ജീവിതരീതി നവീനമാകുമ്പോൾ അവനുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ അളവും വർദ്ധിക്കുന്നു. നിത്യജീവിതത്തിൽ ശ്രദ്ധിക്കേണ്ട ചില ആരോഗ്യ കാര്യങ്ങൾ. മനുഷ്യന് ഏറ്റവും അത്യന്താപേക്ഷിതമാണ്ഭക്ഷണം. അതുപോലെതന്നെപ്രധാനമാണ്മലശോധനയും. ഭക്ഷണകാര്യത്തിൽ നാം ഒന്ന് ശ്രദ്ധിച്ചാൽമലബന്ധം ഒഴിവാക്കാവുന്നതേയുള്ളൂ.

വേവിച്ച ഭക്ഷണം ദഹിക്കാൻ എളുപ്പമാണെന്നാണ്‌പൊതുവെയുള്ളവിശ്വാസം. എന്നാൽ ഇത്‌വസ്തുതാവിരുദ്ധമാണ്. അരി, ഗോതമ്പ്, കിഴങ്ങുവർഗ്ഗങ്ങൾമുതലായ നമ്മൾ സാധാരണ കഴിക്കാറുള്ളഭക്ഷണസാധങ്ങളിൽ അന്നജം ആണുള്ളത്. ഈ അന്നജം വേവിച്ചാൽവേഗം പുളിക്കുന്നു (കേടാകുന്നു). അതുപോലെഭക്ഷണത്തിലെമാംസ്യം (പ്രോട്ടീൻ) വേവിക്കുമ്പോൾ കാഠിന്യം കൂടിയതാകുന്നു. അതായത്ദഹിക്കാൻപ്രയാസമേറുന്നു. വേവിക്കുമ്പോൾ പല പോഷകങ്ങളും, പ്രത്യേകിച്ച്‌വിറ്റാമിനുകൾ, നഷ്ടപ്പെടുന്നു. ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ളധാതുലവണങ്ങൾ ജൈവ (Organic) രൂപത്തിലുള്ളതാണ്. അത് ജന്തു ശരീരത്തിന്‌സ്വീകാര്യമാണ്. എന്നാൽ മണ്ണിൽ കിടക്കുന്നധാതു ലവണങ്ങൾ ജന്തുശരീരത്തിന് സ്വീകാര്യയോഗ്യമല്ല. മണ്ണിൽ കിടക്കുന്ന ഈ വസ്തുക്കളെവൃക്ഷങ്ങളും ചെടികളും വലിച്ചെടുത്ത് ജൈവരൂപത്തിലാക്കി ജന്തുക്കൾക്ക് സ്വീകരിക്കാൻപാകത്തിലാക്കുന്നു. ഈ ഭക്ഷണത്തെ നാം വേവിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന ജൈവരൂപത്തിലുള്ള ധാതുലവണങ്ങൾ അജൈവരൂപത്തിൽ ആകുന്നതുകൊണ്ട് അത്‌നമുക്ക് പ്രയോജനപ്പെടാതെ പോകുന്നു. വേവിക്കുമ്പോൾ ഭക്ഷണത്തിലെ നാരുകൾ നശിക്കുന്നു. നാരുകൾ ഇല്ലാത്ത ഭക്ഷണം മലബന്ധം ഉണ്ടാക്കുന്നു.

മലബന്ധം ഒരു കാരണവശാലും ഉണ്ടാകാൻ അനുവദിക്കരുത്. സകലരോഗങ്ങളുടെയും അടിസ്ഥാനകാരണം മലബന്ധമാണ്. ഒരു വ്യക്തിക്ക് നല്ല ആരോഗ്യം ഉണ്ടാവാൻ അവശ്യം ഉണ്ടായിരിക്കേണ്ടമൂന്ന് കാര്യങ്ങളാണ് നല്ല വിശപ്പ്, നല്ല ഉറക്കം, നല്ല മലശോധന.

