- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ടിപ്പു സുൽത്താൻ ചരിത്ര ഡോക്യൂമെന്ററി പ്രകാശനം ചെയ്തു
ഇന്ത്യയിൽ സാമ്രാജ്യത്വ ശക്തികൾക്കെതിരെ മാതൃകാപരമായ മുന്നേറ്റം നടത്തിയ ടിപ്പു സുൽത്താൻ മതമൈത്രിയുടേയും ദേശ സ്‌നേഹത്തിന്റേയും പ്രതീകമാണെന്ന് ദോഹയിൽ ടിപ്പു സുൽത്താൻ ചരിത്ര ഡോക്യൂമെന്ററി പ്രകാശന ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. വിനെ മതഭ്രാന്തനും വർഗീയ വാദിയുമായി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങൾ ചരിത്രത്തെ വികലമാക്കുന്നത
ഇന്ത്യയിൽ സാമ്രാജ്യത്വ ശക്തികൾക്കെതിരെ മാതൃകാപരമായ മുന്നേറ്റം നടത്തിയ ടിപ്പു സുൽത്താൻ മതമൈത്രിയുടേയും ദേശ സ്‌നേഹത്തിന്റേയും പ്രതീകമാണെന്ന് ദോഹയിൽ ടിപ്പു സുൽത്താൻ ചരിത്ര ഡോക്യൂമെന്ററി പ്രകാശന ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. വിനെ മതഭ്രാന്തനും വർഗീയ വാദിയുമായി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങൾ ചരിത്രത്തെ വികലമാക്കുന്നതാണ്.
ടിപ്പു ഒരിക്കലും മതവിദ്വോഷമോ വർഗീയ നിലപാടുകളോ സ്വീകരിച്ചിരുന്നില്ല. ബ്രിട്ടീഷ് ആധിപത്യത്തിന്നെതിരെ ഇന്ത്യൻ മുന്നേറ്റത്തിന്റെ പട നയിച്ച ടിപ്പുവിന്റെ ചരിത്രം വികലമാക്കുന്നതിൽ പാശ്ചാത്യരും ഫാസിസ്റ്റുകളും നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കുവാൻ ടിപ്പുവിന്റെ യഥാർഥ ചരിത്രം സഹായിക്കുമെന്ന് പ്രസംഗകർ പറഞ്ഞു.
അഡാസ്ട്ര ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അൻവർ സാദത്തിന് ആദ്യ സി.ഡി. നൽകി ഡോക്യൂമെന്ററിയുടെ പ്രകാശനം ലോജിക് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.വി. എച്ച്. യൂസുഫ് ഡോക്യൂമെന്ററിയുടെ പ്രകാശനം നിർവഹിച്ചു. മീഡിയ പഌ്് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര, ബ്രില്ല്യന്റ് എഡ്യൂക്കേഷൻ സെന്റർ ഡയറക്ടർ മുഹമ്മദ് അഷ്‌റഫ്, മൈന്റ് ട്യൂൺ ടോസ്റ്റ് മാസ്‌റ്റേർസ് പ്രസിഡണ്ട് മശ്ഹൂദ് തിരുത്തിയാട്, മീഡിയ പഌ് മാർക്കറ്റിങ് കോർഡിനേറ്റർ അബ്ദുൽ ഫത്താഹ് നിലമ്പൂർ എന്നിവർ സംസാരിച്ചു.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന എ.ബി.എൽ. മൂവീസിന് വേണ്ടി അലി ബറാമിയും അബൂ നജദും ചേർന്ന് നിർമ്മിച്ച ഡോക്യൂമെന്ററിയുടെ സംവിധാനം ലബീബ് പുളിക്കലും അവതരണം ബന്ന ചേന്ദമംഗല്ലൂരുമാണ് നിർവഹിച്ചിരിക്കുന്നത്. ജമീൽ അഹ്മദിന്റേതാണ് സ്‌ക്രിപ്റ്റ്. ഖത്തറിൽ മീഡിയ പൽസാണ് ഡോക്യൂമെന്ററി സൗജന്യ വിതരണത്തിനെത്തി ച്ചിരിക്കുന്നത്. സി.ഡി. ആവശ്യമുള്ളവർ 44324853 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.