- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്യാവശ്യം തടി വേണം; ബിയറോ വൈനോ നിത്യവും കഴിക്കണം; 90 വയസു വരെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ശീലിക്കേണ്ട കാര്യങ്ങൾ
ഒരിക്കലും മരിക്കാതിരിക്കാൻ സാധ്യമല്ലെങ്കിലും കഴിയാവുന്നിടത്തോളം കാലം ഇവിടെ ജീവിച്ചിരിക്കാനാണ് ഏവരും കൊതിക്കുന്നത്. ഇതിനായുള്ള ചില പുതിയ മാർഗങ്ങൾ നിർദേശിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറായ ക്ലൗഡിയ കാവാസ്. 90 വയസുവരെ ജീവിക്കാൻ അത്യാവശ്യം തടി വേണമെന്നും ബിയറോ വൈനോ നിത്യവും കഴിക്കണമെന്നും അവർ നിേേർദശിക്കുന്നു. 2003ൽ 90 വയസ് തികഞ്ഞ 1700ഓളം പേരെ ഉൾപ്പെടുത്തി നടത്തിയ 90 പ്ലസ് സ്റ്റഡി എന്നറിയപ്പെടുന്ന പഠനത്തിലൂടെ വെളിപ്പെട്ട കാര്യങ്ങളുടെ ബലത്തിലാണ് അവർ ഈ നിർദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നത്. രാത്രിയിൽ ഒന്നോ രണ്ടോ ഗ്ലാസ് വൈനോ അല്ലെങ്കിൽ ബിയറോ കുടിക്കുന്നത് ആരോഗ്യകരമാണെന്നാണ് അവർ ഉയർത്തിക്കാട്ടുന്നത്. ദീർഘായുസിനുള്ള അഞ്ച് ഘടകങ്ങളിൽ ഒന്നാണ് ഈ മിതമായ രീതിയിലുള്ള ആൽക്കഹോൾ ഉപഭോഗമെന്നാണ് ഈ പ ഠനം വെളിപ്പെടുത്തുന്നത്. പഠനത്തിന് വിധേയരാക്കിയ 90 കഴിഞ്ഞ 1700ഓളം പേരും ഈ ശീലം തങ്ങളുടെ ജീവിത്തതിൽ പിന്തുടർന്നവരായിരുന്നു. ഇത്തരക്കാർക്ക് ആയുസെത്താതെയുള്ള മരണത്തിന് തീരെ മദ്യപ
ഒരിക്കലും മരിക്കാതിരിക്കാൻ സാധ്യമല്ലെങ്കിലും കഴിയാവുന്നിടത്തോളം കാലം ഇവിടെ ജീവിച്ചിരിക്കാനാണ് ഏവരും കൊതിക്കുന്നത്. ഇതിനായുള്ള ചില പുതിയ മാർഗങ്ങൾ നിർദേശിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറായ ക്ലൗഡിയ കാവാസ്. 90 വയസുവരെ ജീവിക്കാൻ അത്യാവശ്യം തടി വേണമെന്നും ബിയറോ വൈനോ നിത്യവും കഴിക്കണമെന്നും അവർ നിേേർദശിക്കുന്നു.
2003ൽ 90 വയസ് തികഞ്ഞ 1700ഓളം പേരെ ഉൾപ്പെടുത്തി നടത്തിയ 90 പ്ലസ് സ്റ്റഡി എന്നറിയപ്പെടുന്ന പഠനത്തിലൂടെ വെളിപ്പെട്ട കാര്യങ്ങളുടെ ബലത്തിലാണ് അവർ ഈ നിർദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നത്.