മലബന്ധം ഒഴിവാക്കാൻ ധാരാളം വേവിക്കാതെ കഴിക്കാവുന്നഭക്ഷണം കഴിക്കണം. ഒരു നേരത്തെഭക്ഷണം പഴവർഗ്ഗവും കരിക്കും മാത്രമാക്കണം. വീട്ടിലിരിക്കുന്നവർക്ക്‌ രാവിലത്തെയോ രാത്രിയിലെയോ ഭക്ഷണം പഴങ്ങളും കരിക്കും (തേങ്ങ) മാത്രമാക്കാം. ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളും ഉച്ചഭക്ഷണം രാവിലെവേവിച്ച്‌കൊണ്ടുപോയി ഉച്ചക്ക് കഴിക്കുകയാണ്. ഇത് ഒരു വലിയദുശ്ശീലമാണ്. ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങൾ ഇതുണ്ടാക്കും. രാവിലെവേവിച്ച ഭക്ഷണം വീട്ടിൽവച്ച്‌രാവിലെതന്നെ കഴിച്ചിട്ട്‌പോകുക. ഉച്ചക്ക്പഴങ്ങളും കരിക്കും (തേങ്ങ) മാത്രം കഴിക്കുന്നശീലം ഉണ്ടാക്കിയെടുത്താൽ അവരുടെ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാകും. വേവിച്ച ഭക്ഷണം അപ്പോഴുണ്ടാക്കിയത്മാത്രം ഉപയോഗിക്കുക. വേവിച്ച്മൂന്നുമണിക്കൂർ കഴിഞ്ഞഭക്ഷണം തമോഗുണപ്രധാനമാണ്. അത്‌രോഗപ്രദായകമാണ്. ഒരിക്കലും ഉപയോഗിക്കരുത്.

ധാരാളം ഇലക്കറികൾ കഴിക്കുന്നത്ശീലമാക്കുക. എണ്ണയിൽവേവിച്ച് ഉണക്കിയല്ല കഴിക്കേണ്ടത്. അൽപം വെള്ളം ചൂടാക്കി അതിലേക്ക് ഇലവർഗ്ഗം അരിഞ്ഞതിട്ട് ആ ചൂടിൽ ഒന്ന് വാട്ടിയെടുക്കുക. അതിനൊപ്പം തേങ്ങയും അൽപം മഞ്ഞളും ജീരകവും അരച്ചുചേർത്ത്, അൽപം മാത്രം ഉപ്പും ചേർത്ത് ഉപയോഗിക്കുക. മലശോധനയ്ക്ക്‌വളരെ സഹായകമായ ഒരു ഇലവർഗ്ഗമാണ്‌ സാമ്പാറുചീര. മുരിങ്ങയില, മരച്ചീര, കൊഴുപ്പ, മുള്ളൻചീര, കുപ്പച്ചീര, വേലിച്ചീര, വെള്ളത്തിൽ വളരുന്ന നാലിലച്ചീര, വട്ടത്തകര, പൊന്നാംതകര എന്നിവയെല്ലാം വിലകൊടുക്കാതെ കിട്ടുന്നവിഷാംശമില്ലാത്ത ഇലവർഗ്ഗങ്ങളാണ്. പതിവായി മേൽ സൂചിപ്പിച്ചപോലെ വാട്ടിയെടുത്ത്‌ തോരനും കറിയുമാക്കി ഉപയോഗിക്കാം.

കാരറ്റ്, വെള്ളരി, തക്കാളി, കിളുന്ന്‌വെണ്ടക്ക, കാബേജ്, കോവക്ക, ബീറ്റ്‌റൂട്ട്, നാളികേരം എന്നിവ എല്ലാം കൂടി ഓരോ നേരത്തെഭക്ഷണത്തോടുമൊപ്പം പച്ചയായി കഴിക്കുന്നത്ശീലിച്ചാൽമലബന്ധം ഉണ്ടാവില്ല. മേൽപറഞ്ഞ ഇലകൾ കുറേപച്ചയായി അരച്ച്‌വാഴപ്പിണ്ടിനീരിലോ കുമ്പളങ്ങാ നീരിലോചേർത്ത് കാലത്തും വൈകിട്ടും പതിവായി കഴിക്കുന്നത് അമ്ലത കുറക്കാനും അതുവഴിമലബന്ധം ഒഴിവാക്കാനും സഹായകമാണ്.

