തിരക്കേറിയ സമയങ്ങളിൽ ട്രെയിനുകൾക്കുള്ളിൽ അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കാനായി ടിപ് അപ്പ് സീറ്റുകൾ ഉൾപ്പെടുത്തിയ ട്രെയിനുകളുമായി റെയിൽവേ. 12 ഓളം പുതിയ ട്രെയിനുകളിലാണ് ഇത്തരം ടിപ് അപ്പ് സീറ്റുകളുമായി ഓടിത്തുടങ്ങുക. ഈ സീറ്റുകൾ യാത്ര ചെയ്യാൻ സൗകര്യത്തിന് മടക്കി വക്കാവുന്നതായിരിക്കും.

തിരക്കേറിയ സമയങ്ങളിലെ യാത്രക്കാർക്ക് തിങ്ങിനിറഞ്ഞ് പോകുന്ന അസൗകര്യം ഇതോടെ ഓഴിവാക്കാമെന്നാണ് കരുതുന്നത്. ഈ ട്രെയിനുകളിലെ നാലോള ംസീറ്റുകളാണ് ഇത്തരത്തിൽ ടിപ്പ് അപ്പ് ചെയ്യാവുന്ന തരത്തിൽ മധ്യത്തിലായി ഘടുപ്പിക്കുക. തിരക്കേറിയ സമയത്ത് ട്രെയിൻ ഡ്രൈവർ ഈ സീറ്റുകൾ മടക്കി വക്കുകയും കൂടുതൽ യാത്രക്കാര്ക്ക് കയറാവുന്ന തരത്തിൽ സൗകര്യം ഒരുക്കുകയും ചെയ്യും.

കൂടാതെ മറ്റ് ഏറെ പ്രത്യേകതകളും ഈ ട്രെയിനുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചുവപ്പും പച്ചയും ലൈനുകളോട് ചേർന്ന ലൈനുകളും ട്രെയിനിന്റെ പ്രത്യേകതയാണ്. കൂടാതെ പ്രത്യേക ആധുനിക സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം പകുതിയോടെ ഇവ ഓടിത്തുടങ്ങും.