ക്ലോൺമൽ: ടിപ്പററി ഇന്ത്യൻ കമ്മ്യുണിറ്റിയുടെ ഓണാഘോഷം  ശനിയാഴ്ച രാവിലെ 10 മുതൽ ക്ലോൺമൽ സെ.മേരീസ് പാരിഷ് ഹാളിൽ നടത്തപ്പെടും. ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികൾ, ഓണക്കളികൾ, വിവിധ കായിക മത്സരങ്ങളും, മാവേലിക്ക് വരവേൽപ്പ് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.

ടിപ്പററിയിലെ എല്ലാ ഇന്ത്യക്കാരെയും സമൃദ്ധിയുടെ ഉത്സവമായ ഓണാഘോഷത്തിലേയ്ക്ക് ക്ഷണിക്കുന്നതായിസംഘാടകർ അറിയിച്ചു.