ഉണങ്ങിയപയറുവർഗ്ഗം മലബന്ധം ഉണ്ടാക്കും. പ്രത്യേകിച്ച്മുതിര. പയറുവർഗ്ഗങ്ങളും കടലയും മുതിരയും മുളപ്പിച്ചശേഷം വേവിച്ചാൽദോഷം കുറയും. മുതിരദഹിക്കാൻപ്രയാസമാണ്. കഴിവതും കുറക്കുക. കൂട്ടത്തിൽചെറുപയറാണ്‌ഭേദം. എന്നാൽ പയറുചെടിയിൽ നിന്ന് പിച്ചിയെടുക്കുന്ന ഇളംപയർ (അച്ചിങ്ങ) വളരെനല്ലതാണ്. ധാരാളം തോരൻവച്ച് ഉപയോഗിക്കാം.

മലബന്ധമുള്ളവർ ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും 3-4 കിളുന്നുവെണ്ടക്കപച്ചയായി കഴിക്കുന്നത് ഒരു സ്വഭാവമാക്കിയാൽമലബന്ധം മാറിക്കിട്ടും. ചവക്കാൻ പല്ലില്ലാത്തവർക്ക്‌തേങ്ങയും വെണ്ടക്കയും ബീറ്റ്‌റൂട്ടും കാരറ്റും നെല്ലിക്കയും ചേർത്ത് ചമ്മന്തിയാക്കി കഴിക്കാവുന്നതാണ്. പച്ചയായ പച്ചക്കറികൾ ചവക്കാൻ പ്രയാസമുള്ളവർക്ക് അത് ചമ്മന്തിയാക്കാം, അല്ലെങ്കിൽ അരച്ച് ജ്യൂസെടുത്ത് കഴിക്കാം. ഏതുവിധേനയും മലബന്ധം ഒഴിവാക്കണം.

മിതമായവ്യായാമവും മലബന്ധം ഒഴിവാക്കാൻ അത്യാവശ്യമാണ്. യോഗസ്സനങ്ങ ളാണ് ഉത്തമമായ വ്യായാമം. ശീർഷാസനം, ഉഡ്യാൻ, നൗളി മുതലായവസാധാരണ ക്കാർ ഒഴിവാക്കുന്നതാണ് നല്ലത്. സൂര്യനമസ്‌കാരം, സർവാംഗസ്സനം, പവനമുക്താ സനം, യോഗമുദ്ര, പശ്ചിമ് ഉഡാൻ മുതലായവമതിയാകും. നീന്തൽവളരെ നല്ല വ്യായാമമാണ്. എല്ലാത്തിലും മിതത്വം പാലിക്കണം. യോഗസ്സനങ്ങൾനിർബന്ധമായും ഒരു ആചാര്യനിൽനിന്ന്തന്നെപഠിക്കേണ്ടതാണ്.