രാത്രിയിൽ ഒന്നോ രണ്ടോ ഗ്ലാസ് വൈനോ അല്ലെങ്കിൽ ബിയറോ കുടിക്കുന്നത് ആരോഗ്യകരമാണെന്നാണ് അവർ ഉയർത്തിക്കാട്ടുന്നത്. ദീർഘായുസിനുള്ള അഞ്ച് ഘടകങ്ങളിൽ ഒന്നാണ് ഈ മിതമായ രീതിയിലുള്ള ആൽക്കഹോൾ ഉപഭോഗമെന്നാണ് ഈ പ ഠനം വെളിപ്പെടുത്തുന്നത്. പഠനത്തിന് വിധേയരാക്കിയ 90 കഴിഞ്ഞ 1700ഓളം പേരും ഈ ശീലം തങ്ങളുടെ ജീവിത്തതിൽ പിന്തുടർന്നവരായിരുന്നു. ഇത്തരക്കാർക്ക് ആയുസെത്താതെയുള്ള മരണത്തിന് തീരെ മദ്യപിക്കാത്തവരേക്കാൾ 18 ശതമാനം കുറവ് സാധ്യതയേള്ളുവെന്ന് കവാസ് തന്റെ പഠനത്തിലൂടെ സമർത്ഥിക്കുന്നു.
കുറഞ്ഞ മദ്യപാനം കാരണം ചെറിയ തടിയുണ്ടാകുമെങ്കിലും അതും നേരത്തെയുള്ള മരണ സാധ്യതയെ മൂന്ന് ശതമാനം കുറയ്ക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മിതമായ മദ്യപാനവും അതിലൂടെയുണ്ടാകുന്ന അൽപം തടിയും കാലമെത്താതെയുള്ള മരണസാധ്യതയെ കുറയ്ക്കുമെന്നാണ് കവാസ് പഠനത്തിൽ എഴുതി വച്ചിരിക്കുന്നത്. ദിവസത്തിൽ ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ഒരു ഹോബിയിൽ ഏർപ്പെടുന്നവർ നേരത്തെ മരിക്കുന്നതിനുള്ള സാധ്യത 21 ശതമാനം കുറയുമെന്നും വെളിപ്പെട്ടിട്ടുണ്ട്. ദിവസത്തിൽ 15 മുതതൽ 45 മിനുറ്റ് വരെ മിതമായ രീതിയിൽ വ്യായാമം ചെയ്യുന്നവരിൽ ആയുസെത്താതെ മരിക്കുന്നതിനുള്ള സാധ്യത 11 ശതമാനം കുറയുന്നുവെന്നും ഈ പ ഠനം വെളിപ്പെടുത്തുന്നു.
ദിവസവും രണ്ട് കപ്പ് കാപ്പി കുടിക്കുന്നതിലൂടെ ചെറുപ്രായത്തിലുള്ള മരണസാധ്യത 10 ശതമാനം കുറയ്ക്കുന്നു. മിതമായ മദ്യപാനം ആരോഗ്യത്തിനും ദീർഘായുസിനും സഹായകമാണെന്ന് തെളിയിക്കാൻ തനിക്ക് കൂടുതൽ വിശദീകരണങ്ങളൊന്നും നൽകാനില്ലെന്നും ഈ ജീവിതരീതി പിന്തുടർന്ന് ദീർഘായുസിലെത്തിയവരെ ഉദാഹരിക്കാൻ മാത്രമേ തനിക്ക് സാധിക്കുകയുള്ളുവെന്നും ടെക്‌സാസിൽ വച്ച് നടന്ന അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസ് വാർഷിക കോൺഫറൻസിൽ സംസാരിക്കവെ കവാസ് വിശദീകരിച്ചിരുന്നു.ചെറിയ തോതിലുള്ള മദ്യപാനം ഹൃദയാഘാതത്തെ ചെറുക്കുമെന്ന് ഇതിന് മുമ്പ് നടന്ന പ ഠനങ്ങളിലൂടെ വെളിപ്പെട്ടിരുന്നു. എന്നാൽ പുരുഷന്മാരും സ്ത്രീകളും ആഴ്ചയിൽ 14 യൂണിറ്റിലധികം മദ്യം കഴിക്കരുതെന്നാണ് അടുത്തിടെ യുകെയിലെ ചീഫ് മെഡിക്കൽ ഓഫീസർ നിർദേശിച്ചിരുന്നത്.