കോട്ടയം: ഫുൾ ലോഡുമായി ടിപ്പർ ലോറികൾ തലങ്ങും വിലങ്ങും നിരത്തിലൂടെ പായുന്നത് നമ്മളെല്ലാം കാണാറുണ്ട്. ആരെയും കൂസാതെ ചീറിപ്പാഞ്ഞു പോകുന്ന ടിപ്പറുകൾ. ജീവൻ വേണമെന്നുള്ള വാഹനങ്ങളൊക്കെ ടിപ്പറിനെ കണ്ടാൽ വഴിമാറിപ്പോകുകയാണ് പതിവ്.

എന്നാൽ, ആരെയും വകവയ്ക്കാതെ പാഞ്ഞ ടിപ്പറിന് ഇത്തവണ പണികിട്ടി. ആ ശക്തിമാന്റെ അഹങ്കാരം തീർത്തത് ഒരു ജാഗ്വർ കാറാണ്. കഴിഞ്ഞ ദിവസം പാലായിൽ വച്ചാണ് ടിപ്പറിന്റെ ഹുങ്കിന് ജാഗ്വർ മറുപടി കൊടുത്തത്.

ജാഗ്വറിൽ ഇടിച്ച ടിപ്പർ തവിടുപൊടിയായി. ഇടിയുടെ ആഘാതത്തിൽ ടിപ്പിറിന്റെ മുൻ ആക്‌സിൽ ഒടിഞ്ഞ് വീലുകൾ പുറകിലേക്ക് തെറിച്ചു പോയി. അതേസമയം ടിപ്പറുമായി കൂട്ടിയിടിച്ച ജാഗ്വറിന് ചെറിയ പരിക്കു മാത്രമാണുള്ളത്. ഭീകരന്മാരായി നിരത്തുകൾ അടക്കിവാണ ടിപ്പറിന്റെ മുഖം കുത്തിയുള്ള വീഴ്ചയുടെയും എന്നോടു കളിച്ചാൽ ഇങ്ങനെയിരിക്കും എന്ന ഭാവത്തിൽ കിടക്കുന്ന ജാഗ്വറിന്റെയും ചിത്രങ്ങൾ ഇതിനകം വൈറലായി.

ഇതാ ആ ചിത്രങ്ങൾ...