മലബന്ധം ഉള്ളവർക്ക് അഹിംസാത്മകമായ എനിമ എടുക്കാം. ശക്തമായമലബന്ധമാണെങ്കിൽ ആഹാരത്തിന്റെമാറ്റത്തിലൂടെ പെട്ടെന്ന്‌വ്യത്യാസം ഉണ്ടായെന്ന്‌വരില്ല. അങ്ങനെയുള്ളവർക്ക് എട്ട് ഔൺസ്പച്ചവെള്ളം കൊണ്ടോഇളം ചൂടുവെള്ളം കൊണ്ടോസ്വന്തമായി എനിമ എടുക്കാനുള്ള ഉപകരണം ഉപയോഗിക്കാം. പ്രക്ടതി ചികിത്സകരിൽനിന്ന്‌ വാങ്ങാവുന്നതാണ്. ആദ്യകാലത്ത്‌ രാവിലെയും വൈകിട്ടും എനിമ എടുക്കാവുന്നതാണ്. ഇത്ശീലമായിത്തീരുമെന്ന്‌പേടിക്കേണ്ട. ജീവിതരീതി (ആഹാരരീതി + വ്യായാമം) യിലുള്ളമാറ്റത്തിലൂടെ ക്രമേണമലബന്ധം മാറുമ്പോൾപിന്നെ എനിമ എടുക്കേണ്ട ആവശ്യമില്ല. എന്നാൽ പനിയോ, ചുമയോ, ജലദോഷമോ, ശ്വാസം മുട്ടോ, ത്വക്ക്‌രോഗമോമറ്റേതെങ്കിലും അസുമോ ഉള്ളപ്പോൾ അസും മാറുന്നതുവരെ ഒന്നോ രണ്ടോ തവണ ദിവസവും എനിമ എടുക്കാവുന്നതാണ്. പനിയുടെ ചൂട് കുറയാൻ എനിമ എടുക്കുന്നത് നല്ലതാണ്.

എത്ര തവണ ഭക്ഷണം കഴിക്കുന്നോ, അത്രയും തവണ മലശോധന ഉണ്ടാകണം. അതാണ്ശരി. ഓരോ ഭക്ഷണത്തിന്റെയും ദഹനവും സ്വാംശീകരണവും ജലം വലിച്ചെടുക്കലും കഴിഞ്ഞ് ആ ഭക്ഷണത്തിന്റെ മലം പുറത്ത്‌പോകണം. മലം പോകാതെ അകത്ത് ഇരുന്നാൽ, അത് ചീഞ്ഞുണ്ടാകുന്നവിഷവസ്തുക്കൾ മലാശയ അൾസറും, ക്രമേണ മലാശയ ക്യാൻസറും ഉണ്ടാകാൻ കാരണമാകും. മലം ചീഞ്ഞുണ്ടാകുന്നവിഷവസ്തുക്കൾരക്തത്തിൽ കലർന്ന്ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരും.

അത് ശരീരത്തിനുതന്നെ ദുർഗന്ധമുണ്ടാക്കും. പലർക്കും കാൽപാദങ്ങളിലും കണങ്കാലിലും വിട്ടുമാറാത്തചൊറിഞ്ഞുപൊട്ടലും പഴുക്കലും ഉണ്ടാകാം. തലക്ക്ഭാരവും ഉന്മേഷക്കുറവും തളർച്ചയും ശക്തമായവായുകോപവും ഉണ്ടാകും. മലബന്ധം പഞ്ച ജ്ഞാനേന്ദ്രിയങ്ങളുടെ ശക്തി കുറക്കും. പ്രത്യേകിച്ച് കാഴ്ച ശക്തിയും കേൾവിശക്തിയും കുറയും. വിട്ടുമാറാത്ത ജലദോഷം, പീനസം, ശ്വാസംമുട്ട്, തുമ്മൽ എന്നിവ ഉണ്ടാകും. മണം അറിയാനുള്ള കഴിവ് കുറയും. ദേഹമാസകലം ചൊറിച്ചിൽ അനുഭവപ്പെടും. കണ്ണിലൂടെ പഴുപ്പ്‌വരാം. വായിൽദുർഗന്ധം ഉണ്ടാകും.

