണ് ടിനി ടോം. കലാലയജീവിതത്തിൽ സലിം കുമാർ, ഉണ്ടപക്രു, ബിജു നാരായണൻ എന്നിവർക്കൊപ്പമായിരുന്നു കലാപ്രവര്ഡത്തനം. അവസാനവർഷ പരീക്ഷ അടുത്ത സമയത്ത് മോഹൻലാലിനൊപ്പം അമേരിക്കൻ സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ യാത്രയാതിനാൽ എൽ.എൽ.ബി. പഠനം അവസാനിപ്പിച്ചു. അണ്ണൻ തമ്പി, പാലേരി മാണിക്യം, ഈ പട്ടണത്തിൽ ഭൂതം തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ഡ്യൂപ്പായിരുന്നു. അവിടെ നിന്ന് നായകനായും മാറി. അപ്പോഴും പ്രതിഭയ്‌ക്കൊത്ത നേട്ടങ്ങൾ വെള്ളിത്തിര ടിനി ടോമിന് നൽകിയില്ല. കരുതലോടെ എല്ലാം നേടിയെടുക്കുകയായിരുന്നു ടിനി ടോം. സിനിമയിൽ തുടരുക തന്നെ വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ കരുതലോടെയാണ് പ്രവർത്തനം. ചെറിയൊരു പിഴവ് പോലും എല്ലാം ഇല്ലാതാക്കും. അതുകൊണ്ട് എന്തും തുറന്നു പറയുന്ന ടിനി ടോം ചില അഡ്ജസ്റ്റ്‌മെന്റുകൾ വരുത്തി. എന്തെങ്കിലും കണ്ട് ദേഷ്യം വന്നാൽ കണ്ണടച്ച് നിൽക്ക
കൊച്ചി: എറണാകുളം സെന്റ് ആൽബർട്‌സ് കോളേജിൽ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം മഹാരാജാസ് കോളേജിൽ നിന്നും ഡിഗ്രി വിദ്യാഭ്യാസം എന്നിവ പൂർത്തിയാക്കി കലാരംഗത്ത് സജീവമായ വ്യക്തിയാണ് ടിനി ടോം. കലാലയജീവിതത്തിൽ സലിം കുമാർ, ഉണ്ടപക്രു, ബിജു നാരായണൻ എന്നിവർക്കൊപ്പമായിരുന്നു കലാപ്രവര്ഡത്തനം.
അവസാനവർഷ പരീക്ഷ അടുത്ത സമയത്ത് മോഹൻലാലിനൊപ്പം അമേരിക്കൻ സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ യാത്രയാതിനാൽ എൽ.എൽ.ബി. പഠനം അവസാനിപ്പിച്ചു. അണ്ണൻ തമ്പി, പാലേരി മാണിക്യം, ഈ പട്ടണത്തിൽ ഭൂതം തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ഡ്യൂപ്പായിരുന്നു. അവിടെ നിന്ന് നായകനായും മാറി. അപ്പോഴും പ്രതിഭയ്‌ക്കൊത്ത നേട്ടങ്ങൾ വെള്ളിത്തിര ടിനി ടോമിന് നൽകിയില്ല. കരുതലോടെ എല്ലാം നേടിയെടുക്കുകയായിരുന്നു ടിനി ടോം.
സിനിമയിൽ തുടരുക തന്നെ വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ കരുതലോടെയാണ് പ്രവർത്തനം. ചെറിയൊരു പിഴവ് പോലും എല്ലാം ഇല്ലാതാക്കും. അതുകൊണ്ട് എന്തും തുറന്നു പറയുന്ന ടിനി ടോം ചില അഡ്ജസ്റ്റ്‌മെന്റുകൾ വരുത്തി. എന്തെങ്കിലും കണ്ട് ദേഷ്യം വന്നാൽ കണ്ണടച്ച് നിൽക്കും. കണ്ണ് തുറന്നാൽ മാത്രമല്ലേ പ്രതികരിക്കേണ്ടതുള്ളൂ. എന്തെങ്കിലും പറയണമെന്ന് തോന്നിയാൽ വായിൽ വെള്ളവും നിറയ്ക്കും. അങ്ങനെ അതിനേയും നിയന്ത്രിച്ചു.
മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റ്, പൃഥ്വിരാജ് നായകനായ ഇന്ത്യൻ റുപ്പി എന്നീ ചിത്രങ്ങളിൽ ടിനി ടോം അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. കലാഭവൻ മണിയുടെ മരണം മൂലം ഡഫേദാർ എന്ന ചിത്രത്തിൽ ടൈറ്റിൽ റോളും ടിനി ടോമിന് ലഭിച്ചു. ഇതുവരെ കാര്യങ്ങളെത്തിച്ചത് സ്വാഭാവത്തിലെ കരുതൽ കാരണമാണെന്നാണ് ടിനുവിന്റെ സുഹൃത്തുക്കൾ പറയുന്നത്.