മലപ്പുറം: മാധ്യമപ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ തിരൂർ എസ്എച്ച്ഒ ടി പി ഹർഷാദിനെ സ്ഥലംമാറ്റി. പകരം നിയമനം നൽകിയിട്ടില്ല. ഹർഷാദിനോട് മലപ്പുറം ജില്ലാ പൊലീസ് കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയപ്പോളാണ് പത്ര പ്രവർത്തക യൂണിയൻ മലപ്പുറം ജില്ലാ സെക്രട്ടറി കെ പി എം റിയാസിനെ പൊലീസ് മർദ്ദിച്ചത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് നടപടിയെടുത്തത്.