- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോമ്പു സമയത്ത് തിരൂരിൽ ഹോട്ടൽ തുറക്കരുതെന്ന് പറഞ്ഞതിന് പിന്നിൽ ലീഗുകാരുടെ ഇടപെടൽ തന്നെ; രമേശൻ എതിർത്തത് എഗ്രിമെന്റിൽ ഇല്ലാത്ത കാര്യം ആവശ്യപ്പെട്ടപ്പോൾ; ഒന്നാം വാടകക്കാരൻ മുഹമ്മദ് കുട്ടിയുടെയും തിരൂർ സബ് ഇൻസ്പെക്ടറുമായുള്ള സംഭാഷണം ഫേസ്ബുക്കിലിട്ട് വസ്തുത വെളിച്ചത്തു കൊണ്ടുവന്ന് പ്രവാസി യുവാവ്
മലപ്പുറം: തിരൂരിൽ റംസാൻ മാസത്തിന്റെ മറവിൽ മുസ്ലിംലീഗ് നേതാക്കൾ ഭീഷണിപ്പെടുത്തി ഹോട്ടൽ അടപ്പിച്ചുവെന്ന വാർത്ത അടുത്തിടെ പുറത്തുവരുന്നിരുന്നു. തിരൂർ താഴെപ്പാലത്ത് പ്രവർത്തിച്ചിരുന്ന കെവി എം ഹോട്ടലാണ് റംസാൻ കഴിയും വരെ തുറക്കരുതെന്ന് പറഞ്ഞ് ലീഗുകാരും വാടകക്കാരനും രംഗത്തെത്തിയത്. തിരൂരിൽ നടന്ന ഈ ഒറ്റപ്പെട്ട സംഭവത്തിന്റെ മലപ്പുറത്തെ ഹോട്ടലുകളെല്ലാം അടപ്പിക്കുന്നു എന്ന വിധത്തിൽ പ്രചരണമുണ്ടായി. എന്നാൽ, ഇപ്പറഞ്ഞ് ശരിയല്ലെന്ന വ്യക്തമാക്കി കഴിഞ്ഞ ദിവസം വേങ്ങര സ്വദേശിയായ യുവാവ് ഫേസ്‌ബുക്കിൽ ലൈവ് ചെയ്തിരുന്നു. മുഹമ്മദ് ജൽജാസാണ് കഴിഞ്ഞ ദിവസം മലപ്പുറം വിരുദ്ധ പ്രചരണത്തിനെതിരെ രംഗത്തെത്തിയത്. ഈ സംഭവത്തിന് പിന്നൽ ഡിഫറന്റ് തിങ്കേഴ്‌സിന്റെ അഡ്‌മിനിൽ പെട്ട പ്രവാസി യുവാവ് തിരൂർ സംഭവത്തിലെ വ്യക്തത കൊണ്ടുവരുന്ന കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തി. വിവാദത്തിൽ പെട്ട് കടയുടമയും എസ്‌ഐയുമായി സംസാരിച്ചതിന്റെ വിവരങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്താണ് സന്ദീപ് എം വി എന്ന യുവാവ് തിരൂർ സംഭവത്തിലെ വിശദാംശങ്ങൾ വെളിച്ചത്തു
മലപ്പുറം: തിരൂരിൽ റംസാൻ മാസത്തിന്റെ മറവിൽ മുസ്ലിംലീഗ് നേതാക്കൾ ഭീഷണിപ്പെടുത്തി ഹോട്ടൽ അടപ്പിച്ചുവെന്ന വാർത്ത അടുത്തിടെ പുറത്തുവരുന്നിരുന്നു. തിരൂർ താഴെപ്പാലത്ത് പ്രവർത്തിച്ചിരുന്ന കെവി എം ഹോട്ടലാണ് റംസാൻ കഴിയും വരെ തുറക്കരുതെന്ന് പറഞ്ഞ് ലീഗുകാരും വാടകക്കാരനും രംഗത്തെത്തിയത്. തിരൂരിൽ നടന്ന ഈ ഒറ്റപ്പെട്ട സംഭവത്തിന്റെ മലപ്പുറത്തെ ഹോട്ടലുകളെല്ലാം അടപ്പിക്കുന്നു എന്ന വിധത്തിൽ പ്രചരണമുണ്ടായി. എന്നാൽ, ഇപ്പറഞ്ഞ് ശരിയല്ലെന്ന വ്യക്തമാക്കി കഴിഞ്ഞ ദിവസം വേങ്ങര സ്വദേശിയായ യുവാവ് ഫേസ്‌ബുക്കിൽ ലൈവ് ചെയ്തിരുന്നു. മുഹമ്മദ് ജൽജാസാണ് കഴിഞ്ഞ ദിവസം മലപ്പുറം വിരുദ്ധ പ്രചരണത്തിനെതിരെ രംഗത്തെത്തിയത്.