നിത്യേന കാലത്ത് 9 മണിക്ക്മുൻപും വൈകിട്ട് നാലരമണി കഴിഞ്ഞും അര മണിക്കൂർവീതം ഇളം വെയിൽകൊള്ളുന്നത് ഞരമ്പുകളുടെ പ്രവർത്തനക്ഷമതവർദ്ധിപ്പിക്കും. അതും മലശോധനമെച്ചപ്പെടുത്താൻസഹായിക്കും. ദേഹം മുഴുവൻ കാറ്റും വെയിലും കൊള്ളുന്നതാണ് ഉത്തമം. സ്വകാര്യത ഉണ്ടെങ്കിൽപൂർണ്ണനഗ്നരായിത്തന്നെ കാറ്റും വെയിലും കൊള്ളാം. സ്വകാര്യത ഇല്ലാത്തിടത്ത് കഴിയുന്നത്ര കുറച്ച്‌വസ്ത്രം ധരിച്ചുകൊണ്ട് കാറ്റും വെയിലും കൊള്ളാം. പുരുഷന്മാർക്ക് ഒരു കോട്ടൺ ഒറ്റുമുണ്ടോ തോർത്തോധരിക്കാം. സ്ത്രീകൾക്ക് കനം കുറഞ്ഞവെള്ളവസ്ത്രം ധരിച്ചുകൊണ്ട് കാറ്റും വെയിലും കൊള്ളാം. ഇത്ത്വക്കിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ത്വക്ക്‌രോഗങ്ങൾമാറാനും നല്ലതാണ്. ഞരമ്പുകൾ മൂന്നിലൊരുഭാഗവും ത്വക്കിലാണ് അവസാനിക്കുന്നത്. അതുകൊണ്ട് കാറ്റും വെയിലും കൊള്ളുന്നത് ഞരമ്പുകളുടെ പ്രവർത്തനശേഷിമെച്ചപ്പെടുത്തും. ഇത് എല്ലാ അവയവങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തും. വൻകുടലിന്റെപേശികളുടെ പ്രവർത്തനക്ഷമതവർദ്ധിക്കുന്നതുവഴിമലബന്ധം മാറിക്കിട്ടും.

മൈദയും, അതുകൊണ്ടൗണ്ടാക്കിയബിസ്‌ക്കറ്റ്, ബ്രഡ്തുടങ്ങിയ സാധനങ്ങളും മലബന്ധം ഉണ്ടാക്കുന്നവയാണ്. മൈദ കലക്കി ചൂടാക്കിയാണല്ലോനോട്ടീസ് ഒട്ടിക്കാനുള്ള പശയുണ്ടാക്കുന്നത്. മൈദ ഉൽപന്നങ്ങൾ കഴിച്ചാൽ കുടലിൽ ഒട്ടിപ്പിടിക്കും. അത്മലശോധനതടസപ്പെടുത്തും. അമ്ലത (Acidity) വർദ്ധിപ്പിക്കുന്ന ഉപ്പ്, എരിവ്, പുളി, ഉള്ളിവർഗ്ഗം എന്നിവചേർന്ന കറികളും അച്ചാറുകളും ബേക്കറിവസ്തുക്കളും ഡാൽഡയും പഞ്ചസാരയും എല്ലാം കുടലിന്റെവഴിവഴുപ്പിനെനശിപ്പിക്കുന്നവയാണ്. ഇത് ആമാശയത്തിലും കുടലിലും അൾസറുണ്ടാക്കുകയും വൻകുടലിലെമലത്തിന്റെനീക്കത്തെതടസ്സപ്പെടുത്തുകയും ചെയ്യും. ഇതും മലബന്ധത്തിന് കാരണമാണ്. ഇത്തരം സാധനങ്ങൾ പരിപൂർണ്ണമായി വർജ്ജിച്ചാൽ നല്ലത്. ഹോർലിക്‌സ്, ബോൺവിറ്റ, ബൂസ്റ്റ്‌പോലെയുള്ളവസ്തുക്കളും കുടലിൽ പറ്റിപ്പിടിക്കുന്ന സ്വഭാവമുള്ളതിനാൽ മലബന്ധമുണ്ടാകും. സോഡ, പലതരം കോളകൾ, ഐസ്‌ക്രീം, ചോക്കലേറ്റ്മിഠായികൾ, ബബിൾഗം, സിപ്പപ്പ്മുതലായവയെല്ലാം അപകടകാരികളാണ്. ഇവയിൽചേർത്തിരിക്കുന്ന കൃത്രിമനിറങ്ങൾ, കേടുകൂടാതെ ഇരിക്കാനുള്ളരാസവസ്തുക്കൾ, കൃത്രിമമധുരങ്ങൾമുതലായവയെല്ലാം ക്യാൻസർ ഉണ്ടാക്കുന്നവയും അന്നപഥത്തിലെവഴുവഴുപ്പിനെ (Mucus membrane) പൂർണ്ണമായിതകർക്കുന്നവയുമാണ്. ഇവയും ശക്തമായമലബന്ധത്തിന് കാരണമാണ്. മത്സ്യം, മാംസം, മുട്ട എന്നിവയിൽനാരുകൾതീരെ ഇല്ല, എന്ന്മാത്രമല്ല, അവ അമ്ലത വർദ്ധിപ്പിക്കുന്നവയും മലബന്ധം ഉണ്ടാക്കുന്നവയുമാണ്. ഇത്തരം സാധനങ്ങൾ പരമാവധി ഒഴിവാക്കുകയും ധാരാളം പഴവർഗ്ഗങ്ങളും വേവിക്കാത്തപച്ചക്കറികളും കഴിക്കുന്നതും ശീലമാക്കിയാൽമലബന്ധം പൂർണ്ണമായിമാറ്റാം. അതുവഴിമറ്റുരോഗങ്ങളുടെയെല്ലാം ഗൗരവം കുറയും. ക്രമേണ എല്ലാ രോഗങ്ങളിൽനിന്നും, തുടക്കക്കാർക്ക്പൂർണ്ണമോചനവും, വളരെപഴകിയരോഗമുള്ളവർക്ക് വളരെയേറെ ആശ്വാസവും ലഭിക്കുന്നതാണ്.

പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം (Short tempered), അസൂയ, സ്ഥിരമായമാനസിക പിരിമുറുക്കം എന്നിവ കാരണത്താലും ഞരമ്പുകൾ വിജ്രംഭിതമാകുന്നതുകൊണ്ടും മലബന്ധം ഉണ്ടാകാവുന്നതാണ്. അതുപോലെ അമിതാഹാരം മലബന്ധത്തിന് കാരണമാകും. ഒരു ദിവസത്തേക്ക് ആവശ്യമായമ്മനുത്സത്മനു നുിനുത്സദ്ദത്‌ന-യുടെ ഒരു ഭാഗം ഭക്ഷണത്തിന്റെദഹനത്തിനും സ്വാംശീകരണത്തിനും മലവിസർജ്ജനത്തിനുമായി ഉപയോഗിക്കുന്നു. ക്രമാധികം ഭക്ഷണം കഴിച്ചാൽ ദഹനം തന്നെശരിക്ക്‌നടക്കില്ല. ദഹനവും സ്വാംശീകരണവും കഴിഞ്ഞ് വിസർജ്ജനത്തിന് ഊർജ്ജം തികയാതെവരും. അപ്പോൾ വിസർജ്ജനം അടുത്തദിവസത്തേക്ക്മാറ്റേണ്ടിവരും. ചിലപ്പോൾ പല ദിവസങ്ങൾ കഴിയും മലശോധന നടക്കാൻ. രണ്ടുമൂന്ന്ദിവസം കൂടുമ്പോൾമാത്രം മലശോധനനടത്തുന്നവരും ഒരാഴ്ച വരെസമയമെടുത്ത്മലശോധനനടത്തുന്നവരുമുണ്ട്. ഇത്ക്രമേണ അർശസ്സിനും കാരണമാകുന്നു. അതീവദുർഗന്ധത്തോടുകൂടിയുള്ള അധോവായുപുറപ്പെടും. കാലക്രമത്തിൽ ഇത് മലാശയ ക്യാൻസറിനും, ഫിസ്റ്റുല, ഫിഷർതുടങ്ങിയരോഗങ്ങൾക്കും വഴിവെക്കും. അതുകൊണ്ട് ഒരു കാരണവശാലും മലബന്ധം ഉണ്ടാകാൻ അനുവദിക്കരുത്.

വിവരങ്ങൾക്ക് കടപ്പാട് :പ്രൊഫ. പി.ജി.പണിക്കർ, പ്രകൃതി ചികിത്സാ വിദഗ്ധൻ