ഈ സംഭവത്തിന് പിന്നൽ ഡിഫറന്റ് തിങ്കേഴ്‌സിന്റെ അഡ്‌മിനിൽ പെട്ട പ്രവാസി യുവാവ് തിരൂർ സംഭവത്തിലെ വ്യക്തത കൊണ്ടുവരുന്ന കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തി. വിവാദത്തിൽ പെട്ട് കടയുടമയും എസ്‌ഐയുമായി സംസാരിച്ചതിന്റെ വിവരങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്താണ് സന്ദീപ് എം വി എന്ന യുവാവ് തിരൂർ സംഭവത്തിലെ വിശദാംശങ്ങൾ വെളിച്ചത്തു കൊണ്ടുവന്നത്. ഈ സംഭവത്തിലെ വിവരങ്ങൾ പുറത്തുവരുമ്പോൾ മുസ്ലിംലീഗ് നേതാക്കൾ തന്നെയാണ് വിഷയത്തിൽ ഇടപെട്ടതെന്നാണ് വ്യക്തമാകുന്നത്.
ലീഗ് കമ്മിറ്റിയുടെ കീഴിലാണ് കട പ്രവർത്തിക്കുന്നത്. ഈ കട മുഹമ്മദ് കുട്ടി എന്നയാൾക്കാണ് വാടകയ്ക്ക് കൊടുത്തത്. ഈ മുഹമ്മദ് കുട്ടിയാണ് രമേശൻ എന്നയാൾക്ക് വാടകയ്ക്ക് നൽകുന്നത്. ലീഗ് കമ്മിറ്റി ഈ കട മുഹമ്മദ് കുട്ടി എന്ന ആൾക്ക് കൊടുക്കുമ്പോൾ വാക്കാൽ പറഞ്ഞിരുന്നു നോമ്പിന് കട തുറക്കുന്നവർക്കു കട നടത്താൻ നൽകരുത് എന്ന്. ഈ ലീഗിന്റെ നിലപാടാണ് ഇവിടെ വിഷയമായത്. മറിച്ച് മുഹമ്മദ് കുട്ടി രമേശന് കട കൊടുത്ത വേളയിൽ ഇക്കാര്യം പറഞ്ഞതുമില്ല. പതിവു പോലെ നോമ്പ് ദിവസം രമേശൻ കട തുറന്നപ്പോഴാണ് രാവിലെ കട തുറക്കരുതെന്നും വൈകുന്നേരം മാത്രം കട തുറന്നാൽ മതിയെന്നും പറഞ്ഞത്. ലീഗുകാർ മുഹമ്മദ് കുട്ടിയുമായി ഉണ്ടാക്കിയ കരാർ പാലിക്കാൻ വേണ്ടിയാണ് മുഹമ്മദ് കുട്ടി ഇക്കാര്യം പറഞ്ഞത്. എന്നാൽ, ഇതു രമേശൻ അംഗീകരിക്കാൻ തയാർ ആയില്ല. ഇതോടെയാണ് തർക്കമുണ്ടാകുന്നതും പണം കൊടുത്ത് കട ഒഴിപ്പിക്കുന്നതും.
സന്ദീപുമായുള്ള സംഭാഷണത്തിൽ മുഹമ്മദ് കുട്ടി താൻ രമേശിന് കട വാടകയ്ക്ക് കൊടുക്കുമ്പോൾ നോമ്പുകാലത്ത് കട തുറക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് ആവർത്തിക്കുന്നതും കേൾക്കാം. മറിച്ച് വൈകുന്നേറത്തിന് ശേഷം കൂടുതൽ ആളുകളെ കടയിൽ എത്തിക്കാൻ ശ്രമിക്കാമെന്ന് മുഹമ്മദ് കുട്ടി വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, ഇത് അംഗീകരിക്കാത്ത രമേശൻ പൊലീസ് സ്‌റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ് ഒരു വിഭാഗം ആർഎസ്എസ് പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. ഇതോടെയാണ് വിഷയം രാഷ്ട്രീയമായി മാറിയതത്. പൊലീസിന്റെ മധ്യസ്ഥതയിൽ ഹോട്ടൽ ഉടമ മുറി ഒഴിയാൻ സമ്മതിക്കുകയും ചെയ്തു. അതേസമയം സംഭവവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നാണ് മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി. സൈതലവി മാസ്റ്റർ, ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ എന്നിവർ വാർത്തകുറിപ്പിൽ അറിയിച്ചത്.
അതേസമയം നോമ്പ് സമയത്ത് തുറക്കരുതെന്ന് പറഞ്ഞിരുന്നതായി എസ്‌ഐയും വ്യക്തമാകുന്നുണ്ട്. നോമ്പ് സമയത്ത് കട തുറക്കാൻ പാടില്ലെന്ന് പറയുന്ന എഗ്രമെന്റൊന്നും ഉണ്ടായിരുന്നില്ലെന്ന് സബ് ഇൻസ്‌പെക്ടറും വ്യക്തമാക്കുന്നുണ്ട്. സന്ദീപിനെ കൂടാതെ ഡിഫറന്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലെ മറ്റു ചില അംഗങ്ങളും ചേർന്നാണ് ഈ വിഷയത്തിലെ വസ്തുത പുറത്തു കൊണ്ടുവരാൻ ശ്രമിച്ചത്. സോഷ്യൽ മീഡിയയിലൂടെ ഇത്തരം പ്രചരണങ്ങൾ ഉണ്ടാകുമ്പോൾ വസ്തുത പരിശോധിക്കാതെയാണ് ഇടപെടൽ നടത്തുന്നതെന്ന ആരോപണം നേരത്തെ മുതൽ ഉയരാറുണ്ട്. ഈ സാഹചര്യത്തിലാണ് ഡിഫറന്റ് തിങ്കേഴ്‌സ് ഗ്രൂപ്പ് ഇതിൽ ഇടപെട്ടതും.
കേരളത്തിൽ നോമ്പിന് കട തുറക്കാൻ പാടില്ല എന്ന ഉടമ്പടി വാടകകാരനുമായി ഉണ്ടാക്കിയ ലീഗ് കമ്മിറ്റിയുടെ നടപടിയും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. മലപ്പുറത്തിന്റെ സാഹദര്യത്തിന്റെ മുഖമായ ലീഗിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു നടപടി ഉണ്ടായത് ശരിയായില്ലെന്ന വിമർശനങ്ങളും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഈ സംഭവത്തോടെ രമേശന് ജീവിതമാർഗ്ഗം മുട്ടിയിരിക്കയാണ്. അദ്ദേഹത്തിന് തൊഴിൽ ചെയ്തു ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകുകയാണ് വേണ്ടതെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.